Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: തനി 'രാവണന്‍', ധോണിക്കും കോലിക്കുമായില്ല! ലോക റെക്കോഡിട്ട് രോഹിത്

കൊളംബോ: ഏഷ്യാ കപ്പിന്റെ ഫൈനലില്‍ വമ്പന്‍ പോരാട്ടം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് മുന്നില്‍ ഇന്ത്യയുടെ സര്‍വാധിപത്യമാണ് കണ്ടത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയെ 15.2 ഓവറില്‍ 50 റണ്‍സിനാണ് ഇന്ത്യ ഓള്‍ഓട്ടാക്കിയത്. ശ്രീലങ്കയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടലാണിത്. മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് പ്രകടനവും ഹാര്‍ദിക് പാണ്ഡ്യയുടെ മൂന്ന് വിക്കറ്റ് പ്രകടനവും ജസ്പ്രീത് ബുംറയുടെ ഒരു വിക്കറ്റുമാണ് ശ്രീലങ്കയെ ചെറിയ സ്‌കോറിലേക്ക് ഒതുക്കിയത്.

ഏകദിന ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ടോട്ടലില്‍ എതിരാളികളെ ഒതുക്കുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡിലേക്ക് രോഹിത് ശര്‍മ എത്തിയിരിക്കുകയാണ്. 50 റണ്‍സില്‍ എതിരാളികളെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യയുടെ മറ്റൊരു നായകനും സാധിച്ചിട്ടില്ല. വിരാട് കോലി, എംഎസ് ധോണി, സൗരവ് ഗാംഗുലി എന്നീ സൂപ്പര്‍ നായകന്മാര്‍ക്കൊന്നും നേടാനാവാത്ത നേട്ടമാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. തന്റെ 250ാം ഏകദിനത്തിലാണ് രോഹിത്തിന്റെ ചരിത്ര നേട്ടം.

rohit sharma

രോഹിത്തിന് കാര്യമായ പണിയില്ലാതെ തന്നെ ചരിത്ര നേട്ടത്തിലേക്കെത്താനായി എന്നതാണ് എടുത്തു പറയേണ്ടത്. കുശാല്‍ പെരേരയെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് ശ്രീലങ്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെയായിരുന്നു സിറാജ് കൊടുങ്കാറ്റായത്. നാലാം ഓവര്‍ എറിയാനെത്തിയ സിറാജ് പതും നിസങ്കയെ (2) രവീന്ദ്ര ജഡേജയുടെ കൈയിലെത്തിച്ചു. പിന്നാലെ സദീര സമരവിക്രമയെ (0) സിറാജ് എല്‍ബിയില്‍ കുടുക്കി.

മധ്യനിരയിലെ വിശ്വസ്തനായ ചരിത് അസലന്‍കയെ (0) സിറാജ് ഇഷാന്‍ കിഷന്റെ കൈയിലെത്തിച്ചപ്പോള്‍ ധനഞ്ജയ് ഡി സില്‍വയെ (4) സിറാജ് രാഹുലിന്റെ കൈയിലുമെത്തിച്ചു. ശ്രീലങ്കയന്‍ നായകന്‍ ദസുന്‍ ഷനകയേയും (0) സിറാജ് മടക്കി. ദുനിത് വെല്ലാലാഗെ, പ്രമോദ് മദുശന്‍, മതീഷ പതിരന എന്നിവരെ ഹാര്‍ദിക് പാണ്ഡ്യയും മടക്കിയപ്പോള്‍ ശ്രീലങ്കയുടെ പതനം പൂര്‍ണ്ണം.

മറുപടിക്കിറങ്ങിയ ഇന്ത്യക്കായി ഇഷാന്‍ കിഷനും ശുബ്മാന്‍ ഗില്ലുമാണ് ഓപ്പണിങ്ങിലിറങ്ങിയത്. ഇഷാന്‍ 18 പന്തില്‍ 3 ബൗണ്ടറി ഉള്‍പ്പെടെ 23 റണ്‍സ് നേടിയപ്പോള്‍ ഗില്‍ 19 പന്തില്‍ 6 ബൗണ്ടറി ഉള്‍പ്പെടെ 27 റണ്‍സാണ് നേടിയത്. ഇതോടെ 6.1 ഓവറില്‍ 10 വിക്കറ്റ് ബാക്കിനിര്‍ത്തി വിജയലക്ഷ്യം മറികടന്ന് ചരിത്ര നേട്ടത്തിലേക്കും ഇന്ത്യ എത്തിയിരിക്കുകയാണ്. ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഏഷ്യാ കപ്പ് കിരീടം.

Story first published: Sunday, September 17, 2023, 18:25 [IST]
Other articles published on Sep 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+