Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഇന്ത്യക്ക് പ്രതീക്ഷ വേണ്ട, പാക് ടീമിനോട് മുട്ടുകുത്തും! ടോസ് നിര്‍ണ്ണായകം

കാന്‍ഡി: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇന്ത്യ-പാക് പോരാട്ടത്തില്‍ ആര് ജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സൂപ്പര്‍ താരനിര രണ്ട് ടീമിനൊപ്പവും ഉണ്ട്. അതുകൊണ്ടുതന്നെ ജയം നേടാന്‍ ഏറ്റവും ശക്തമായ പോരാട്ടം ഇരു കൂട്ടര്‍ക്കും കാഴ്ച വെക്കേണ്ടി വരും. അവസാനമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് അവസാന ടി20 ലോകകപ്പിലാണ്.

അന്ന് ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ഇന്ത്യക്കായിരുന്നു ജയം. ഏഷ്യാ കപ്പിലെ നേര്‍ക്കുനേര്‍ പോരാട്ടത്തിലും മുന്‍തൂക്കം ഇന്ത്യക്കാണ്. എന്നാല്‍ ഇത്തവണ ഇന്ത്യ തോല്‍ക്കും. ഇത് പറയാന്‍ ഒരു പ്രധാന കാരണമുണ്ട്. അത് എന്താണെന്ന് പരിശോധിക്കാം. ഇന്ത്യ-പാക് അവസാന നാല് നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ ഫലമാണ് ഇത്തവണ ഇന്ത്യ തോല്‍ക്കുമെന്ന് പറയാനുള്ള കാരണം. 2021ല്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചു. 2022ല്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ വിജയം തിരിച്ചുപിടിച്ചു.

2022ല്‍ രണ്ടാം തവണ ഏറ്റുമുട്ടിയപ്പോള്‍ പാകിസ്താനായിരുന്നു ജയം. ഇതേ വര്‍ഷം മൂന്നാം തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ ജയിച്ചു. അതായത് അവസാന നാല് മത്സരത്തില്‍ ഇരു ടീമും രണ്ട് തവണ വീതം ജയിച്ചു. ഇത് പ്രകാരം നോക്കുമ്പോള്‍ അവസാന മത്സരം ജയിച്ച ഇന്ത്യ ഇത്തവണ തോല്‍ക്കും. അവസാന നാല് മത്സരത്തിലെ കണക്കുകള്‍ പ്രകാരമാണ് ഈ വിലയിരുത്തല്‍. ഈ ചരിത്രം മാറ്റാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കണ്ടറിയണം.

ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും. ടോസ് നേടുന്ന ടീം ജയിക്കുമെന്നതാണ് അവസാനത്തെ നാല് മത്സരത്തിലെ ഫലം വ്യക്തമാക്കുന്നത്. 2021ല്‍ ഇന്ത്യ തോറ്റ മത്സരത്തില്‍ ടോസ് ഭാഗ്യം പാകിസ്താനായിരുന്നു. ഇന്ത്യയെ ബാറ്റിങ്ങിനയച്ച പാകിസ്താന്‍ 10 വിക്കറ്റിന്റെ ജയം നേടുകയായിരുന്നു. 2022ല്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ ടോസ് നേടുകയും മത്സരം ജയിക്കുകയും ചെയ്തു. രണ്ടാം തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് ടോസ് നഷ്ടമായി.

babar, rohit

മത്സരം ഇന്ത്യ തോല്‍ക്കുകയും ചെയ്തു. അവസാനമായി നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ടോസ് ഭാഗ്യം ഇന്ത്യക്കായിരുന്നു. പാകിസ്താനെ ആദ്യം ബാറ്റിങ്ങിനയച്ച ഇന്ത്യ റണ്‍സ് പിന്തുടര്‍ന്നാണ് ജയിച്ചത്. അതുകൊണ്ടുതന്നെ വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും. ഇത്തവണ പാകിസ്താന്‍ ടോസ് നേടിയാല്‍ ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത. സമ്മര്‍ദ്ദമില്ലാതെ ആദ്യം ബാറ്റ് ചെയ്ത് ഭേദപ്പെട്ട സ്‌കോര്‍ നേടാനാവും പാകിസ്താന്‍ ശ്രമിക്കുക.

പാകിസ്താന്റെ ബൗളിങ് കരുത്താണ് ശക്തം. മികച്ച സ്‌കോര്‍ നേടാനായാല്‍ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ പേസ് കൂട്ടുകെട്ട് ഇന്ത്യയെ വിറപ്പിക്കുമെന്നുറപ്പ്. ഇന്ത്യയുടെ ടോപ് ഓഡറിന് ഷഹീനെ നേരിടുകയെന്നത് വലിയ വെല്ലുവിളിയാണ്. ഇടം കൈ പേസര്‍മാരെ നേരിടാന്‍ ഇന്ത്യയുടെ പല ബാറ്റ്‌സ്മാന്‍മാര്‍ക്കും പ്രയാസമാണ്. ഷഹീന്‍ ന്യൂബോളില്‍ സ്വിങ്ങിങ് യോര്‍ക്കറുകളുമായി വിറപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ്.

തുടര്‍ച്ചയായി സ്റ്റംപിന് ആക്രമിക്കുന്ന ഷഹീനെ കരുതലോടെ കളിക്കാത്ത പക്ഷം സ്റ്റംപ് തെറിക്കാനും എല്‍ബിയില്‍ കുടുങ്ങാനുമുള്ള സാധ്യതയാണ് കൂടുതല്‍. അതുകൊണ്ടുതന്നെ ഇന്ത്യ കരുതി ഇറങ്ങണം. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം നിര്‍ണ്ണായകമാവും. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ട് മികവുകാട്ടാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്ന് നിസംശയം പറയാം. മധ്യ ഓവറുകളില്‍ ഷദാബ് ഖാന്റെ സ്പിന്‍ മികവും ഇന്ത്യക്ക് തലവേദനയാവും.

ശ്രീലങ്കയിലാണ് മത്സരമെന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ഇന്ത്യ-പാക് മത്സരം മഴ മുടക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ശക്തമായ മഴ പെയ്യുകയും മത്സരം 20 ഓവറിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം പാകിസ്താനുണ്ടാവുമെന്നുറപ്പ്. നേപ്പാളിനെ തകര്‍ത്തടുക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യയെ നേരിടാന്‍ പാക് ടീം വരുന്നത്.

Story first published: Saturday, September 2, 2023, 11:30 [IST]
Other articles published on Sep 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+