Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഒറ്റ രാത്രി കൊണ്ട് ഒന്നില്‍ നിന്ന് മൂന്നിലേക്ക്! നാണം കെട്ട് പാക് ടീം, ഇന്ത്യ 2ല്‍

ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോടേറ്റ പരാജയം കാരണം ഇരട്ട പ്രഹരമാണ് പാകിസ്താന്‍ ടീമിനു നേരിട്ടിരിക്കുന്നത്. ആദ്യത്തേത് ഫൈനല്‍ ബെര്‍ത്ത് നഷ്ടമായതാണെങ്കില്‍ അടുത്തത് ഐസിസി റാങ്കിങിലേറ്റ തിരിച്ചടിയാണ്. ഏകദിന റാങ്കിങില്‍ ഒന്നാമതായിരുന്ന പാക് പട ഒറ്റ രാത്രി കൊണ്ട് മൂന്നാം നമ്പറിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. റാങ്കിങില്‍ രണ്ടു ടീമുകളാണ് പാകിസ്താനെ മറികടന്ന് മുന്നേറ്റം നടത്തിയിരിക്കുന്നത്.

നേരത്തേ രണ്ടാംസ്ഥാനത്തായിരുന്ന, അഞ്ചു തവണ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് പുതിയ നമ്പര്‍ വണ്‍ ടീം. മൂന്നാംസ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം റാങ്കിലേക്കു കയറുകയും ചെയ്തു. 118 റേറ്റിങ് പോയിന്റുമായിട്ടാണ് ഓസ്‌ട്രേലിയ തല്ലപ്പത്തെത്തിയത്. ഇന്ത്യക്കു 116ഉം പാകിസ്താനു 115ഉം റേറ്റിങ് പോയിന്റാണുള്ളത്.

ROHIT BABAR

ലോക ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ ആധിപത്യമാണ് നമുക്കു ഇപ്പോള്‍ കാണാന്‍ സാധിക്കുക. മൂന്നു ഫോര്‍മാറ്റുകളിലും റാങ്കിങില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലുള്ള ഒരേയൊരു ടീമായി ഇന്ത്യ മാറിയിരിക്കുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടീമാണ് ഇന്ത്യ.

ഏകദിനത്തിലും വൈകാതെ ഒന്നാം റാങ്കിലേക്കു ടീം കയറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഏഷ്യാ കപ്പില്‍ ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞാല്‍ ഏകദിനത്തിലും ഇന്ത്യ നമ്പര്‍ വണ്ണായേക്കും. ടീമിന്റെ റാങ്കിങില്‍ മാത്രമല്ല കളിക്കാരുടെ റാങ്കിങിലും ഇന്ത്യയുടെ ആധിപത്യമാണുള്ളത്.

ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍, ടെസ്റ്റിലെ നമ്പര്‍ വണ്‍ ബൗളര്‍, ടെസ്റ്റിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടര്‍, ഏകദിനത്തിലെ രണ്ടാം നമ്പര്‍ ബാറ്റര്‍, ടെസ്റ്റിലെ രണ്ടാം നമ്പര്‍ ഓള്‍റൗണ്ടര്‍, ടി20യിലെ മൂന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍, ടെസ്റ്റിലെ മൂന്നാം നമ്പര്‍ ബൗളര്‍, ടെസ്റ്റിലെ അഞ്ചാം നമ്പര്‍ ഓള്‍റൗണ്ടര്‍ തുടങ്ങിയവരെല്ലാം ഇന്ത്യന്‍ താരങ്ങളാണ്.

അതേസമയം, ഏഷ്യാ കപ്പില്‍ ശ്രീലങ്കയുമായുള്ള സെമി ഫൈനലിനു തുല്യമായ നിര്‍ണായക മല്‍സത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയപ്രകാരം രണ്ടു വിക്കറ്റിന്റെ പരാജയമാണ് പാകിസ്താന്‍ ഏറ്റുവാങ്ങിയത്. തോറ്റെങ്കിലും അവസാന ബോള്‍ വരെ പൊരുതിയാണ് കീഴടങ്ങിയത് എന്നതില്‍ പാക് പടയ്ക്കു അഭിമാനിക്കാം. അവസാന ബോളില്‍ ജയിക്കാന്‍ രണ്ടു റണ്‍സായിരുന്നു ലങ്കയ്ക്കു വേണ്ടിയിരുന്നത്. സമാന്‍ ഖാനെതിരേ ഡബിള്‍ നേടി ചരിത് അസലെന്‍ക ലങ്കയ്ക്കു ത്രസിപ്പിക്കുന്ന ജയവും ഫൈനല്‍ ടിക്കറ്റും സമ്മാനിക്കുകയയിരുന്നു.

Story first published: Friday, September 15, 2023, 9:47 [IST]
Other articles published on Sep 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+