Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഹിറ്റ്മാനോട് മുട്ടാന്‍ ആളില്ല, ക്യാപ്റ്റനായി ചരിത്ര നേട്ടം! കണ്ണുതള്ളിക്കും പ്രകടനം

പല്ലെക്കെലെ: ഏഷ്യാ കപ്പില്‍ നേപ്പാളിനെ 10 വിക്കറ്റിന് തോല്‍പ്പിച്ച് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ മഴ വില്ലനായിരുന്നു. ഇതോടെ ഓരോ പോയിന്റുവീതം ഇരു ടീമും പങ്കിടുകയായിരുന്നു. നേപ്പാളിനെതിരേ രോഹിത് ശര്‍മയുടേയും (74) ശുബ്മാന്‍ ഗില്ലിന്റേയും (67) അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യക്ക് ഗംഭീര ജയം സമ്മാനിച്ചത്. നായകനെന്ന നിലയില്‍ മുന്നില്‍ നയിക്കാന്‍ രോഹിത് ശര്‍മക്കായി.

പാകിസ്താനെതിരേ നിറം മങ്ങിയ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ഉജ്ജ്വലമായി തിരിച്ചുവരവാണ് നേപ്പാളിനെതിരേ കാഴ്ചവെച്ചത്. നായകനെന്ന നിലയില്‍ പല റെക്കോഡുകളും രോഹിത് ശര്‍മ സ്വന്തമാക്കുകയും ചെയ്തു. ഏഷ്യാ കപ്പില്‍ നായകനെന്ന നിലയിലെ രോഹിത്തിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. മറ്റെല്ലാ നായകന്മാരേയും വളരെ പിന്നിലാക്കുന്ന ബാറ്റിങ് പ്രകടനമാണ് ഏഷ്യാ കപ്പില്‍ രോഹിത് കാഴ്ചവെച്ചിട്ടുള്ളത്.

ഏഷ്യാ കപ്പില്‍ നായകനെന്ന നിലയില്‍ 7 ഇന്നിങ്‌സ് ബാറ്റുചെയ്ത രോഹിത് ശര്‍മ 402 റണ്‍സാണ് അടിച്ചെടുത്തത്. അതും 100.5 ശരാശരിയില്‍. ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും നായകനെന്ന നിലയില്‍ ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മ നേടിയിട്ടുണ്ട്.

23, 52, 83*, 111*, 48, 11, 74* എന്നിങ്ങനെയാണ് നായകനായ ശേഷമുള്ള ഏഷ്യാ കപ്പിലെ രോഹിത്തിന്റെ സ്‌കോറുകള്‍. നിരവധി റെക്കോഡുകളാണ് രോഹിത് നേടിയെടുത്തത്. 10 വിക്കറ്റിന് ജയം നേടിക്കൊടുത്തതോടെ ചരിത്ര നേട്ടത്തിലേക്കും ഹിറ്റ്മാനെത്തി.

ഏകദിനത്തില്‍ ഇന്ത്യക്ക് കൂടുതല്‍ തവണ 10 വിക്കറ്റ് ജയം നേടിക്കൊടുക്കുന്ന നായകനെന്ന റെക്കോഡിലേക്കാണ് രോഹിത് എത്തിയത്. ഇത് രണ്ടാം തവണയാണ് ഹിറ്റ്മാന് കീഴില്‍ ഇന്ത്യ 10 വിക്കറ്റ് ജയം നേടുന്നത്. ശ്രീലങ്കയില്‍ തകര്‍പ്പന്‍ റെക്കോഡുള്ള രോഹിത് 29 സിക്‌സുകളോടെ ശ്രീലങ്കയില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡിലേക്കുമെത്തി. ഏഷ്യാ കപ്പില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ നായകനെന്ന നേട്ടത്തിലേക്കെത്താനും രോഹിത്തിന് സാധിച്ചു.

rohit sharma

സിക്‌സര്‍ പറത്താന്‍ അസാധ്യ മികവാണ് രോഹിത്തിനുള്ളത്. ഓപ്പണറെന്ന നിലയില്‍ ഏകദിനത്തില്‍ 250 സിക്‌സുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി മാറാന്‍ രോഹിത്തിന് സാധിച്ചിരിക്കുകയാണ്. കൂടുതല്‍ ഇന്നിങ്‌സില്‍ അഞ്ചിലധികം സിക്‌സര്‍ നേടുന്ന ഇന്ത്യക്കാരില്‍ മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ് രോഹിത്.

ഇതുവരെ 30 തവണയാണ് രോഹിത് ഈ നേട്ടത്തിലേക്കെത്തിയത്. ഏകദിനത്തില്‍ ഓപ്പണറായി 158 ഇന്നിങ്‌സില്‍ നിന്ന് 28 സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും നേടാന്‍ രോഹിത്തിന് സാധിച്ചിരിക്കുകയാണ്.

ഏഷ്യാ കപ്പിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും രോഹിത് ശര്‍മക്കായി. നേപ്പാളിനെതിരേ കളിയിലെ താരമായത് രോഹിത്തായിരുന്നു. ഇത് 38ാം തവണയാണ് രോഹിത് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്നത്. വിരാട് കോലി 63 തവണയും സച്ചിന്‍ 76 തവണയും കളിയിലെ താരമായിട്ടുണ്ട്. ഏകദിനത്തില്‍ രോഹിത്തിന് ലഭിക്കുന്ന 22ാം മാന്‍ ഓഫ് ദി മാച്ചാണിത്. ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലിനൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനുമായി.

രോഹിത്തും ശുബ്മാന്‍ ഗില്ലും തമ്മിലുള്ള ഏകദിനത്തിലെ ഓപ്പണിങ് കൂട്ടുകെട്ടിന്റെ റെക്കോഡ് 100ന് മുകളില്‍ ശരാശരിയിലാണ് മുന്നേറുന്നത്. എന്നാല്‍ വലിയ ടീമുകള്‍ക്കെതിരേ ഇന്ത്യയുടെ ഓപ്പണിങ് നിര മികവ് കാട്ടുന്നില്ല. പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത്തും ഗില്ലും ഫ്‌ളോപ്പായിരുന്നു. ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം 10ാം തീയ്യതി നടക്കാന്‍ പോവുകയാണ്. ഇന്ത്യയുടെ ഓപ്പണര്‍മാരുടെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയാം.

Story first published: Tuesday, September 5, 2023, 9:49 [IST]
Other articles published on Sep 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+