Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: അതു ചെയ്താല്‍ ജയിച്ചേനെ, 'ചതിച്ച്' ജയിക്കാന്‍ പാകിസ്താനെ കിട്ടില്ല! ഇതാണ് സ്പിരിറ്റ്

ഏഷ്യാ കപ്പില്‍ ശ്രീലങ്കയോടു ത്രില്ലറില്‍ പരാജയപ്പെട്ട് ഫൈനല്‍ കാണാതെ പുറത്തായെങ്കിലും പാകിസ്താന്‍ ടീമിന്റെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ആരാധകര്‍. ക്രിക്കറ്റിന്റെ യഥാര്‍ഥ സ്പിരിറ്റ് ഉള്‍ക്കൊണ്ടാണ് പാക് ടീം കളിച്ചതെന്നും അതു ചെയ്യാതിരുന്നെങ്കില്‍ ഉറപ്പായും ഫൈനലില്‍ എത്താമായിരുന്നുവെന്നും ഒരു സംഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടി ആരാധകര്‍ അവകാശപ്പെടുന്നു.

മഴയെ തുടര്‍ന്നു 16 ഓവറുകള്‍ നഷ്ടമായ കളിയില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ടു വിക്കറ്റിന്റെ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. ഇതോടെ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യയുമായുള്ള ഫൈനലിലേക്കു അവര്‍ യോഗ്യത നേടുകയും ചെയ്തു. 42 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ അവസാന ഓവറിലുണ്ടായ സംഭവമാണ് പാകിസ്താന്‍ ടീമിനെ ആരാധകര്‍ പ്രശംസിക്കാനുള്ള കാരണം.

ZAMAN KHAN

മൂന്നു വിക്കറ്റ് ബാക്കിനില്‍ക്കെ എട്ടു റണ്‍സായിരുന്നു അവസാന ഓവറില്‍ ലങ്കയ്ക്കു ജയിക്കാന്‍ ആവശ്യമായിരുന്നത്. ഏഴിനു 244 റണ്‍സെന്ന നിലയിലായിരുന്നു ലങ്ക. ക്രീസിലുള്ളത് ചരിത് അസലെന്‍കയും (42) പുതുതായി വന്ന പ്രമോദ് മധുഷനുമായിരുന്നു (1). അരങ്ങേറ്റ മല്‍സരം കളിച്ച ഫാസ്റ്റ് ബൗളര്‍ സമാന്‍ ഖാനെയാണ് ഈ ഓവര്‍ ബൗള്‍ ചെയ്യാന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം ഏല്‍പ്പിച്ചത്.

ആദ്യ ബോളില്‍ സ്‌ട്രൈക്ക് നേരിട്ട പ്രമോദ് സിംഗിള്‍ ഓടിയെടുത്തു. ലെഗ് ബൈ ആയിരുന്നു ഇത്. അടുത്ത ബോളില്‍ അസലെന്‍ക ആഞ്ഞുവീശിയെങ്കിലും കണക്ട് ചെയ്യാനായില്ല. മൂന്നാമത്തെ ബോള്‍ കവേഴ്‌സിലേക്കു കളിച്ച് അദ്ദേഹം സിംഗിള്‍ നേടി. ഇതോടെ മൂന്നു ബോളില്‍ ജയിക്കാന്‍ ആറു റണ്‍സ്.

നാലാമത്തേത് ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ഒരു സ്ലോ ബോളായിരുന്നു. ഇത്തവണ പ്രമോദ് ഷോട്ടിനു ശ്രമിച്ചെങ്കിലും കണക്ടായില്ല. പക്ഷെ സിംഗിളിനായി ഓടാതെ നോണ്‍ സ്‌ട്രൈക്കറായ അസലെന്‍ ക്രീസിലെത്തും വരെ കാത്തിരുന്നു. അതിനു ശേഷ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു ഓടുകയായിരുന്നു. അസലെന്‍കയെ സ്‌ട്രൈക്കിലേക്കു കൊണ്ടു വരാനായിരുന്നു ഇത്. പക്ഷെ റിസ്വാന്റെ ത്രോയില്‍ പ്രമോദിനെ സമാന്‍ റണ്ണൗട്ടാക്കി. തുടര്‍ന്നു മതീശ പതിരാന ക്രീസില്‍.

ZAMAN KHAN

screen shot

അടുത്ത രണ്ടു ബോളില്‍ ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച അസലെന്‍കയുടെ ബാറ്റില്‍ എഡ്ജായ ബോള്‍ ഷോര്‍ട്ട് തേര്‍ഡ് മാനിലൂടെ ബൗണ്ടറി കടന്നു. അവസാന ബോളില്‍ ജയിക്കാന്‍ രണ്ടു റണ്‍സ്. ഒരു റണ്‍സ് നേടിയാല്‍ കളി ടൈ. ഫീല്‍ഡര്‍മാര്‍ ഇല്ലാതിരുന്ന ഡീപ്പ് സ്‌ക്വയര്‍ ലെഗിലേക്കു ഷോട്ട് പായിച്ച് അസലെന്‍കയും പതിരാനയും രണ്ടു റണ്‍സ് പൂര്‍ത്തിയാക്കുകയും ലങ്കയ്ക്കു നാടകീയ വിജയം സമ്മാനിക്കുകയും ചെയ്തു.

പക്ഷെ സമാന്‍ അവസാന ബോള്‍ എറിയുമ്പോള്‍ നോണ്‍ സ്‌ട്രൈക്കറായ പതിരാന ക്രീസിനു പുറത്തേക്കു ഇറങ്ങി നില്‍ക്കുന്നത് റീപ്ലേയില്‍ കാണാമായിരുന്നു. മനസ്സുവച്ചാല്‍ ബോള്‍ റിലീസ് ചെയ്യുംമുമ്പ് പതിരാനയെ സ്റ്റംപ് ചെയ്ത് സമാന് റണ്ണൗട്ടാക്കാമായിരുന്നു. ഈ രീതിയിലുള്ള പുറത്താക്കാന്‍ ഐസിസി നിയമവിധേയമാക്കുകയും ചെയ്തിട്ടുള്ളതാണ്.

പക്ഷെ സമാന്‍ അതിനു തുനിഞ്ഞില്ല. ഇതോടെ പതിരാനയും ലങ്കയും രക്ഷപ്പെടുകയും ചെയ്തു. പതിരാനയെ അദ്ദേഹം പുറത്താക്കിയിരുന്നെങ്കില്‍ ഒരു റണ്‍സ് ജയവുമായി പാകിസ്താന്‍ ഫൈനലിലും കടക്കുമായിരുന്നു. മാന്യന്‍മാരുടെ കളിയായ ക്രിക്കറ്റില്‍ ഇതു കാത്തുസൂക്ഷിക്കുകയും യഥാര്‍ഥ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് കാണിക്കുകയും ചെയ്തതിനാണ് സ്വന്തം ടീമിനെ പാക് ആരാധകര്‍ പുകഴ്ത്തിയിരിക്കുന്നത്.

Story first published: Friday, September 15, 2023, 7:56 [IST]
Other articles published on Sep 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+