Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: പാക് പേസാക്രമണത്തെ ഇന്ത്യ പേടിക്കണോ? കിടിലന്‍ ഉത്തരവുമായി ഉത്തപ്പ

ഏഷ്യാ കപ്പില്‍ ഒരാഴ്ചയ്ക്കു ശേഷം വീണ്ടുമൊരു ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ പോരാട്ടം നടക്കാനിരിക്കുകയണ്. നേരത്തേ ഗ്രൂപ്പുഘട്ടത്തിലായിരുന്നു ഇരുടീമുകളും മുഖാമുഖം വന്നതെങ്കില്‍ ഇത്തവണ സൂപ്പര്‍ ഫോറിലാണ് അങ്കം. നേരത്തേ നടന്ന ഗ്രൂപ്പുഘട്ടത്തിലെ മല്‍സരം മഴ കാരണം ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു.

ഇത്തവണയും മഴ ഭീഷണിയുണ്ടെങ്കിലും മല്‍സരം നടക്കുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് പാക് പേസ് ത്രയമായിരുന്നു. ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരുള്‍പ്പെട്ട പേസാക്രമണത്തെ നേരിടാന്‍ ഇന്ത്യയുടെ ലോകോത്ത ബാറ്റിങ് നിര ശരിക്കും പാടുപെട്ടിരുന്നു. ഇന്ത്യയുടെ 10 വിക്കറ്റുകളും മൂന്നു പേര്‍ ചേര്‍ന്നു പങ്കിടുകയായിരുന്നു.

SHAHEEN AFRIDI

എന്നാല്‍ സൂപ്പര്‍ ഫോറില്‍ കുറേക്കൂടി നന്നായി പാക് പേസ് നിരയെ കൈകാര്യം ചെയ്യാന്‍ ഇന്ത്യക്കു സാധിക്കുമെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പ. ഇന്ത്യന്‍ നിരയില്‍ നാശം വിതച്ച പാക് പേസ് നിര സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെയും തകര്‍ത്തിരുന്നു.

പാകിസ്താന്‍ ഏഴു വിക്കറ്റിനു അനായാസം ജയിച്ചുകയറിയ കളിയില്‍ എട്ടു വിക്കറ്റുകളാണ് മൂന്നു പേരും ചേര്‍ന്നു പങ്കിട്ടത്. ഇതോടെ ഫൈനലിലേക്കു ഒരുപടി കൂടി അടുക്കാനും പാകിസ്താനു കഴിഞ്ഞിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു ഉത്തപ്പ പാക് പേസ് നിരയെക്കുറിച്ച് സസാരിച്ചത്. ഈ ഷോയില്‍ ഇന്ത്യയുടെ മുന്‍ താരങ്ങളായ അഭിഷേക് നായര്‍, ആകാശ് ചോപ്ര, ആര്‍ പി സിങ് എന്നിവരും പങ്കെടുത്തിരുന്നു.

ബംഗ്ലാദേശിനെതിരേ പാക് പേസര്‍മാരുടെ ഉജ്ജ്വല ബൗളിങ് പ്രകടനത്തെ ചോപ്ര പ്രശംസിച്ചു. വളരെ ഫ്‌ളാറ്റായ ട്രാക്കായിരുന്നു ഈ കളിയിലേത്. ഇവിടെ വിക്കറ്റുകള്‍ കൊയ്യാന്‍ ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവര്‍ ഗംഭീരമായി ബൗള്‍ ചെയ്തു. പാകിസ്താന്റെ ഫാസ്റ്റ് ബൗളിങ് ശരിക്കും ടോപ് ക്ലാസ് തന്നെയാണ്. റോഡ് പോലെയുള്ള പ്രതലത്തില്‍ 200 റണ്‍സ് പോലുമെടുക്കാന്‍ ബംഗ്ലാദേശിനെ അവര്‍ അനുവദിച്ചില്ലെന്നും ചോപ്ര വിലയിരുത്തി.

ഇന്ത്യയുമായി സൂപ്പര്‍ ഫോറില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തെക്കുറിച്ചായിരുന്നു അഭിഷേക് നായര്‍ സംസാരിച്ചത്. പാകിസ്താന് അതിവേഗത്തില്‍ പന്തെറിയാന്‍ കഴിയുന്ന ബൗളര്‍മാരുണ്ടെങ്കില്‍ നമുക്കു അതു പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന ബാറ്റര്‍മാരുമുണ്ട്. വിരാട് കോലി എങ്ങനെയാണ് ലോകകപ്പില്‍ (2022 ടി20 ലോകകപ്പ്) അവര്‍ക്കെതിരേ ബാറ്റ് ചെയ്തിട്ടുള്ളതെന്നു നമ്മള്‍ കണ്ടതാണ്.

HARIS RAUF

ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- പാക് മല്‍സരത്തില്‍ ആര്‍ക്കെങ്കിലും മുന്‍തൂക്കമുള്ളതായി ഞാന്‍ കരുതുന്നില്ല. രണ്ടു ടീമുകളും വളരെ മികച്ചതാണ്. പക്ഷെ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ഇന്ത്യയാണ് എല്ലായ്‌പ്പോഴും കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുള്ളതെന്നു നമുക്കെല്ലാം അറിയാം. ഇനിയും അതു തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അഭിഷേക് നായര്‍ വ്യക്തമാക്കി.

അഭിഷേകിന്റെ അഭിപ്രായത്തോടു ഉത്തപ്പയും യോജിപ്പ് പ്രകടിപ്പിച്ചു. പാകിസ്താനു തീര്‍ച്ചയായും വളരെ കഴിവുറ്റ, വേഗതയേറിയ ചില ബൗളര്‍മാരുണ്ട്. സമീപകാലത്തു ഷഹീന്‍ അഫ്രീഡി അദ്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹാരിസ് റൗഫും വളരെ നന്നായി പെര്‍ഫോം ചെയ്യുന്നു. പക്ഷെ അവരെ നന്നായി കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ബാറ്റര്‍മാര്‍ നമ്മുടെ ടീമിലുണ്ടെന്നു താന്‍ വിശ്വസിക്കുന്നതായും ഉത്തപ്പ വ്യക്കമാക്കി.

മികച്ച ബൗളിങ് നിരയും മികച്ച ബാറ്റിങ് നിരയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക് മല്‍സരമെന്നു മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍പി സിങ് വിലയിരുത്തി. ബൗളിങ് വിഭാഗത്തില്‍ പാകിസ്താനു നേരിയ മുന്‍തൂക്കമുണ്ട്. നമ്മുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ബൗളിങില്‍ അവരുടേതാണ് അല്‍പ്പം മെച്ചമെന്നു നമുക്കു കാണാം. മികച്ച ബൗളിങ് ലൈനപ്പും ബാറ്റിങ് ലൈനപ്പും തമ്മിലുള്ള കൊമ്പുകോര്‍ക്കലായി നമുക്കു ഈ മല്‍സരങ്ങളെ കാണാമെന്നും ആര്‍പി കൂട്ടിച്ചേര്‍ത്തു.

Story first published: Friday, September 8, 2023, 12:09 [IST]
Other articles published on Sep 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+