For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഇന്ത്യയെ കെട്ടുകെട്ടിക്കും! മുന്‍തൂക്കം പാകിസ്താനു തന്നെ, കാരണം പറഞ്ഞ് ബാബര്‍

ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോയ്ക്കു മുന്നോടിയായി ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം. മല്‍സരത്തില്‍ ഇന്ത്യക്കല്ല, മറിച്ച് പാകിസ്താനാണ് മുന്‍തൂക്കമെന്നും ഇതിനു ചില കാരണങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മല്‍സരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാബര്‍.

പാകിസ്താനിലും ശ്രീലങ്കയിലും തുടര്‍ച്ചയായി ഞങ്ങള്‍ ക്രിക്കറ്റ് മല്‍സരങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരേ മുന്‍തൂക്കം ഞങ്ങള്‍ക്കാണെന്നു നിങ്ങള്‍ക്കു പറയാന്‍ സാധിക്കും. കഴിഞ്ഞ രണ്ടു മാസത്തോളമായി ഞങ്ങള്‍ ശ്രീലങ്കയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്.

BABAR AZAM

ഇവിടെ ഞങ്ങള്‍ ടെസ്റ്റും അഫ്ഗാനിസ്താനെതിരേ പരമ്പരയും എല്‍പിഎല്ലും (ലങ്ക പ്രീമിയര്‍ ലീഗ്) എല്ലാം കളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഞങ്ങള്‍ക്കാണ് മുന്‍തൂക്കമെന്നു പറയാന്‍ സാധിക്കുമെന്നും ബാബര്‍ വിശദമാക്കി. അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ (എംഎല്‍സി) നിന്നും ബാബറിനു വമ്പന്‍ ഓഫറുകളുണ്ടായിരുന്നെങ്കിലും അതു തള്ളിയ അദ്ദേഹം ലങ്ക പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയ്ക്കായി തയ്യാറെടുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ഏഷ്യാ കപ്പിലെ ഷെഡ്യൂളിനെക്കുറിച്ച് ഞങ്ങള്‍ക്കു എല്ലായ്‌പ്പോഴും അറിയാമായിരുന്നു. എത്ര മാത്രം യാത്ര ചെയ്യേണ്ടതുണ്ടെന്നും ധാരണയുണ്ടായിരുന്നു. ഞങ്ങള്‍ സ്വന്തം താരങ്ങളെ എങ്ങനെ പരിപാലിക്കുന്നുവെന്നതു പ്രധാനമാണ്. എല്ലാ കാര്യങ്ങളും നന്നായി പ്ലാന്‍ ചെയ്തിരുന്നതായും ബാബര്‍ വിശദമാക്കി.

ഏഷ്യാ കപ്പില്‍ ഇത്തവണ സ്വന്തം ടീമിന്റെ ബൗളിങ് പ്രകടനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പേസര്‍മാര്‍ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം കാഴ്ചവച്ചെങ്കിലും സ്പിന്നര്‍മാരില്‍ നിന്നും അത്ര മികച്ച പ്രകടനമല്ല ഉണ്ടായിട്ടുള്ളതെന്നു ബാബര്‍ നിരീക്ഷിച്ചു.

ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ് പേസ് ത്രയത്തിന്റെ ചിറകിലേറിയാണ് ടൂര്‍ണമെന്റില്‍ പാകിസ്താന്റെ കുതിപ്പ്. ഇന്ത്യക്കെതിരേ മുഴുവന്‍ വിക്കറ്റുകളും മൂന്നു പേര്‍ ചേര്‍ന്നു പങ്കിട്ടിരുന്നു. മൂന്നു കളിയില്‍ നിന്നും 23 വിക്കറ്റുകളാണ് പേസര്‍മാര്‍ കൊയ്തത്.

ബോള്‍ കൊണ്ട് (ന്യൂബോള്‍) ഞങ്ങള്‍ക്കു നല്ല തുടക്കമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മധ്യ ഓവറുകളിലും നന്നായി തന്നെ ബൗള്‍ ചെയ്യുകയെന്നതായിരുന്നു പ്ലാന്‍. നല്ലൊരു കോമ്പിനേഷനുണ്ടാക്കാനാണ് ശ്രമം. മധ്യ ഓവറുകളില്‍ ഞങ്ങള്‍ക്കു വിക്കറ്റുകള്‍ ആവശ്യമാണ്. പക്ഷെ അതു ലഭിക്കുന്നില്ല.

IND VS PAK

പക്ഷെ ഞങ്ങള്‍ക്കു മികച്ച രീതിയില്‍ കളി ഫിനിഷ് ചെയ്യാന്‍ സാധിക്കുന്നതായി നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. ഞങ്ങളുടെ പേസര്‍മാര്‍ അവസാന ഓവറുകളില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഇതൊരു ടീം പെര്‍ഫോമന്‍സാണ്. ആരെങ്കിലുമൊരാള്‍ നിരാശപ്പെടുത്തിയാല്‍ മറ്റൊരാള്‍ ആ കുറവ് നികത്തുന്നതായും ബാബര്‍ ചൂണ്ടിക്കാട്ടി.

നേരത്തേ നടന്ന ഗ്രൂപ്പുഘട്ടത്തിലെ മല്‍സരം പോലെ ഇന്ത്യയുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ച് മഴ കാരണം ഉപേക്ഷിക്കപ്പെടില്ലെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിലാണ് ടീം ശ്രദ്ധിക്കുന്നത്.

ഇന്നു സൂര്യന്‍ പ്രകാശിക്കുന്നതു കാണുമ്പോള്‍ ഞായറാഴ്ച ഒരുപാട് മഴയുണ്ടാവുമെന്നു കരുതുന്നില്ല. കഴിയുന്നത്രയും പരിശീലനം നടത്താനാണ് ടീം ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ബാബര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, September 9, 2023, 16:15 [IST]
Other articles published on Sep 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+