Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: രാഹുല്‍ തിരിച്ചെത്തും, സഞ്ജുവിനും സീറ്റ്! ഇന്ത്യയുടെ 18 അംഗ സാധ്യതാ ടീമിതാ

മുംബൈ: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഏഷ്യാ കപ്പ് 2023ന്റെ ഔദ്യോഗിക തീയ്യതി പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ആഗസ്റ്റ് 31ന് തുടങ്ങുന്ന ഏഷ്യാ കപ്പ് സെപ്തംബര്‍ 17നാണ് അവസാനിക്കുന്നത്. നാല് മത്സരങ്ങള്‍ പാകിസ്താനിലും ശേഷിക്കുന്ന ഒമ്പത് മത്സരങ്ങള്‍ ശ്രീലങ്കയിലുമായാണ് നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ക്കെല്ലാം ശ്രീലങ്കയാണ് വേദിയാവുക. അതുകൊണ്ട് തന്നെ ഇത്തവണ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്.

ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. പരിക്കേറ്റ് വിശ്രമത്തിലുള്ള സൂപ്പര്‍ താരങ്ങളുടെ മടങ്ങിവരവ് ഇന്ത്യക്ക് കരുത്തുപകരുമെന്നുറപ്പ്. ഐപിഎല്ലില്‍ ശോഭിച്ച ചില യുവതാരങ്ങള്‍ക്കും അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ഏഷ്യാ കപ്പില്‍ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള 18 അംഗ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

നയിക്കാന്‍ രോഹിത് ശര്‍മ തന്നെയുണ്ടാവും. ഏകദിന ലോകകപ്പ് വരാനിരിക്കെ രോഹിത്തിന് കീഴില്‍ത്തന്നെയാവും ഇന്ത്യ ഇറങ്ങുക. നായകനെന്ന നിലയില്‍ രോഹിത്തിനെ സംബന്ധിച്ച് ഇത്തവണത്തെ ഏഷ്യാകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ശുബ്മാന്‍ ഗില്ലാവും രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി. സമീപകാലത്തായി മിന്നും ഫോമില്‍ കളിക്കുന്ന ഗില്ലില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. വിരാട് കോലിക്ക് സീറ്റുറപ്പ്. ശ്രീലങ്കയില്‍ തകര്‍പ്പന്‍ റെക്കോഡുള്ള കോലിയില്‍ നിന്ന് ഏഷ്യാ കപ്പിലും ഗംഭീര പ്രകടനം പ്രതീക്ഷിക്കുന്നു.

kl rahul, bumrah

കെ എല്‍ രാഹുല്‍ ടീമിലേക്ക് തിരിച്ചെത്തും. ഇതിനോടകം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ച രാഹുല്‍ ഫിറ്റ്‌നസ് വേഗത്തില്‍ വീണ്ടെടുക്കുന്നുണ്ട്. വൈസ് ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യയും ടീമിലുണ്ടാവും. പേസ് ഓള്‍റൗണ്ടറുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായി ഒപ്പമുണ്ടാവും. കെ എല്‍ രാഹുലിനെ കീപ്പറാക്കി ഇന്ത്യ മുന്നോട്ടുപോകാനാണ് സാധ്യത. രാഹുലിന് ഫിറ്റ്‌നസ് പ്രശ്‌നമുണ്ടെങ്കില്‍ മാത്രമേ ഇഷാന്‍ കീപ്പറാവാന്‍ സാധ്യതയുള്ളൂ.

രാഹുല്‍ പ്ലേയിങ് 11 കളിക്കുമ്പോള്‍ ഇഷാന്‍ പ്ലേയിങ് 11ലെത്താന്‍ സാധ്യത വളരെ കുറവാണ്. പരിക്കേറ്റ് വിശ്രമത്തിലുള്ള ശ്രേയസ് അയ്യരും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ക്ക് അവസരം ലഭിച്ചേക്കും. സൂര്യകുമാര്‍ യാദവിന്റെ ഏകദിനത്തിലെ കണക്കുകള്‍ മോശമാണെങ്കിലും ഏഷ്യാ കപ്പിലേക്കും പരിഗണിക്കപ്പെട്ടേക്കും. ശ്രീലങ്കയിലെ ഫ്‌ളാറ്റ് പിച്ചില്‍ തിളങ്ങാന്‍ കഴിവുള്ളവനാണ് സൂര്യകുമാര്‍.

സഞ്ജു സാംസണിനും ഇന്ത്യ അവസരം നല്‍കിയേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു സാംസണും ഉള്‍പ്പെടുമെന്നാണ് വിവരം. ഇതിലെ പ്രകടനം വിലയിരുത്തിയാവും സഞ്ജുവിന്റെ ഏഷ്യാ കപ്പിലെ സീറ്റ് തീരുമാനിക്കപ്പെടുക. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലിനും രവീന്ദ്ര ജഡേജയ്ക്കും അവസരമുറപ്പ്. സമീപകാലത്തായി അക്ഷര്‍ ബാറ്റിങ് മെച്ചപ്പെടുത്തിയത് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും.

പേസ് ഓള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യക്കൊപ്പം ശര്‍ദുല്‍ ഠാക്കൂറിനെയും ഉള്‍പ്പെടുത്തിയേക്കും. ശ്രീലങ്കയില്‍ സ്ലോ കട്ടറുകളിലൂടെ വിക്കറ്റ് നേടാന്‍ മിടുക്കനാണ് ശര്‍ദുല്‍ ഠാക്കൂറെന്ന് പറയാം. കളിക്കാന്‍ അവസരം ലഭിച്ചേക്കില്ലെങ്കിലും ബാക്കപ്പായി ശര്‍ദുല്‍ ഉണ്ടാവും. പേസര്‍മാരായി മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ് എന്നിവര്‍ക്കൊപ്പം ജസ്പ്രീത് ബുംറ തിരിച്ചെത്തും. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ബുംറ ഇന്ത്യന്‍ ടീമിന് പുറത്താണ്.

എന്നാല്‍ ഏഷ്യാ കപ്പിന് മുമ്പുനടക്കുന്ന അയര്‍ലന്‍ഡ് പരമ്പരയിലൂടെ ബുംറ തിരിച്ചുവരവ് നടത്തിയേക്കും. സൂപ്പര്‍ പേസറെത്തിയാല്‍ ഇന്ത്യയുടെ കിരീട സാധ്യതകള്‍ അതുയര്‍ത്തുമെന്നുറപ്പ്. രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെയും ഇന്ത്യ പരിഗണിച്ചേക്കും. കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹാലും ടീമില്‍ ഇടം പിടിച്ചേക്കും. ശ്രീലങ്കയിലെ പിച്ചില്‍ സ്പിന്നിന് മുന്‍തൂക്കമുള്ളതാണ്. അതുകൊണ്ട് തന്നെ സ്പിന്‍ കരുത്ത് വളരെ പ്രധാനപ്പെട്ടതാണ്.

ഇന്ത്യയുടെ സാധ്യതാ ടീം- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, ഹര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ശര്‍ദുല്‍ ഠാക്കൂര്‍, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Friday, June 16, 2023, 7:03 [IST]
Other articles published on Jun 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+