Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ബാബര്‍ രണ്ടും കല്‍പ്പിച്ച്! ഇന്ത്യയെ തീര്‍ക്കും, തയ്യാറെടുപ്പ് ഇങ്ങനെ

ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള അവസാനവട്ട പടയൊരുക്കത്തിലാണ് ടീമുകള്‍. മൂന്നു ടീമുകളാണ് ടൂര്‍ണമെന്റില്‍ കിരീടസാധ്യതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഏഷ്യയിലെ പവര്‍ഹൗസുകളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നിവരാണിത്. കഴിഞ്ഞ തവണ കപ്പുയര്‍ത്തിയത് ലങ്കയായിരുന്നു.

അതുകൊണ്ടു തന്നെ ഇത്തവണ ഇന്ത്യയും പാകിസ്താനും കൂടുതല്‍ കരുത്തോടെ ആഞ്ഞടിക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. ഏഷ്യാ കപ്പില്‍ ആരാധകര്‍ മുഴുവന്‍ കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിനു വേണ്ടിയാണ്. അടുത്ത മാസം രണ്ടിനു ശ്രീലങ്കയിലെ പെല്ലെക്കെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ക്രിക്കറ്റിലെ ഈ എല്‍ക്ലാസിക്കോ അരങ്ങേറുന്നത്.

BABAR AZAM

ഇന്ത്യയുമായുള്ള സൂപ്പര്‍ പോരില്‍ കസറാനുള്ള കഠിനാധ്വാനത്തിലാണ് പാക് നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ സാധിക്കുന്നുവെന്നതാണ് ബാബറിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്.

ഏഷ്യാ കപ്പിനും അതിനു പിന്നാലെ നടക്കാനിരിക്കുന്ന ലോകകപ്പിനും ബാബര്‍ എങ്ങനെയാണ് തയ്യാറെടുക്കുന്നത് എന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ടീമംഗം. നിലവില്‍ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കൊളംബോ സ്‌ട്രൈക്കേഴ്‌സ് ടീമിനു വേണ്ടി കളിക്കുകയാണ് ബാബര്‍. ഈ ഫ്രാഞ്ചൈസിയെ നയിക്കുന്നത് ലങ്കന്‍ വിക്കറ്റ് കീപ്പറായ നിരോഷന്‍ ഡിക്വെല്ലയാണ്. ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ബാബറിന്റെ പടയൊരുക്കത്തെക്കുറിച്ച് പറഞ്ഞത്.

ശ്രീലങ്കന്‍ സാഹചര്യങ്ങളില്‍ ബാബര്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഇതു നല്ലൊരു അവസരമാണ്. ലങ്കന്‍ വിക്കറ്റുകള്‍ ചില സമയങ്ങളില്‍ കുഴപ്പിക്കാറുണ്ട്. കൊളംബോയിലെ വിക്കറ്റ് സ്ലോയാണ്. കാന്‍ഡിയിലേത് ബാറ്റങിന് യോജിച്ചതും ഉയര്‍ന്ന സ്‌കോര്‍ നേടാവുന്നതുമാണ്.

ബാബര്‍ എല്ലായ്‌പ്പോഴും തയ്യാറായിരിക്കും. ഏഷ്യ കപ്പിനും ലോകകപ്പിനും വേണ്ടി അദ്ദേഹം വളരെ നന്നായി തയ്യാറെടുത്തുകഴിഞ്ഞു. ഏതു ഫോര്‍മാറ്റിലും ആധിപത്യം സ്ഥാപിക്കാന്‍ ശേഷിയുള്ള ബാറ്ററാണ് ബാബറെന്നും ഡിക്വെല്ല വ്യക്തമാക്കി.

ബാബര്‍ പാഡഴിക്കാറില്ല. എല്ലായ്‌പ്പോഴും പാഡ് ധരിച്ചു മാത്രമേ നിങ്ങള്‍ക്കു അദ്ദേഹത്തെ കാണാന്‍ സാധിക്കുകയുള്ളൂ. നെറ്റ്‌സില്‍ എപ്പോഴും പാഡ് ധരിച്ചാണ് ബാബറുണ്ടാവുക. ഒരുപാട് നേരം നെറ്റ്‌സില്‍ ബാറ്റ് ചെയ്യാറുമുണ്ട്. ഓരോ ദിവസവും സ്വയം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നയാളാണ് അദ്ദേഹം.

കൂടുതല്‍ മെച്ചപ്പെട്ട താരമാവാനാണ് ബാബറിന്റെ ശ്രമം. മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹം ടോപ് ത്രീയിലുമുണ്ട്. അതു വലിയ നേട്ടം തന്നെയാണ്. വളരെ നല്ലൊരു വ്യക്തി കൂടിയാണ് ബാബര്‍. ഏഷ്യാ കപ്പിലും ലോകകപ്പിലും അദ്ദേഹം വളരെ നന്നായി പെര്‍ഫോം ചെയ്യുമെന്നും റണ്‍വേട്ടയില്‍ മുന്നിലുണ്ടാവുമെന്നു തനിക്ക് ഉറപ്പുണ്ടെന്നും ഡിക്വെല്ല കൂട്ടിച്ചേര്‍ത്തു.

BABAR AZAM

ഏഷ്യാ കപ്പില്‍ ഇത്തവണ പരമാവധി മൂന്നു തവണ വരെ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരും. നിലവില്‍ ഒരേ ഗ്രൂപ്പിലായതിനാല്‍ ഗ്രൂപ്പുഘട്ടത്തിലെ മല്‍സരം മാത്രമേ ഷെഡ്യൂള്‍ ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാല്‍ രണ്ടു ടീമുകളും അടുത്ത റൗണ്ടിലേക്കു മുന്നേറിയാല്‍ സൂപ്പര്‍ ഫോറില്‍ രണ്ടാംതവണയും ഇവര്‍ കൊമ്പുകോര്‍ക്കും.

സൂപ്പര്‍ ഫോറും കടന്നാല്‍ ഫൈനലിലും ഇന്ത്യ- പാകിസ്താന്‍ ക്ലാസിക് പോരാട്ടം ആരാധകര്‍ക്കു കാണാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലായിരുന്നു. അന്നു ഗ്രൂപ്പുഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു.

പക്ഷെ സൂപ്പര്‍ ഫോറില്‍ ഇരുടീമുകളും വീണ്ടും മുഖാമുഖം വന്നപ്പോള്‍ പാകിസ്താന്‍ കണക്കുതീര്‍ത്തു. ഇന്ത്യക്കു സൂപ്പര്‍ ഫോറില്‍ കാലിടറിയതിനാല്‍ സ്വപ്ന ഫൈനല്‍ സംഭവിച്ചതുമില്ല. പാകിസ്താനും ലങ്കയും തമ്മിലായിരുന്നു കലാശപ്പോര്. പാകിസ്താനെ വീഴ്ത്തി ലങ്ക കപ്പുയര്‍ത്തുകയും ചെയ്തു.

Story first published: Tuesday, August 8, 2023, 18:10 [IST]
Other articles published on Aug 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+