Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: വരവറിയിച്ച് ശ്രീലങ്ക, ബംഗ്ലാദേശിനെ തകര്‍ത്തു! പതിരാനയും അസലന്‍കയും മിന്നി

പല്ലെക്കെലെ: ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 42.4 ഓവറില്‍ 164 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 39 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മതീശ പതിരാനയുടെ നാല് വിക്കറ്റ് പ്രകടനവും ചരിത് അസലന്‍ക (62*) സദീര സമരവിക്രമ (54) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ശ്രീലങ്കയ്ക്ക് ജയമൊരുക്കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. രണ്ടാം ഓവറില്‍ത്തന്നെ തന്‍സിദ് ഹസന്‍ (0) പുറത്തായി. മഹേഷ് തീക്ഷണ തന്‍സിദിനെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കുന്ന ഓപ്പണറായ മുഹമ്മദ് നയീമിനെ (16) ധനഞ്ജയ് ഡി സില്‍വയാണ് മടക്കിയത്. ബംഗ്ലാദേശ് നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷക്കീബ് അല്‍ ഹസനും (5) പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല.

മതീശ പതിരാനയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിന് ക്യാച്ച് നല്‍കിയാണ് ഷക്കീബിന്റെ പുറത്താകല്‍. ഡൈവിങ് ക്യാച്ചിലൂടെയാണ് മെന്‍ഡിസ് പന്ത് കൈയിലൊതുക്കിയത്. തൗഹിദ് ഹിദോയിയെ (20) ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയെങ്കിലും ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക എല്‍ബിയില്‍ കുടുക്കി. അംപയര്‍ വിക്കറ്റ് അനുവദിക്കാത്തതിനെത്തുടര്‍ന്ന് റിവ്യൂവിലൂടെയാണ് ഷനക വിക്കറ്റ് നേടിയെടുത്തത്. ഒരുവശത്ത് നജ്മുല്‍ ഹൊസൈന്‍ ഷാന്റോ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയപ്പോള്‍ മികച്ച പിന്തുണ ആരും നല്‍കിയില്ല.

സീനിയര്‍ താരം മുഷ്ഫിഖര്‍ റഹീം ബംഗ്ലാദേശിന്റെ രക്ഷകനാവുമെന്ന് കരുതിയെങ്കതിലും പതിരാനക്ക് മുന്നില്‍ വീണു. 22 പന്തില്‍ 13 റണ്‍സെടുത്ത റഹീമിനെ പതിരാന ദിമുത് കരുണരത്‌നയുടെ കൈയിലെത്തിക്കുകയായിരുന്നു. പതിരാനയുടെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ റഹീം വീഴുകയായിരുന്നു. മെഹതി ഹസന്‍ മിറാസ് (5) റണ്ണൗട്ടായി മടങ്ങി. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഷാന്റോയെ മഹേഷ് തീക്ഷണ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

sri lanka, cricket

ഇതോടെ ബംഗ്ലാദേശിന്റെ വെടി തീര്‍ന്നു. മെഹതി ഹസന്‍ (6), ടസ്‌കിന്‍ അഹമ്മദ് (0), ഷൊറീഫുല്‍ ഇസ്‌ലാം (2*), മുസ്തഫിസുര്‍ റഹ്‌മാന്‍ (0) തുടങ്ങിയവരെല്ലാം കാര്യമായൊന്നും ചെയ്യാതെ വന്നതോടെ ബംഗ്ലാദേശ് 42.4 ഓവറില്‍ 164 റണ്‍സില്‍ കൂടാരം കയറി. ശ്രീലങ്കയ്ക്കായി മതീശ പതിരാന നാലും മഹേഷ് തീക്ഷണ രണ്ടും ധനഞ്ജയ് ഡി സില്‍വ, ദുനിത് വെല്ലലാഗെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

165 റണ്‍സ് വിജയലക്ഷ്യത്തിലേക്കിറങ്ങിയ ശ്രീലങ്കയുടെ തുടക്കവും മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നയെ (1) ടസ്‌കിന്‍ അഹമ്മദ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. പതും നിസങ്കയെ (14) ഷൊറീഫുല്‍ ഇസ്‌ലാം മുഷ്ഫിഖര്‍ റഹീമിന്റെ കൈയിലെത്തിച്ചു. അപകടകാരിയായ കുശാല്‍ മെന്‍ഡിസിനെ (5) ഷക്കീബ് അല്‍ ഹസന്‍ ക്ലീന്‍ബൗള്‍ഡും ചെയ്തു. ഇതോടെ 3 വിക്കറ്റിന് 43 എന്ന നിലയിലേക്ക് ശ്രീലങ്ക പരുങ്ങി.

എന്നാല്‍ സദീര സമരവിക്രമയുടെ (54) അര്‍ധ സെഞ്ച്വറി ശ്രീലങ്കയെ രക്ഷിച്ചു. 77 പന്തില്‍ 6 ബൗണ്ടറി ഉള്‍പ്പെടെയാണ് സമരവിക്രമ തിളങ്ങിയത്. മികച്ച സ്‌കോറിലേക്ക് നീങ്ങിയ സമരവിക്രമയെ മെഹതി ഹസനാണ് പുറത്താക്കിയത്. ചരിത് അസലന്‍ക നിലയുറപ്പിച്ച് കളിച്ചു. ധനഞ്ജയ് ഡി സില്‍വയെ (2) ഷക്കീബ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. എന്നാല്‍ അസലന്‍കയും (62*) ദസുന്‍ ഷണകയും (14) ചേര്‍ന്ന് ശ്രീലങ്കയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.

പ്ലേയിങ് 11- ശ്രീലങ്ക-പതും നിസങ്ക, ദിമുത് കരുണരത്‌ന, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലന്‍ക, ധനഞ്ജയ് ഡി സില്‍വ, ദസുന്‍ ഷണക (c), ദുനിത് വെല്ലലാഗെ, മഹേഷ് തീക്ഷണ, കസുന്‍ രജിത, മതീഷ പതിരണ

ബംഗ്ലാദേശ്- മുഹമ്മദ് നയീം, ടന്‍സിദ് ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, തൗഹിദ് ഹൃദോയി, ഷക്കീബ് അല്‍ ഹസന്‍ (c), മുഷിഫിഖര്‍ റഹീം, മെഹതി ഹസന്‍ മിറാസ്, ടസ്‌കിന്‍ അഹമ്മദ്, മെഹതി ഹസന്‍, ഷൊറീഫുല്‍ ഇസ്‌ലാം, മുസ്തഫിസുര്‍ റഹ്‌മാന്‍

Story first published: Thursday, August 31, 2023, 13:23 [IST]
Other articles published on Aug 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+