Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ചരിത്ര നേട്ടവുമായി ജഡേജ, ഇനി തലപ്പത്ത്! ഭുവിയുടെ റെക്കോഡ് തകര്‍ത്തു

പല്ലെക്കെലെ: ഏഷ്യാ കപ്പിലെ നേപ്പാളിനെതിരായ മത്സരത്തിലെ ഇന്ത്യയുടെ ബൗളിങ് പ്രകടനത്തിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കന്നി ഏഷ്യാ കപ്പ് കളിക്കാനെത്തിയ നേപ്പാള്‍ ഇന്ത്യക്കെതിരേ 48.2 ഓവര്‍ ബാറ്റുചെയ്തു എന്നതാണ് എടുത്തു പറയേണ്ടത്. നിലവില്‍ ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ പേരുകേട്ട ബൗളിങ് നിര നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. 230 റണ്‍സ് മാത്രമേ നേപ്പാള്‍ നേടിയുള്ളൂവെങ്കിലും 48.2 ഓവര്‍ ബാറ്റു ചെയ്തു എന്നതാണ് എടുത്തു പറയേണ്ടത്.

ഇന്ത്യക്കായി ബൗളിങ്ങില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട് നിന്നത് രവീന്ദ്ര ജഡേജയാണ്. 10 ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. ഇതോടെ വമ്പന്‍ റെക്കോഡും ജഡേജ സ്വന്തമാക്കിയിരിക്കുകയാണ്.

ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറെന്ന റെക്കോഡില്‍ ഇര്‍ഫാന്‍ പഠാനൊപ്പം തലപ്പത്തേക്കെത്താന്‍ ജഡേജക്ക് സാധിച്ചിരിക്കുകയാണ്. രണ്ട് പേരും 22 വിക്കറ്റുകളാണ് നേടിയത്.

ടൂര്‍ണമെന്റില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കെ ഈ റെക്കോഡില്‍ ജഡേജ ഇര്‍ഫാനെ മറികടക്കുമെന്ന കാര്യം ഉറപ്പാണ്. ജഡേജയുടെ ഇക്കോണമി 4.3 ആണ്. രണ്ട് തവണ നാല് വിക്കറ്റ് പ്രകടനം നടത്താനും ജഡേജക്ക് സാധിച്ചു.

5.5 ആണ് ഇര്‍ഫാന്റെ ഇക്കോണമി. ഒരു തവണയാണ് നാല് വിക്കറ്റ് പ്രകടനം നടത്താന്‍ സാധിച്ചത്. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്നതാണ് കൗതുകകരമായ കാര്യം. 17 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. കപില്‍ ദേവ് 15 വിക്കറ്റുകളുമായി നാലാം സ്ഥാനത്തുണ്ട്.

മറ്റൊരു വമ്പന്‍ നേട്ടവും ജഡേജ സ്വന്തം പേരിലാക്കി. ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ തവണ മൂന്ന് വിക്കറ്റ് പ്രകടനം നടത്തുന്ന ബൗളറെന്ന റെക്കോഡില്‍ ജഡേജ തലപ്പത്തേക്കെത്തിയിരിക്കുകയാണ്. ഇത് അഞ്ചാം തവണയാണ് ജഡേജ മൂന്ന് വിക്കറ്റ് പ്രകടനം നടത്തുന്നത്. നാല് തവണ ഈ നേട്ടത്തിലേക്കെത്തിയ ഭുവനേശ്വര്‍ കുമാറിന്റെ റെക്കോഡിനെയാണ് ജഡേജ മറികടന്നത്. ഇര്‍ഫാന്‍ പഠാനും നാല് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

india, cricket

സച്ചിന്‍ ടെണ്ടുല്‍ക്കറും ആര്‍ അശ്വിനും മൂന്ന് തവണ വീതവും ഈ റെക്കോഡ് നേടിയിട്ടുണ്ട്. ഇന്ത്യക്കായി മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ 6.53 ആണ് ഇക്കോണമി. 9.2 ഓവറില്‍ 61 റണ്‍സാണ് പേസര്‍ വഴങ്ങിയത്. റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ സിറാജ് മടികാട്ടിയില്ല.

കുല്‍ദീപ് യാദവ് 10 ഓവറില്‍ 34 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് നേടാനായില്ല. ഇന്ത്യ കുല്‍ദീപില്‍ വലിയ പ്രതീക്ഷവെക്കുമ്പോള്‍ നേപ്പാളിനെതിരായ പ്രകടനം നിരാശപ്പെടുത്തുന്നു.

ഇന്ത്യ അതീവ ഗൗരവത്തോടെ കാണേണ്ടത് ഫീല്‍ഡിങ് പ്രകടനമാണ്. 2019ലെ ഏകദിന ലോകകപ്പിന് ശേഷമുള്ള ഫീല്‍ഡിങ് പ്രകടനം പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ ഫീല്‍ഡിങ്ങാണ് ഏറ്റവും മോശം. അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യക്ക് താഴെയുള്ളത്. പേരുകേട്ട ഫീല്‍ഡര്‍മാരെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്.

എന്നാല്‍ ഇവരെല്ലാം നിരവധി പിഴവുകള്‍ വരുത്തുന്നു. നേപ്പാളിനെതിരേ നാല് ക്യാച്ചാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഫീല്‍ഡിങ് പിഴവുകളിലൂടെ നിരവധി എക്‌സ്ട്രാ റണ്‍സും വഴങ്ങി.

ഏഷ്യാ കപ്പിന് പിന്നാലെ ഏകദിന ലോകകപ്പും വരാനിരിക്കുകയാണ്. പാകിസ്താനെതിരേയും നേപ്പാളിനെതിരേയും ഇന്ത്യയുടെ പ്രകടനം നോക്കുമ്പോള്‍ പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ഇനിയും മത്സരങ്ങള്‍ നടക്കാനിരിക്കെ ഇന്ത്യ ജാഗ്രതയോടെ കളിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ നാണക്കേട് നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (ര), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്

നേപ്പാള്‍- കുശാല്‍ ബൂര്‍ട്ടല്‍, ആസിഫ് ഷെയ്ഖ്, രോഹിത് പൗഡെല്‍, സോംപാല്‍ കാമി, ഗുല്‍സന്‍ ജാ, ബീം ഷാര്‍ക്കി, ദീപേന്ദ്ര സിങ് എയ്‌റേ, കുശാല്‍ മല്ല, സന്ദീപ് ലാമിച്ചാനെ, കരണ്‍ കെസി, ലളിത് രാജ്ബന്‍ഷി

Story first published: Monday, September 4, 2023, 22:21 [IST]
Other articles published on Sep 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+