For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: നാലാം നമ്പറില്‍ ആര്? രാഹുലും ശ്രേയസും സഞ്ജുവും വേണ്ട! തിരഞ്ഞെടുത്ത് ദാദ

മുംബൈ: ഏഷ്യാ കപ്പും ഏകദിന ലോകകപ്പും പടിവാതുക്കല്‍ എത്തിനില്‍ക്കവെ ഇന്ത്യക്ക് മുന്നിലെ പ്രധാന പ്രശ്‌നം നാലാം നമ്പറില്‍ ആരെന്നതാണ്. യുവരാജ് സിങ്ങിന്റെ വിരമിക്കല്‍ മുതല്‍ ഈ പ്രശ്‌നം ഇന്ത്യയെ വേട്ടയാടുന്നു. 2019ലെ ഏകദിന ലോകകപ്പിലും ഇന്ത്യക്ക് വലിയ തലവേദനയായത് നാലാം നമ്പറില്‍ ആരെന്ന ചോദ്യമാണ്. ഇത്തവണയും ഇതേ വെല്ലുവിളി ഇന്ത്യക്ക് മുന്നിലുണ്ട്. ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ഈ റോളില്‍ നോട്ടമിടുന്നുണ്ട്.

എന്നാല്‍ ഇവരിലാരെന്നത് ടീം മാനേജ്‌മെന്റിന്റെയും സെലക്ടര്‍മാരുടെയും മുന്നിലെ വലിയ ചോദ്യമാണ്. ഇപ്പോഴിതാ ഇന്ത്യക്കായി നാലാം നമ്പറില്‍ കളിക്കേണ്ടത് ആരെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ശ്രേയസിനേയും രാഹുലിനേയും സൂര്യകുമാറിനേയുമെല്ലാം തഴഞ്ഞ ഗാംഗുലി തിലക് വര്‍മ നാലാം നമ്പറില്‍ കളിക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. ഇതുവരെ ഏകദിന അരങ്ങേറ്റം നടത്താത്ത ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് തിലക്.

tilak varma

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെയാണ് തിലക് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. അഞ്ച് മത്സര പരമ്പരയില്‍ ഗംഭീര പ്രകടനം തിലക് കാഴ്ചവെക്കുകയും ചെയ്തു. ഇതോടെ ഏഷ്യാ കപ്പിലേക്കും ഏകദിന ലോകകപ്പിലേക്കും തിലകിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഗാംഗുലിയുടെ സര്‍പ്രൈസ് നിര്‍ദേശമെത്തുന്നത്. തിലക് നാലാം നമ്പറില്‍ കളിച്ചാല്‍ ടീമിന് സംതുലിതാവസ്ഥ ലഭിക്കുമെന്നാണ് ആരാധക പക്ഷം.

'ഇന്ത്യക്ക് നാലാം നമ്പര്‍ ആശങ്കയാണെന്ന് ആരാണ് പറഞ്ഞത്. ആ സ്ഥാനത്ത് ബാറ്റുചെയ്യാന്‍ കഴിവുള്ള നിരവധി ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യക്കുണ്ട്. ശക്തമായ താരനിരയാണ് ഇന്ത്യയുടേത്. തിലക് വര്‍മയെ നാലാം നമ്പറില്‍ കളിപ്പിക്കുന്നതാണ് നല്ലത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ശോഭിക്കാന്‍ കഴിവുണ്ട്'-ഗാംഗുലി പറഞ്ഞു. ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ തിലകിന് കഴിവുണ്ട്. വലിയ ഭാവി കല്‍പ്പിക്കപ്പെടുന്നവനാണ് തിലക് വര്‍മ.

എന്നാല്‍ ലോകകപ്പ് കളിപ്പിക്കാന്‍ സമയമായോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇതുവരെ ഏകദിന ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധിക്കാത്ത താരമാണ് തിലക് വര്‍മ. അതുകൊണ്ടുതന്നെ നേരിട്ട് ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും അവസരം കൊടുക്കുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കും. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും തിലകിന് മികവ് കാട്ടാന്‍ കഴിയാതെ പോയാല്‍ താരത്തിന്റെ ടീമിലെ സ്ഥാനത്തെ അത് ബാധിച്ചേക്കും.

ഫ്‌ളോപ്പായാല്‍ തിലകിന്റെ ആത്മവിശ്വാസത്തെ അത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്ത്യക്കായി വലിയ ഭാവി കല്‍പ്പിക്കുന്ന തിലകിന്റെ കരിയര്‍ നശിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയേക്കും. അതുകൊണ്ടുതന്നെ തിലകിനെ നാലാം നമ്പറിലേക്ക് പരിഗണിക്കാന്‍ സമയമായിട്ടില്ലെന്ന് പറയാം. ഇന്ത്യക്ക് നാലാം നമ്പറില്‍ കളിക്കാന്‍ മിടുക്കനായി ശ്രേയസ് അയ്യരുണ്ട്. എന്നാല്‍ ശ്രേയസിന്റെ ഫിറ്റ്‌നസാണ് പ്രശ്‌നമുയര്‍ത്തുന്നത്.

ശ്രേയസിന് കളിക്കാന്‍ സാധിക്കാതെ പോയാല്‍ സഞ്ജു സാംസണ്‍ ആ റോള്‍ നിര്‍വഹിക്കാന്‍ മിടുക്കനാണ്. 55ന് മുകളില്‍ ശരാശരിയോടെ കളിക്കുന്നവനാണ് സഞ്ജു. സൂര്യകുമാര്‍ യാദവ് ടി20യില്‍ വെടിക്കെട്ട് പ്രകടനം നടത്തുമ്പോഴും ഏകദിനത്തിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ സൂര്യയെ നാലാം നമ്പറില്‍ വിശ്വസിപ്പിച്ച് കളിപ്പിക്കാനാവില്ല. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യയുടെ മധ്യനിരയില്‍ കളിക്കേണ്ടത് അത്യാവശ്യമാണ്.

കാരണം ഇന്ത്യയുടെ നിലവിലെ ബാറ്റിങ് ഓഡറില്‍ വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ നിരവധിയാണ്. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ എന്നിവരെല്ലാം വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരാണ്. ഇടം കൈയനായി ഇഷാന്‍ കിഷനും തിലക് വര്‍മയുമാണ്. ഇഷാന്‍ സമീപകാലത്ത് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ നാലാം നമ്പറില്‍ കളിപ്പിക്കുക പ്രയാസമാണെന്ന് പറയാം.

Story first published: Sunday, August 20, 2023, 13:41 [IST]
Other articles published on Aug 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+