Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഇന്ത്യ തോല്‍ക്കാതെ രക്ഷപ്പെട്ടു! ഇതൊക്കെ ഒരു സ്‌കോറോ ? ജയമുറപ്പെന്ന് പാക് ഫാന്‍സ്

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക് പോരാട്ടം മഴയെ തുടര്‍ന്നു ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടതിന്റെ നിരാശയിലാണ് പാക് ഫാന്‍സ്. ഭാഗ്യം കൊണ്ടു മാത്രമാണ് ഇന്ത്യന്‍ ടീം ഈ കളിയില്‍ തോല്‍ക്കാതെ രക്ഷപ്പെട്ടതെന്നാണ് അവരുടെ അഭിപ്രായം. മല്‍സരശേഷം സ്റ്റേഡിയത്തില്‍ നിന്നും പുറത്തേക്കു വന്ന പാക് ടീമിന്റെ ആരാധകര്‍ പാക് ടിവി.ടിവിയോടു (paktv.tv) പ്രതികരിക്കുകയായിരുന്നു.

പാകിസ്താന്‍ ടീമിന്റെ ബാറ്റിങ് നിര വളരെ കരുത്തുറ്റതാണ്. ഇന്ത്യ നല്‍കിയത് വളരെ ചെറിയ വിജയലക്ഷ്യമായിരുന്നു. അനായാസം ചേസ് ചെയ്ത് ജയിക്കാന്‍ ടീമിന് സാധിക്കുമായിരുന്നു. നേപ്പാളുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ പാക് ടീമിന്റെ ക്ലാസ് എന്താണെന്നു നിങ്ങള്‍ കണ്ടതല്ലേയെന്നും പല്ലെക്കെലെ സ്റ്റേഡിയത്തില്‍ മല്‍സരം കാണാനെത്തിയ പാക് ടീമിന്റെ ആരാധകര്‍ ആവേശത്തോടെ ചോദിക്കുന്നു.

INDIA VS PAKISTAN

പാകിസ്താന്റെ ബാറ്റിങ് ലൈനപ്പ് ജസ്പ്രീത് ബുംറയുള്‍പ്പെടുന്ന ഇന്ത്യയുടെ ബൗളിങ് ലൈനപ്പിനെ ശരിക്കും കൈകാര്യം ചെയ്യുമായിരുന്നു. പക്ഷെ കാലാവസ്ഥ പാക് ടീമിനെ അതിനു അനുവദിച്ചില്ല. ഇന്ത്യക്കാര്‍ ഈ മല്‍സരം ഉപേക്ഷിക്കപ്പെട്ടതില്‍ വലിയ ആവേശത്തിലും ആഹ്ലാദത്തിലുമാണ്. സന്തോഷം കൊണ്ട് അവര്‍ മിഠായികളും മറ്റും നാട്ടില്‍ വിതരണം ചെയ്യുകയാണ്. തങ്ങളെ തോല്‍വിയില്‍ നിന്നും രക്ഷിച്ചതില്‍ അവര്‍ മഴയോടു നന്ദി പറയുകയാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

267 റണ്‍സെന്നത് പാകിസ്താനെ സംബന്ധിച്ച് ഒരു വിജയലക്ഷ്യമൊക്കെയാണോ? പാകിസ്താന്‍ ഏഷ്യയിലെ നമ്പര്‍ വണ്‍ ടീമാണ്, മാത്രമല്ല ഏകദിനത്തില്‍ ലോകത്തിലെയും നിലവിലെ ഒന്നാം നമ്പര്‍ ടീമാണ്. അങ്ങനെ തന്നെ തുടരുകയും ചെയ്യും. ഇനി ലോകകപ്പില്‍ ഞങ്ങള്‍ ഇന്ത്യയില്‍ കളിക്കാന്‍ പോവുകയാണ്. അഹമ്മദാബാദില്‍ നടക്കനിരിക്കുന്ന ആ മല്‍സരത്തിലും പാകിസ്താന്‍ ഇന്ത്യയുടെ കഥ കഴിക്കുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കി.

SHAHEEN PAK TEAM

ഈ മല്‍സരത്തില്‍ രക്ഷപ്പെട്ടെങ്കിലും സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ പാകിസ്താന്‍ വെറുതെവിടില്ല. അടുത്ത ഞായറാഴ്ച സൂപ്പര്‍ ഫോറില്‍ വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇന്ത്യയെ ഞങ്ങള്‍ തകര്‍ത്തിരിക്കും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. അന്നു മഴയൊന്നും ഇന്ത്യയുടെ രക്ഷയ്‌ക്കെത്തില്ല. വമ്പന്‍ ജയവുമായി പാകിസ്താന്‍ തങ്ങളുടെ കരുത്ത് കാണിക്കുക തന്നെ ചെയ്യുമെന്നും പാകിസ്താന്‍ ടീമിന്റെ ആരാധകര്‍ അഭിപ്രായപ്പെട്ടു.

ഇന്നത്തെ കളിയില്‍ ഇന്ത്യക്കെതിരേ നാലു വിക്കറ്റുകളുമായി കസറിയ പാകിസ്താന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയെയും ആരാധകര്‍ പുകഴ്ത്തി. ഷഹീന്‍ തുടക്കം മുതല്‍ തന്നെ നമ്പര്‍ വണ്‍ ബൗളറാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ആര്‍ക്കും എതിരഭിപ്രായവുമുണ്ടാവില്ല.

ഇന്ത്യക്കെതിരേ ഇന്നത്തെ മല്‍സരത്തില്‍ ഷഹീന്‍റെ ബൗളിങ് പ്രകടനം ഗംഭീരമായിരുന്നു. മല്‍സരത്തിന്റെ തുടക്കം മുതല്‍ അദ്ദേഹം നന്നായി പന്തെറിഞ്ഞു. പാകിസ്താന്‍ ടീമിന്റെ കരുത്ത് ബൗളിങിലാമെന്നു പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അത് ഈ കളിയില്‍ പാക് ടീം തെളിയിച്ചിരിക്കുകയാണെന്നും പാകിസ്താന്റെ ആരാധകര്‍ പറയുന്നു.

Story first published: Sunday, September 3, 2023, 0:35 [IST]
Other articles published on Sep 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+