Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: പ്ലേയിങ് 11 പ്രഖ്യാപിച്ച് പാക് ടീം, ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെ? ബിഗ് സര്‍പ്രൈസ്

കാന്‍ഡി: ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യയും പാകിസ്താനും മുഖാമുഖം എത്തുമ്പോള്‍ തീപാറുമെന്നുറപ്പ്. രണ്ട് ടീമും അതി ശക്തരായ താരനിരയാല്‍ സമ്പന്നമാണ്. അതുകൊണ്ടുതന്നെ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കപ്പെടുന്നു. പാകിസ്താന്‍ ആദ്യ മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തോടെയാണ് പാകിസ്താന്‍ ഇറങ്ങുക.

അതേ സമയം ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ഇടവേളക്ക് ശേഷമാണ് ഏകദിനം കളിക്കാനൊരുങ്ങുന്നത്. ശക്തമായ മഴ സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. വൈകുന്നേരം 94 ശതമാനത്തിന് മുകളിലാണ് മഴ സാധ്യത. അതുകൊണ്ടുതന്നെ സൂപ്പര്‍ പോരാട്ടം നടക്കാതിരിക്കാനുള്ള സാധ്യതയുമുണ്ട്. കനത്ത രീതിയില്‍ മഴ പെയ്താല്‍ മത്സരം 20 ഓവര്‍ ഫോര്‍മാറ്റിലേക്ക് മാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ആദ്യ മത്സരത്തിലെ പ്ലേയിങ് 11 നിലനിര്‍ത്തിയാവും പാകിസ്താന്‍ ഇറങ്ങുക.

ഇന്നലെത്തന്നെ അവര്‍ അത് പ്രഖ്യാപിച്ച് കഴിഞ്ഞു. നേപ്പാളിനെ തകര്‍ത്ത അതേ കൂട്ടുകെട്ടുമായി മുന്നോട്ട് പോകാമെന്ന കണക്കുകൂട്ടലിലാണ് പാക് ടീം. പ്ലേയിങ് 11 പ്രഖ്യാപിക്കാന്‍ പാകിസ്താന് യാതൊരു ആശങ്കകളുമില്ലായിരുന്നു. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് പ്ലേയിങ് 11 പ്രഖ്യാപിക്കുകയെന്നത് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. കെ എല്‍ രാഹുലിന്റെ അഭാവമാണ് ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്. ഇതോടെ വിക്കറ്റ് കീപ്പറായി ആരെ പരിഗണിക്കുമെന്നത് ടീമിന്റെ മുന്നില്‍ ചോദ്യമായി ഉയരുന്നു.

ഇഷാന്‍ കിഷനാണ് മുഖ്യ പരിഗണന. കാരണം സഞ്ജു സാംസണെ ബാക്കപ്പ് താരമായാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇഷാന്‍ പ്ലേയിങ് 11ലേക്കെത്തിയാല്‍ ഏത് ബാറ്റിങ് പൊസിഷനിലാവും കളിക്കുക. സാധാരണ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍. താരത്തെ ടോപ് ഓഡറില്‍ കളിപ്പിച്ചാല്‍ നിലവിലെ ഇന്ത്യയുടെ ബാറ്റിങ് ഓഡര്‍ പൊളിച്ചെഴുതേണ്ടി വരും. രാഹുലിനെ ഇന്ത്യ അഞ്ചാം നമ്പറില്‍ കളിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

indian team

രാഹുലിന് പകരമെത്തുന്ന ഇഷാനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കുന്നത് ഇന്ത്യക്ക് വലിയ ഗുണം ചെയ്‌തേക്കില്ല. ഇടം കൈയനായ ഇഷാന്‍ മധ്യനിരയില്‍ ഇന്ത്യക്കായി കളിച്ചത് അപൂര്‍വ്വമായാണ്. ഏകദിനത്തില്‍ ഇഷാന്‍ ഇതുവരെ മധ്യനിരയില്‍ കളിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ഇഷാനെ എവിടെ കളിപ്പിക്കുമെന്നതാണ് കണ്ടറിയേണ്ടത്. രണ്ടാമത്തെ പ്രധാന കാര്യങ്ങളിലൊന്ന് മഴ സാധ്യതയാണ്. 94 ശതമാനവും കാന്‍ഡിയില്‍ മഴ പ്രവചിക്കപ്പെടുന്നു.

അതുകൊണ്ടുതന്നെ ടി20 ഫോര്‍മാറ്റിലേക്ക് മത്സരം ചുരുങ്ങാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ സൂര്യകുമാര്‍ യാദവിനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കണമോയെന്നത് ടീമിന് മുന്നിലെ പ്രധാന ചോദ്യമാണ്. സൂര്യയുടെ ഏകദിനത്തിലെ പ്രകടനങ്ങള്‍ മോശമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണെങ്കിലും ഏകദിനത്തില്‍ സൂര്യക്ക് വലിയ മികവ് അവകാശപ്പെടാന്‍ സാധിക്കില്ല. എന്നിട്ടും ഏഷ്യാ കപ്പ് ടീമില്‍ അദ്ദേഹം ഇടം നേടി.

മഴ മൂലം ഇന്ത്യ-പാക് പോരാട്ടത്തിന്റെ ഓവറുകള്‍ വെട്ടിച്ചുരുക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ സൂര്യകുമാര്‍ യാദവിനെപ്പോലൊരാള്‍ പ്ലേയിങ് 11 വേണ്ടത് അത്യാവശ്യമാണ്. ശ്രേയസ് അയ്യരെ കളിപ്പിക്കണമോയെന്നതും ടീമിന് മുന്നിലെ പ്രധാന ചോദ്യം. ശ്രേയസ് പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് മടങ്ങിയെത്തുന്നത്. നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് ശ്രേയസ്. എന്നാല്‍ ഇടവേളക്ക് ശേഷം ഇത്രയും നിര്‍ണ്ണായക പോരാട്ടത്തിനിറങ്ങുമ്പോള്‍ സമ്മര്‍ദ്ദം ബാധിക്കുമോയെന്നത് കണ്ടറിയണം.

പാകിസ്താന്‍ പ്ലേയിങ് 11- ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ്, ബാബര്‍ ആസം (c), മുഹമ്മദ് റിസ്വാന്‍, അഗ്ഹ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ്

ഇന്ത്യ പ്ലേയിങ് 11- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍/സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ

Story first published: Saturday, September 2, 2023, 8:14 [IST]
Other articles published on Sep 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+