For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഇന്ത്യ കരയും! ജയിപ്പിക്കാന്‍ രണ്ടു പേരെക്കൊണ്ടേ പറ്റൂ, കളിയാക്കി മുന്‍ പാക് നായകന്‍

ഏഷ്യാ കപ്പില്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താനാണ് മേല്‍ക്കൈയെന്നും ഇതിനു പല കാരണങ്ങളുമുണ്ടെന്നും ബട്ട് ചൂണ്ടിക്കാട്ടി. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിലയിരുത്തുകയായിരുന്നു അദ്ദേഹം.

രോഹിത് ശര്‍മക്കു കീഴില്‍ ശക്തമായ ടീമിനെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യ അണിനിരത്തുന്നത്. പരിക്കു ഭേദമായി കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ തുടങ്ങിയ വമ്പന്‍ താരങ്ങളെല്ലാം മടങ്ങിയെത്തിയത് ഇന്ത്യയെ കരുത്തരാക്കി മാറ്റിയിട്ടുണ്ട്. പക്ഷെ പൂര്‍ണ ഫിറ്റല്ലാത്തതിനാല്‍ ഗ്രൂപ്പുഘട്ടത്തിലെ രണ്ടു മല്‍സരങ്ങളിലും രാഹുല്‍ ഇന്ത്യക്കായി കളിക്കില്ല. പകരക്കാരനായി ഇഷാന്‍ കിഷന്‍ പ്ലെയിങ് ഇലവനിലേക്കു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ROHIT BABAR

പാകിസ്താനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ടീമിനു ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നു സല്‍മാന്‍ ബട്ട് വിലയിരുത്തി. ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങിലേക്കു നോക്കുകയാണെങ്കില്‍ ഫിറ്റ്‌നസ് ഒരു വലിയ പ്രശ്‌നം തന്നെയാണ്. ദീര്‍ഘകാലമായി ചിലര്‍ ഫിറ്റല്ലായിരുന്നു.

അവര്‍ ദുര്‍ബലരാണോയെന്നും അല്ലെങ്കില്‍ ആഞ്ഞടിക്കുമോയെന്നും ഞങ്ങള്‍ക്കറിയില്ല. വിരാട് കോലിയെയും രോഹിത് ശര്‍മയെയും കൂടാതെ യുവതാരങ്ങളാണ് ഇന്ത്യന്‍ നിരയിലുള്ളത്. അവര്‍ ഒരുപാട് മല്‍സരങ്ങള്‍ കളിച്ചവരാണെങ്കിലും വേണ്ടത്ര അനുഭവസമ്പത്തില്ലെന്നും ബട്ട് നിരീക്ഷിച്ചു.

രോഹിത് ശര്‍മ നന്നായി കളിക്കുകയോ, വിരാട് കോലി അസാധാരണമായി എന്തെങ്കിലും കാഴ്ചവയ്ക്കുയോ ചെയ്തപ്പോള്‍ മാത്രമേ ഇന്ത്യ മല്‍സരങ്ങള്‍ ജയിച്ചിട്ടുള്ളൂ. പക്ഷെ ഉത്തരവാദിത്വം മറ്റുള്ളവരിലേക്കു വരുമ്പോള്‍ ഇന്ത്യ കൂടുതലായും പതറുകയാണ് ചെയ്തിട്ടുള്ളത്.

പാകിസ്താന്‍ സ്‌ക്വാഡ് നോക്കിയാല്‍ ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ് എന്നിവരെല്ലാമുണ്ട്. എന്റെ അഭിപ്രായത്തില്‍ പാകിസ്താന്റേതാണ് കൂടുതല്‍ വലിയ ഗ്രൂപ്പെന്നും ബട്ട് വിലയിരുത്തി.

ഇന്ത്യന്‍ ടീമിലും മാച്ച് വിന്നര്‍മാരുണ്ട്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെയെല്ലാം ഇക്കൂട്ടത്തില്‍ പെടുത്താം. പക്ഷെ ഇന്ത്യയുടെ ബാറ്റിങ് നിര എളുപ്പത്തില്‍ തകരുന്നതാണ്. പാകിസ്താന്‍ രണ്ടു വമ്പന്‍ വിക്കറ്റുകള്‍ (കോലി, രോഹിത്) നേരത്തേ വീഴ്ത്തുകയാണെങ്കില്‍ മറ്റുള്ളവര്‍ക്കു ഒരുപാട് തെളിയിക്കേണ്ടതായി വരും. പാകിസ്താനെതിരേ സ്വന്തം കഴിവ് കൊണ്ട് ഇന്ത്യയെ ജയിപ്പിക്കാന്‍ അവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ലെന്നും ബട്ട് അഭിപ്രായപ്പെട്ടു.

IND VS PAK

പേസ് ബൗളിങ് താരതമ്യം ചെയ്താലും അവിടെയും ഇന്ത്യക്കെതിരേ പാകിസ്താനു തന്നെയാണ് മേല്‍ക്കൈയെന്നു മുന്‍ പാക് ക്യാപ്റ്റന്‍ പറയുന്നു. മണിക്കൂറില്‍ 90 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ഫാസ്റ്റ് ബൗളര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ ഒന്നോ, രണ്ടോ പേര്‍ക്കു മാത്രമേ ഇത്ര വേഗതയില്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ളൂ. ബാക്കിയുള്ളവര്‍ക്കൊന്നും അത്ര വേഗതയില്ല.

ഇതും ഇന്ത്യക്കെതിരേ ഞങ്ങള്‍ക്കു മേല്‍ക്കൈ നല്‍കും. കൂടാതെ ഞങ്ങള്‍ക്കു രണ്ടു തരത്തിലുള്ള സ്പിന്നര്‍മാരുമുണ്ട്. മാത്രമല്ല 140 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍മാരും തങ്ങളുടെ ടീമിലുണ്ടെന്നും ബട്ട് അവകാശപ്പെട്ടു.

ഇന്ത്യന്‍ ടീമില്‍ നിന്നും വലിയ പ്രതീക്ഷകളാണ് എല്ലാവര്‍ക്കുമുള്ളത്. അതുകൊണ്ടു തന്നെ അവര്‍ക്കുമേല്‍ സമ്മര്‍ദ്ദവും കൂടുതലായിരിക്കും. കാരണങ്ങള്‍ എന്തു തന്നെ ആയാലും പാകിസ്താനെതിരേ ഇന്ത്യ ഇപ്പോള്‍ അധികം കളിക്കാറില്ല. ഐപിഎല്ലില്‍ എത്ര മല്‍സരങ്ങള്‍ കളിച്ചതു കൊണ്ടും കാര്യമില്ല. ഇന്ത്യ- പാക് പോരാട്ടങ്ങളുടെ സമ്മര്‍ദ്ദം ഒന്നു വേറെ തന്നെയാണ്. ഐപിഎല്ലിലെ അനുഭവസമ്പത്തൊന്നും ഇന്ത്യന്‍ താരങ്ങളെ സഹായിക്കില്ലെന്നും ബട്ട് തുറന്നടിച്ചു.

Story first published: Wednesday, August 30, 2023, 14:43 [IST]
Other articles published on Aug 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+