For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: പാക് ബൗളിങിനെതിരേ മറ്റാര്‍ക്കും അതു കഴിയില്ല, പക്ഷെ കോലിക്കാവും!

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ തങ്ങള്‍ക്കെതിരേ വിരാട് കോലിയുടെ അവിശ്വസനീയ ഇന്നിങ്‌സിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍. മെല്‍ബണില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സായിരുന്നു പാക് പടയ്‌ക്കെതിരേ കോലി പുറത്തെടുത്തത്. 160 റണ്‍സിന്റൈ വിജയലക്ഷ്യം പിന്തുടരവെ ഇന്ത്യ നാലിന് 31 റണ്‍സിലേക്കു വീണിരുന്നു.

പാകിസ്താന്‍ വിജയമുറപ്പിച്ച നിമിഷമായിരുന്നു അത്. പക്ഷെ കോലിക്കു വിട്ടുകൊടുക്കാന്‍ മനസ്സിലായിരുന്നു. പാകിസ്താന്റെ മൂര്‍ച്ചയേറിയ പേസ്, സ്പിന്‍ ആക്രമണത്തെ ചങ്കൂറ്റത്തോടെ നേരിട്ട അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിച്ചു. അവസാനത്തെ എട്ടു ബോളില്‍ 28 റണ്‍സ് ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നു.

VIRAT KOHLI

ഈ ഘട്ടത്തിലാണ് പാക് നിരയിലെ ഏറ്റവും വേഗമേറിയ പേസര്‍ ഹാരിസ് റൗഫിനെതിരേ കോലി തുടര്‍ച്ചയായി രണ്ടു സിക്‌സറുകള്‍ പറത്തിയത്. ഒടുവില്‍ അവസാന ബോളില്‍ ഇന്ത്യ നാടകീയ വിജയവും സ്വന്തമാക്കി. കോലി അപ്പോള്‍ പുറത്താവാതെ 82 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. 53 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറുകളും നാലു സിക്‌സറുമടിച്ചു.

2016ലെ ഐസിസി ടി20 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ പുറത്താവാതെ നേടിയ 82 റണ്‍സായിരുന്നു നേരത്തേ കോലിയുടെ കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സായി വിലയിരുത്തപ്പെട്ടിരുന്നത്.

പക്ഷെ പാകിസ്താനുമായുള്ള മല്‍സരം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സായി മെല്‍ബണിലേതു മാറുകയും ചെയ്തു. ഏഷ്യാ കപ്പില്‍ ഇന്ത്യ- പാക് പോരാട്ടം ശനിയാഴ്ച നടക്കാനിരിക്കെയാണ് ടി20 ലോകകപ്പില്‍ കോലിയുടെ ഇന്നിങ്‌സിനെക്കുറിച്ച് ഷദാബ് ഓര്‍മകള്‍ പങ്കുവച്ചത്.

വിരാട് കോലി തീര്‍ച്ചയായും ലോകോത്തര താരമാണ്. അദ്ദേഹത്തെ നേരിടുമ്പോള്‍ നിങ്ങള്‍ ഒരുപാട് പ്ലാന്‍ ചെയ്യണം. എന്നിരുന്നാലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുപാട് മൈന്‍ഡ് ഗെയിമുകളുണ്ട്. കാരണം അത്തരമൊരു ലെവലിലേക്കു എത്തണമെങ്കില്‍ നിങ്ങള്‍ക്കു നല്ല കഴിവ് കൂടിയേ തീരൂ.

നിങ്ങള്‍ ബൗളറുടെയും ബാറ്ററുടെയും മനസ് എങ്ങനെ വായിച്ചെടുക്കും, നിങ്ങളുടെ മനസ്സ് അവര്‍ എങ്ങനെ വായിച്ചെടുക്കും എന്നതെല്ലാം വളരെ പ്രധാനമാണ്. കൂടാതെ സാഹചര്യങ്ങളെയും അവയെല്ലാം ആശ്രയിച്ചിരിക്കുമെന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഫോളോ ദി ബ്ലൂസെന്ന ഷോയില്‍ ഷദാബ് വ്യക്തമാക്കി.

അസാധാരണ കഴിവുള്ള ബാറ്റാണ് വിരാട് കോലി. ഞങ്ങള്‍ക്കെതിരേ അദ്ദേഹം ഗംഭീര പെര്‍ഫോമന്‍സാണ് നടത്താറുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഞങ്ങള്‍ക്കെതിരായ മല്‍സരത്തില്‍ കോലി കളിച്ചതു പോലെയൊരു ഇന്നിങ്‌സ് ആ സാഹചര്യത്തില്‍ കാഴ്ചവയ്ക്കാന്‍ ലോകത്തിലെ മറ്റൊരു ബാറ്റര്‍ക്കും സാധിക്കില്ല.

SHADAB KHAN

പാക് ബൗളിങ് ലൈനപ്പിനെതിരേ അത്തരമൊരു ഇന്നിങ്‌സ് കളിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. കളിയുടെ ഏതു ഘടത്തിലും ഏതു സമയത്തും കോലിക്കു അതു ചെയ്യാന്‍ കഴിയുമെന്നതാണ് അതിന്റെ സൗന്ദര്യമെന്നും ഷദാബ് കൂട്ടിച്ചേര്‍ത്തു.

പാകിസ്താനെതിരേ എല്ലായ്‌പ്പോഴും ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കോലിക്കായിട്ടുണ്ട്. വളരെ മികച്ച റെക്കോര്‍ഡാണ് ഏകദിനത്തിലും ടി20യിലും പാക് പടയ്‌ക്കെതിരേ അദ്ദേഹത്തിനുള്ളത്. ടി20 ഫോര്‍മറ്റില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും 81.33 എന്ന കിടിലന്‍ ശരാശരി കോലിക്കുണ്ട്. 488 റണ്‍സാണ് അദ്ദേഹം ടി20യില്‍ നേടിയത്.

ഏകദിനത്തില്‍ 13 ഇന്നിങ്‌സുകളില്‍ നിന്നും 536 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 48.23 എന്ന ശരാശരിയോടെയാണിത്. കരിയറിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ അദ്ദേഹം നേടിയതും പാകിസ്താനെതിരേയാണ്. 2012ലെ ഏഷ്യാ കപ്പിലായിരുന്നു കോലി പുറത്താവാതെ 183 റണ്‍സ് അടിച്ചെടുത്തത്.

Story first published: Friday, September 1, 2023, 11:10 [IST]
Other articles published on Sep 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+