For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ധോണിക്കും കോലിക്കുമില്ല, ക്യാപ്റ്റന്‍സിയില്‍ 'രാജാവായി' രോഹിത്! വമ്പന്‍ റെക്കോഡ്

പല്ലെക്കെലെ: ഏഷ്യാ കപ്പില്‍ നേപ്പാളിനെ തോല്‍പ്പിച്ച് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. നേപ്പാളിനെ 10 വിക്കറ്റിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ 230 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ ബാറ്റിങ്ങിനിറങ്ങി 17 റണ്‍സ് നേടിയപ്പോഴേക്കും ശക്തമായ മഴയെത്തി. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 23 ഓവറില്‍ 145 റണ്‍സായി പുനര്‍നിശ്ചയിച്ചു. 17 പന്ത് ബാക്കി നിര്‍ത്തി വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

രോഹിത് ശര്‍മയും (74*) ശുബ്മാന്‍ ഗില്ലും (67*) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ കളം നിറയുകയും ചെയ്തു. നേപ്പാളിനെ 10 വിക്കറ്റിന് കീഴടക്കിയതോടെ ചരിത്ര നേട്ടമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ തേടിയെത്തിയിരിക്കുന്നത്. ഏകദിന ചരിത്രത്തില്‍ ഇന്ത്യക്ക് രണ്ട് ഏകദിനത്തില്‍ 10 വിക്കറ്റ് ജയം നേടിക്കൊടുക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി മാറാന്‍ രോഹിത്തിന് സാധിച്ചിരിക്കുകയാണ്. 2022ല്‍ ഇംഗ്ലണ്ടിനെതിരേയാണ് ആദ്യം രോഹിത്തിന് കീഴില്‍ ഇന്ത്യ 10 വിക്കറ്റിന് ഏകദിനം ജയിച്ചത്.

എംഎസ് ധോണി, സൗരവ് ഗാംഗുലി, വിരാട് കോലി തുടങ്ങിയ ഇന്ത്യയുടെ പേരുകേട്ട നായകന്മാര്‍ക്കൊന്നും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് ഇപ്പോള്‍ രോഹിത് സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ ഫോര്‍മാറ്റിലും പരിഗണിച്ച് കൂടുതല്‍ 10 വിക്കറ്റ് ജയം നേടിക്കൊടുക്കുന്ന ഇന്ത്യന്‍ നായകന്മാരില്‍ കോലിക്കും സുനില്‍ ഗവാസ്‌കറിനും ഒപ്പമെത്താനും രോഹിത്തിനായി. മൂന്ന് തവണ ടീമിനെ 10 വിക്കറ്റിന് ജയിപ്പിച്ച ഗാംഗുലി രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ നാല് തവണ ഈ നേട്ടത്തിലേക്കെത്തിച്ച എംഎസ് ധോണിയാണ് തലപ്പത്ത്.

നേപ്പാളിനെതിരേ കളിയിലെ താരമായതും രോഹിത്താണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന മൂന്നാമത്തെ താരമാണ് രോഹിത്. ഇത് 38ാം തവണയാണ് രോഹിത്തിനെ തേടി കളിയിലെ താരമെന്ന ബഹുമതിയെത്തുന്നത്. 76 തവണ ഈ നേട്ടത്തിലേക്കെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ 63 തവണ ഈ നേട്ടത്തിലേക്കെത്തിയ വിരാട് കോലി രണ്ടാം സ്ഥാനത്തുമുണ്ട്.

rohit sharma,shubman gill

രോഹിത്തിന് മികച്ച റെക്കോഡുള്ള പിച്ചാണ് ശ്രീലങ്കയിലേത്. നേപ്പാളിനെതിരേ ആറ് ബൗണ്ടറിയും അഞ്ച് സിക്‌സുകളുമാണ് രോഹിത് നേടിയത്. ഇതോടെ ശ്രീലങ്കയില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യക്കാരനായി രോഹിത് മാറി. 29 സിക്‌സുകളാണ് ഹിറ്റ്മാന്‍ പറത്തിയത്. ഏഷ്യാ കപ്പില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡിലും രോഹിത് തലപ്പത്തേക്കെത്തി. ഏകദിനത്തില്‍ ഓപ്പണറെന്ന നിലയില്‍ 250 സിക്‌സുകളും അദ്ദേഹം പറത്തി.

ഏഷ്യാ കപ്പില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ നായകനാണ് രോഹിത്. ഏഷ്യാ കപ്പില്‍ 10 തവണ 50 പ്ലസ് സ്‌കോര്‍ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി മാറാനും രോഹിത്തിനായി. ഒരു അന്താരാഷ്ട്ര മത്സരത്തില്‍ അഞ്ചോ അതില്‍ കൂടുതലോ സിക്‌സുകള്‍ കൂടുതല്‍ തവണ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡില്‍ ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ് രോഹിത്. 30 തവണയാണ് രോഹിത് ശര്‍മ ഈ നേട്ടത്തിലേക്കെത്തിയത്.

10 തവണ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ വീരേന്ദര്‍ സെവാഗാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. യുവരാജ് സിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവര്‍ ഏഴ് തവണ വീതം ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, സൗരവ് ഗാംഗുലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഏഴ് തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യ 10 വിക്കറ്റിന് ജയിച്ച മത്സരത്തില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോറെന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഒപ്പമെത്താനും രോഹിത് ശര്‍മക്കായി. രണ്ട് പേരും രണ്ട് തവണ വീതമാണ് ഈ നേട്ടത്തിലേക്കെത്തിയത്.

Story first published: Tuesday, September 5, 2023, 6:47 [IST]
Other articles published on Sep 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+