For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ചരിത്ര നേട്ടത്തില്‍ ജഡേജ, കപില്‍ ദേവിന് ശേഷം ഇതാദ്യം! വമ്പന്‍ റെക്കോഡ്

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യുന്ന ബംഗ്ലാദേശിനെതിരേ മികച്ച ബൗളിങ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. മത്സരത്തില്‍ ബംഗ്ലാദേശിന്റെ ഷമീം ഹൊസൈനെ എല്‍ബിയില്‍ കുടുക്കിയതോടെ ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. കപില്‍ ദേവിന് ശേഷം ഏകദിനത്തില്‍ 2000ലധികം റണ്‍സും 200 വിക്കറ്റും നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി ജഡേജ മാറിയിരിക്കുകയാണ്.

182 ഏകദിനം കളിച്ച ജഡേജയുടെ പേരില്‍ 200 വിക്കറ്റാണുള്ളത്. 4.90 എന്ന മികച്ച ഇക്കോണമിയിലാണ് ജഡേജ മിന്നിക്കുന്നത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 32.23 ശരാശരിയില്‍ 2578 റണ്‍സും ജഡേജ നേടിയിട്ടുണ്ട്. ഇതില്‍ 13 അര്‍ധ സെഞ്ച്വറിയുമുണ്ട്. 87 റണ്‍സാണ് ജഡേജയുടെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ജഡേജക്ക് സ്ഥാനം ഉറപ്പാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മിന്നിക്കുന്ന താരമാണ് ജഡേജ.

ടെസ്റ്റില്‍ 275 വിക്കറ്റും 2500ലധികം റണ്‍സും ജഡേജയ്ക്കുണ്ട്. ടി20യില്‍ 51 വിക്കറ്റും 457 റണ്‍സുമാണ് ജഡേജ സ്വന്തമാക്കിയിട്ടുള്ളത്. കപില്‍ ദേവ് 131 ടെസ്റ്റില്‍ നിന്ന് 5248 റണ്‍സും 434 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. കപിലിന്റെ ഓള്‍റൗണ്ടറെന്ന നിലയിലെ റെക്കോഡിനെ മറികടക്കാന്‍ ജഡേജക്ക് സാധിച്ചേക്കില്ല. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും ഇത്രയും മികവോടെ ഓള്‍റൗണ്ടറായി തിളങ്ങുകയെന്നത് വലിയ കാര്യം തന്നെയാണ്.

225 ഏകദിനമാണ് കപില്‍ ദേവ് കളിച്ചത്. 253 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇക്കോണമി 3.72. ഒരു തവണയാണ് അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ചത്. 3789 റണ്‍സാണ് കപിലിന്റെ ഏകദിന കരിയറിലുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും 14 ഫിഫ്റ്റിയുമുണ്ട്. 175 റണ്‍സാണ് കപിലിന്റെ ഉയര്‍ന്ന സ്‌കോര്‍. 81 ഏകദിനത്തില്‍ നിന്ന് 76 വിക്കറ്റും 1758 റണ്‍സുമാണ് ഹാര്‍ദിക് പാണ്ഡ്യയുടെ പേരിലുള്ളത്.

ravindra jadeja, india

അഞ്ച് മാറ്റങ്ങളോടെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരേ ഇറങ്ങിയത്. ശാര്‍ദ്ദുല്‍ താക്കൂര്‍ പന്തുകൊണ്ട് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബംഗ്ലാദേശ് നായകന്‍ ഷാക്കീബ് അല്‍ ഹസനും തൗഹിദ് ഹൃദോയിയും ചേര്‍ന്ന് സൃഷ്ടിച്ച 101 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ചത് ശാര്‍ദ്ദുലായിരുന്നു. ഇതോടെ 2022ന് ശേഷം 50ലധികമുള്ള കൂട്ടുകെട്ട് കൂടുതല്‍ തവണ പൊളിച്ച ബൗളറെന്ന റെക്കോഡില്‍ ബഹുദൂരം ശാര്‍ദ്ദുല്‍ മുന്നിലെത്തിയിരിക്കുകയാണ്.

ഇത് എട്ടാം തവണയാണ് ശാര്‍ദ്ദുല്‍ ഈ നേട്ടത്തിലേക്കെത്തുന്നത്. നാല് തവണയാണ് ഹാര്‍ദിക് പാണ്ഡ്യ ഈ നേട്ടത്തിലേക്കെത്തിയത്. മൂന്ന് തവണ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. കൂടുതല്‍ തവണ 100 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചതും ശാര്‍ദ്ദുലാണ്. ഇത് നാലാം തവണയാണ് അദ്ദേഹം സെഞ്ച്വറി കൂട്ടുകെട്ട് പൊളിക്കുന്നത്. രണ്ട് തവണയാണ് ബുംറയും സിറാജും ഈ നേട്ടം പേരിലാക്കിയത്.

നിര്‍ണ്ണായക സമയത്ത് ടീമിനായി മികവ് കാട്ടാന്‍ ശാര്‍ദ്ദുലിന് സാധിക്കുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഈ മത്സരത്തിലൂടെ ഒരു നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 200 ക്യാച്ച് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനായി രോഹിത് മാറിയിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡ് (334), വിരാട് കോലി (303), മുഹമ്മദ് അസ്ഹറുദ്ദീന്‍ (261), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (256) എന്നിവരാണ് ഈ റെക്കോഡില്‍ രോഹിത്തിന് മുന്നിലുള്ളത്.

അക്ഷര്‍ പട്ടേലിന്റെ പിന്നില്‍ മെഹതി ഹസന്‍ മിറാസിനെ സ്ലിപ്പില്‍ കൈയിലൊതുക്കിയതോടെയാണ് രോഹിത്തിന് ഈ നേട്ടത്തിലേക്കെത്താനായത്. ഇന്ത്യയുടെ ഫീല്‍ഡിങ് നിലവാരം താഴോട്ട് പോകുമ്പോഴും രോഹിത് മികച്ച ഫീല്‍ഡിങ് പ്രകടനത്തോടെ കൈയടി നേടുകയാണ്.

Story first published: Friday, September 15, 2023, 18:11 [IST]
Other articles published on Sep 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+