For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഹിറ്റ്മാനെന്ത് ഷഹീന്‍, ആദ്യ ഓവറില്‍ത്തന്നെ സിക്‌സ്! മറ്റാര്‍ക്കുമില്ലാത്ത റെക്കോഡ്

കൊളംബോ: പാകിസ്താനെതിരായ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചിരിക്കുകയാണ്. ഗ്രൂപ്പുഘട്ടത്തില്‍ വിറപ്പിച്ച പാക് പേസര്‍മാരെ ആത്മധൈര്യത്തോടെ നേരിടുന്ന ഇന്ത്യന്‍ ഓപ്പണര്‍മാരെയാണ് സൂപ്പര്‍ ഫോറില്‍ കാണാനാവുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യ ഓവറില്‍ത്തന്നെ ഷഹീന്‍ ഷാ അഫ്രീദിയെ സിക്‌സര്‍ പറത്തി. ആദ്യ ഓവറിലെ അവസാന പന്തിലാണ് ഹിറ്റ്മാന്‍ ഷഹീനെ സിക്‌സര്‍ പായിച്ചത്.

ഇതോടെ വമ്പനൊരു റെക്കോഡും രോഹിത് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ന്യൂബോള്‍ കിങ്ങായ ഷഹീന്‍ ഏകദിനത്തില്‍ ആദ്യ ഓവര്‍ എറിഞ്ഞപ്പോള്‍ 17 തവണ ബൗണ്ടറി വഴങ്ങിയിട്ടുണ്ട്. എന്നാല്‍ യുവ പേസറുടെ ഏകദിന കരിയറിലെ ആദ്യ ഓവറില്‍ സിക്‌സര്‍ വഴങ്ങുന്നത് ഇതാദ്യമായാണ്. ഷഹീന്റെ ആദ്യ ഓവറില്‍ സിക്‌സര്‍ പറത്തുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന അപൂര്‍വ്വ നേട്ടമാണ് രോഹിത് സ്വന്തം പേരിലാക്കിയത്.

കൂടാതെ മറ്റൊരു വമ്പന്‍ നേട്ടവും രോഹിത് പേരിനൊപ്പം ചേര്‍ത്തു. ആദ്യ ഓവറില്‍ രോഹിത് പറത്തുന്ന 15ാമത്തെ സിക്‌സറാണിത്. 17 സിക്‌സര്‍ നേടിയ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ഈ റെക്കോഡില്‍ രോഹിത്തിന് മുന്നിലുള്ളത്. 14 തവണ ഈ നേട്ടത്തിലെത്തിയ പോള്‍ സ്റ്റിര്‍ലിങ്ങിന്റെ റെക്കോഡാണ് രോഹിത് തകര്‍ത്തത്. വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലൂയിസ് 12 തവണയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പുഘട്ടത്തില്‍ നാല് വിക്കറ്റുമായി ഇന്ത്യയെ വിറപ്പിക്കാന്‍ ഷഹീനായിരുന്നു.

എന്നാല്‍ സൂപ്പര്‍ ഫോറില്‍ ഷഹീനെ തിരഞ്ഞുപിടിച്ച് ഇന്ത്യ ആക്രമിക്കുകയാണ്. ശുബ്മാന്‍ ഗില്ലാണ് ഷഹീന്‍ അഫ്രീദിയെ കൂടുതല്‍ പ്രഹരിച്ചത്. 12 പന്തുകള്‍ ഷഹീന്റെ നേരിട്ടപ്പോള്‍ ഇതില്‍ 6 പന്തും ബൗണ്ടറിയിലേക്കെത്തിക്കാന്‍ ശുബ്മാന്‍ ഗില്ലിനായി. ഗ്രൂപ്പുഘട്ടത്തില്‍ മെല്ലെപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ വിമര്‍ശനം നേരിട്ട ഗില്‍ ക്ലാസിക് ഷോട്ടിലൂടെ കടന്നാക്രമിക്കുന്നതാണ് സൂപ്പര്‍ ഫോറില്‍ കണ്ടത്. ഷഹീനെ ആക്രമിക്കാന്‍ കൃത്യമായ പദ്ധതികളോടെയാണ് ഇന്ത്യ ഇറങ്ങിയതെന്ന് തന്നെ കരുതാം.

rohit, shubman gill

ആദ്യത്തെ മൂന്ന് ഓവറിനുള്ളില്‍ 31 റണ്‍സാണ് ഷഹീന്‍ വഴങ്ങിയത്. എല്ലാ ദിവസത്തേയും പോലെ മികച്ച ലൈനും ലെങ്തും ഷഹീന്റെ ബൗളിങ്ങിലില്ലായിരുന്നു. ഓവര്‍പിച്ച് പന്തുകളാണ് കൂടുതലും താരം എറിഞ്ഞത്. അതേ സമയം രണ്ടാം ഓവറില്‍ ശുബ്മാന്‍ ഗില്ലിന്റെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഷഹീന് പരിക്കേറ്റിരുന്നു. നസീം ഷായുടെ പന്തില്‍ മുന്നിലേക്ക് ചാടി ക്യാച്ചിന് ശ്രമിച്ചപ്പോള്‍ ഷഹീന്റെ വിരലിന് പരിക്കേല്‍ക്കുകയായിരുന്നു.

ഇതിന് ശേഷം വേദനക്കുള്ള സ്‌പ്രേ ചെയ്ത ശേഷമാണ് ഷഹീന്‍ പന്തെറിഞ്ഞത്. ഈ പരിക്ക് ഷഹീന്റെ ബൗളിങ്ങിനെ ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. മൂന്ന് ഓവര്‍ എറിഞ്ഞ ശേഷം ഷഹീന്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിയിരുന്നു. കൈവിരലിന് വേദനയുള്ളതിനാല്‍ വൈദ്യ സഹായം തേടുന്നതിനായാണ് ഷഹീന്‍ മടങ്ങിയത്. എന്തായാലും ഷഹീന്റെ പരിക്ക് കൃത്യമായി മുതലാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. യോര്‍ക്കറുകള്‍ എറിഞ്ഞ് വിറപ്പിച്ചിരുന്ന ഷഹീനെ തല്ലിപ്പറത്തി ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഇത്തവണ വിറപ്പിച്ചിരിക്കുകയാണ്.

അതേ സമയം നസീം ഷാ ഗംഭീര ബൗളിങ്ങാണ് കാഴ്ചവെച്ചത്. തുടക്കം മുതല്‍ മികച്ച സ്വിങ്ങുമായി കസറിയ നസീം ശുബ്മാന്‍ ഗില്ലിന്റെ ക്യാച്ചവസരം രണ്ട് തവണ സൃഷ്ടിച്ചെങ്കിലും ഫീല്‍ഡര്‍മാര്‍ കൈവിടുകയായിരുന്നു. രോഹിത് ശര്‍മയെ റണ്‍സെടുക്കാന്‍ അനുവദിക്കാതെ പൂട്ടിയ നസീം മികച്ച സ്വിങ്ങുകൊണ്ടും തകര്‍പ്പന്‍ വേഗംകൊണ്ടുമാണ് വിറപ്പിക്കുന്നത്.

പ്ലെയിങ് ഇലവന്‍ - ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്.

Story first published: Sunday, September 10, 2023, 15:51 [IST]
Other articles published on Sep 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+