Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ചരിത്രത്തില്‍ ഇതാദ്യം, നാണംകെട്ട് രോഹിത്! വമ്പന്‍ നേട്ടത്തില്‍ ഷഹീന്‍

പല്ലെക്കെലെ: ഏഷ്യാ കപ്പിലെ ചിരവൈരി പോരാട്ടത്തില്‍ ഇന്ത്യന്‍ ആരാധകര്‍ ഭയന്നത് തന്നെ സംഭവിച്ചിരിക്കുകയാണ്. പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ പന്തില്‍ ഇന്ത്യ കളിമറന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേയും (11) വിരാട് കോലിയേയും (4) പുറത്താക്കി ഷഹീന്‍ തന്റെ ദൗത്യം ഗംഭീരമായി നിര്‍വഹിച്ചിരിക്കുകയാണ്. ന്യൂബോളിലെ തന്റെ മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ ഷഹീന് സാധിച്ചിരിക്കുകയാണ്.

തുടക്കത്തിലേ ഒരു ലൈഫ് ലഭിച്ച രോഹിത്തിന് രണ്ടാം തവണ ഭാഗ്യത്തിന്റെ പിന്തുണ ലഭിച്ചില്ല. സ്റ്റംപിന് പുറത്തേക്ക് പോയ രണ്ട് പന്തുകള്‍ക്ക് ശേഷം ഷഹീന്റെ സ്റ്റംപിലേക്കുള്ള ഇന്‍സ്വിങ്ങറില്‍ രോഹിത്തിന് കാഴ്ചക്കാരനായി ഒതുങ്ങേണ്ടി വന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്താന്‍ പേസര്‍ക്കെതിരേ ആദ്യമായാണ് രോഹിത് ക്ലീന്‍ബൗള്‍ഡാവുന്നത്. രോഹിത്തിനെ ഈ നാണക്കേടിലേക്ക് തള്ളിവിടുന്ന ആദ്യത്തെ പാക് ബൗളറെന്ന വലിയ നേട്ടമാണ് ഷഹീന്‍ സ്വന്തം പേരിലാക്കിയത്.

ടി20യില്‍ ഇന്ത്യക്കെതിരേ എത്തിയപ്പോള്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നീ മൂന്ന് സൂപ്പര്‍ താരങ്ങളെയും പുറത്താക്കാന്‍ ഷഹീനായിരുന്നു. ഇപ്പോള്‍ ഏകദിനത്തിലേക്കെത്തിയപ്പോള്‍ രോഹിത്തിനെയും കോലിയേയും പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ വീഴ്ത്താന്‍ ഷഹീന് സാധിച്ചിരിക്കുകയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് താനെന്ന് അടിവരയിടുന്ന പ്രകടനമാണ് ഷഹീന്‍ കാഴ്ചവെക്കുന്നത്.

നേപ്പാളിനെതിരേ ആദ്യ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ഷഹീന്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഷഹീന്റെ മികവിനെ മറികടക്കാന്‍ രോഹിത്തിനും കോലിക്കുമായില്ല. രോഹിത് പുറത്തായ പന്ത് ഏതൊരു മികച്ച ബാറ്റ്‌സ്മാനെയും കുടുക്കുന്നതാണ്. അതേ സമയം കോലിയുടെ പുറത്താകല്‍ നിര്‍ഭാഗ്യകരമായിരുന്നു. ഓഫ് സൈഡിലെത്തിയ പന്തില്‍ ബാറ്റുവെച്ച കോലി പ്ലേ ഡൗണായാണ് പുറത്തായത്. രോഹിത്തും കോലിയും ഇന്ത്യയുടെ നട്ടെല്ലായ താരങ്ങളാണ്.

shaheen afidi

രണ്ട് പേരും പെട്ടെന്ന് പുറത്തായത് ഇന്ത്യയെ പ്രയാസപ്പെടുത്തുന്നുണ്ട്. മത്സരം തുടങ്ങിയപ്പോള്‍ മികച്ച ലൈനും ലെങ്തും കണ്ടെത്താന്‍ ഷഹീനായിരുന്നില്ല. എന്നാല്‍ മഴയെത്തുടര്‍ന്ന് ഇടവേള ലഭിച്ചു. തിരിച്ചെത്തിയ ശേഷമുള്ള മൂന്നാം പന്തില്‍ത്തന്നെ ഷഹീന്‍ രോഹിത്തിനെ പുറത്താക്കി. ഇടം കൈയന്‍ പേസര്‍മാര്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തലവേദനയാണ്. ഈ പ്രശ്‌നത്തിന് ഇതുവരെയായും പരിഹാരം കാണാനായിട്ടില്ലെന്ന് വ്യക്തം.

രോഹിത്തും കോലിയും നേരത്തേ മടങ്ങിയതിനാല്‍ യുവതാരങ്ങള്‍ക്ക് ഉയര്‍ന്നുവരാനുള്ള അവസരമാണ്. ഇന്ത്യയെ ആരെങ്കിലും കരകയറ്റുമോ അതോ കൂട്ടത്തകര്‍ച്ചയോടെ തോല്‍വി നേരിടുമോയെന്നത് കാത്തിരുന്ന് കാണാം.

പ്ലെയിങ് ഇലവന്‍ ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്.

Story first published: Saturday, September 2, 2023, 16:42 [IST]
Other articles published on Sep 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+