Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: സൂര്യ വീണ്ടും ദുരന്തം, ഏകദിന ടീമില്‍ നിന്ന് പുറത്താക്കൂ! സഞ്ജുവിനെ വിളിക്കൂ

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടുകയാണ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റിന് 265 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ പ്രതീക്ഷിച്ച പ്രകടനമല്ല കാഴ്ചവെച്ചത്. അഞ്ച് മാറ്റങ്ങളുമായി ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനായില്ല. ഏകദിനത്തില്‍ താന്‍ നല്ല ബാറ്റ്‌സ്മാനല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്.

ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണെങ്കിലും ഏകദിനത്തില്‍ തനിക്ക് ശോഭിക്കാനാവില്ലെന്ന് ബംഗ്ലാദേശിനെതിരേയും സൂര്യ തെളിയിച്ചു. മികവ് കാട്ടി ഇന്ത്യയെ രക്ഷിക്കാനുള്ള സുവര്‍ണ്ണാവസരം സൂര്യക്കുണ്ടായിരുന്നു. എന്നാല്‍ 34 പന്തില്‍ 26 റണ്‍സെടുത്ത് സൂര്യ മടങ്ങുകയായിരുന്നു. മൂന്ന് ബൗണ്ടറിയാണ് സൂര്യ ആകെ നേടിയത്. ഷക്കീബ് അല്‍ ഹസനെ സ്വീപ് ഷോട്ടിന് ശ്രമിച്ച സൂര്യകുമാര്‍ ക്ലീന്‍ബൗള്‍ഡായാണ് പുറത്തായത്. മത്സരത്തിലുടെനീളം സ്വീപ് ഷോട്ട് കളിക്കാനാണ് സൂര്യ ശ്രമിച്ചത്.

ഇത് മുതലാക്കി സ്റ്റംപിന് തന്നെ ബംഗ്ലാദേശ് ബൗളര്‍മാര്‍ ആക്രമിച്ചു. സീനിയര്‍ താരമായ ഷക്കീബിന് സൂര്യയുടെ ദൗര്‍ബല്യത്തെ കൃത്യമായി മുതലാക്കാനുമായി. ടൈമിങ് പിഴച്ചതോടെ സൂര്യകുമാര്‍ യാദവ് ക്ലീന്‍ബൗള്‍ഡായി. ഏകദിനത്തില്‍ 25ല്‍ താഴെ മാത്രമാണ് സൂര്യയുടെ ശരാശരി. എന്നിട്ടും സൂര്യകുമാറിന് ഇന്ത്യന്‍ ഏകദിന ടീമില്‍ വീണ്ടും അവസരം ലഭിക്കുകയാണ്. ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിലും സൂര്യകുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇത്രയും മോശം പ്രകടനം നടത്തിയിട്ടും സൂര്യയെ ടീമില്‍ തുടരാന്‍ അനുവദിക്കുന്നത് അനീതിയാണെന്നും ഇന്ത്യ സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിക്കണമെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. 55ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള കളിക്കാരനാണ് സഞ്ജു. അതിവേഗത്തില്‍ ബാറ്റുചെയ്യാന്‍ ശേഷിയുള്ള സഞ്ജു ഏകദിനത്തിലെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍കൂടിയാണ്. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ഇപ്പോഴും സഞ്ജുവിനെ വിശ്വാസമില്ല.

sanju samson

ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി സഞ്ജു ഉണ്ടായിരുന്നെങ്കിലും കെ എല്‍ രാഹുല്‍ തിരിച്ചെത്തിയതോടെ അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സഞ്ജുവിനെയല്ല സൂര്യകുമാറിനെയാണ് നാട്ടിലേക്ക് മടക്കേണ്ടിയിരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ടി20യിലെ ഇതിഹാസ ബാറ്റ്‌സ്മാനെന്ന വില കളയുന്ന പ്രകടനമാണ് സൂര്യ ഏകദിനത്തില്‍ കാഴ്ചവെക്കുന്നതെന്നും സൂര്യയെ ഒഴിവാക്കി പകരം സഞ്ജുവിനെ പരിഗണിക്കണമെന്നുമാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

സഞ്ജുവിനെ ഇന്ത്യ നിലവില്‍ റിസര്‍വ് താരമായിപ്പോലും പരിഗണിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഇഷാന്‍ കിഷനേയും ആരാധകര്‍ വിമര്‍ശിക്കുന്നു. പാകിസ്താനെതിരേ ഗ്രൂപ്പുഘട്ടത്തില്‍ അഞ്ചാം നമ്പറില്‍ ബാറ്റുചെയ്ത് അര്‍ധ സെഞ്ച്വറി നേടാന്‍ ഇഷാന് സാധിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരേ ഉത്തരവാദിത്തം കാട്ടാതെ വിക്കറ്റ് വലിച്ചെറിയുകയാണ് ചെയ്തത്. 15 പന്തില്‍ 5 റണ്‍സാണ് ഇഷാന്‍ നേടിയത്. സ്വിച്ച് ഹിറ്റിന് ശ്രമിച്ച് എല്‍ബിയില്‍ കുടുങ്ങിയാണ് ഇഷാന്റെ മടക്കം.

അനാവശ്യ ഷോട്ടിന് ശ്രമിച്ചായിരുന്നു ഇഷാന്റെ മടക്കമെന്ന് നിസംശയം പറയാം. ഇതാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ഉത്തരവാദിത്തം കാട്ടാന്‍ ഇഷാന്‍ ശ്രമിക്കണമായിരുന്നുവെന്നും മധ്യനിരയിലെ ഇഷാന്റെ മികവ് സംശയം ഉയര്‍ത്തുന്നതാണെന്നുമാണ് ആരാധകര്‍ പറയുന്നത്. അഞ്ചാം നമ്പറിലെ വിശ്വസ്തനായി ഇഷാനെ പരിഗണിക്കാറായിട്ടില്ലെന്നും അതിന് ഇനിയും സമയം വേണ്ടിവരുമെന്നുമാണ് ആരാധക പക്ഷം.

എന്തായാലും സഞ്ജുവിന്റെ മുന്നില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കുള്ള വാതില്‍ പൂര്‍ണ്ണമായും അടഞ്ഞിട്ടില്ല. നിലവിലെ സൂര്യകുമാര്‍ യാദവിന്റെ പ്രകടനവും ആകെയുള്ള പ്രകടനവും വിലയിരുത്തുമ്പോള്‍ സഞ്ജുവിന് തിരികെ ടീമിലേക്ക് വിളി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സഞ്ജുവിന് തിരിച്ചുവരവ് സാധ്യമാകുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. ഇനിയും സൂര്യകുമാര്‍ തുടരുകയും സഞ്ജു പുറത്തിരിക്കുകയും ചെയ്താല്‍ അത് അനീതിയാണെന്ന് നിസംശയം പറയാം.

Story first published: Friday, September 15, 2023, 22:07 [IST]
Other articles published on Sep 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+