For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia cup 2023: സച്ചിനും സെവാഗും പ്രശ്‌നമല്ല, പക്ഷെ ആ ഇന്ത്യന്‍ ബൗളറോട് വിറച്ചു! അക്തര്‍ പറയുന്നു

കറാച്ചി: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളര്‍ ആരാണെന്ന് ചോദിച്ചാല്‍ ഷുഹൈബ് അക്തറുടെ പേര് മുന്‍നിരയിലുണ്ടാവും. തുടര്‍ച്ചയായി 145ന് മുകളില്‍ വേഗം കണ്ടെത്തുന്ന അക്തറിന്റെ പന്തുകള്‍ക്ക് മുന്നില്‍ വിറക്കാത്ത ബാറ്റ്‌സ്മാന്‍മാരിലെന്നതാണ് വസ്തുത. സച്ചിനും സെവാഗും ദ്രാവിഡും പോണ്ടിങ്ങും ഉള്‍പ്പെടെ ലോക ക്രിക്കറ്റിലെ പ്രധാന ബാറ്റ്‌സ്മാന്‍മാരെയെല്ലാം വിറപ്പിക്കാന്‍ അക്തറിന് സാധിച്ചിട്ടുണ്ട്.

കാലമിത്രയായിട്ടും ലോക ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന റെക്കോഡ് അക്തറിന്റെ പേരില്‍ തുടരുകയാണ്. തനിക്ക് ഭീഷണിയായി ഒരു ബാറ്റ്‌സ്മാനേയും തോന്നിയിട്ടില്ലെന്ന് നേരത്തെ തന്നെ അക്തര്‍ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ പ്രയാസപ്പെടുത്തിയ ബാറ്റ്‌സ്മാനെക്കുറിച്ച് അക്തര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. അത് ഇന്ത്യയുടെ മുന്‍ ബൗളറാണെന്നതാണ് അക്തര്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. അത് മറ്റാരുമല്ല എല്‍ ബാലാജിയാണ്.

നേര്‍ക്കുനേര്‍ എത്തിയപ്പോഴുള്ള അനുഭവം ഇപ്പോഴും മറക്കാനാവാത്തതാണെന്നും അക്തര്‍ പറഞ്ഞു. 'എന്റെ ഏറ്റവും വലിയ എതിരാളി ലക്ഷ്മിപതി ബാലാജിയാണ്. ലോകത്തില്‍ ഏറ്റവും വെറുക്കുന്നത് എന്നെയാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും അവന്‍ എന്നെ പറത്തി. ഒരിക്കല്‍ പോലും അവനെ പുറത്താക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല'- യുട്യൂബ് ചാനലില്‍ സംസാരിക്കവെ അക്തര്‍ പറഞ്ഞു.

2004ലെ ഏകദിന, ടെസ്റ്റ് പരമ്പരയില്‍ പാകിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അന്ന് സൗരവ് ഗാംഗുലിയായിരുന്നു ഇന്ത്യയുടെ നായകന്‍. 45 റണ്‍സാണ് ബാലാജി ഏകദിന പരമ്പരയില്‍ നേടിയത്. ഇതില്‍ 34 റണ്‍സും ബൗണ്ടറിയിലൂടെയായിരുന്നു. 6 ഇക്കോണമിയില്‍ ആറ് വിക്കറ്റും അദ്ദേഹം വീഴ്ത്തി. ടെസ്റ്റ് പരമ്പരയില്‍ ഇര്‍ഫാന്‍ പഠാനൊപ്പം ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനവും ബാലാജി പങ്കിട്ടു.

l balaju

വാലറ്റത്ത് ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്ന ബാലാജി ഒരിക്കല്‍ പോലും പാക് പേസ് നിരയെ ഭയന്നില്ല. കടന്നാക്രമിക്കുന്ന ബാറ്റിങ്ങാണ് അദ്ദേഹം കാഴ്ചവെച്ചത്. അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ 6 പന്തില്‍ 10 റണ്‍സുമായി ബാലാജി പുറത്താവാതെ നിന്നു. ഇതില്‍ അക്തറിന്റെ പന്തില്‍ മിഡ് വിക്കറ്റിലൂടെ പറത്തിയ സിക്‌സറും ഉള്‍പ്പെടും. അക്തര്‍ക്കെതിരേ ഒരു ഷോട്ട് കളിച്ചപ്പോള്‍ ബാലാജിയുടെ ബാറ്റ് പൊട്ടുകയും ചെയ്തു.

അക്തര്‍ പല തരത്തില്‍ പന്തെറിഞ്ഞെങ്കിലും അതിലൊന്നും ഭയപ്പെടാതെ ആക്രമിക്കാനുള്ള ശ്രമമാണ് ബാലാജി നടത്തിയത്. അധികം തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനായില്ലെങ്കിലും പാകിസ്താനെതിരേ കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി. തമിഴ്‌നാടുകാരനായ ബാലാജിക്ക് വലിയ കരിയര്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ പരിക്ക് വില്ലനായെത്തി. ഇതോടെ പ്രതീക്ഷിച്ച ഉയരത്തിലേക്കെത്താനാവാതെ നേരത്തെ ബാലാജിക്ക് പുറത്തുപോകേണ്ടി വന്നു.

ഇന്ത്യക്കായി 8 ടെസ്റ്റ് കളിച്ച് 27 വിക്കറ്റാണ് ബാലാജി നേടിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 30 ഏകദിനത്തില്‍ നിന്ന് 34 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. അഞ്ച് ടി20 കളിച്ച് 10 വിക്കറ്റ് വീഴ്ത്താനും സാധിച്ചു. 2002ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയ ബാലാജി 2012ലാണ് അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചത്. ഇടക്കിടെ പരിക്കേല്‍ക്കാതെ ഇരുന്നെങ്കില്‍ ഇന്ത്യയുടെ മികച്ച പേസ് ബൗളര്‍മാരിലൊരാളായി ഏറെക്കാലം അദ്ദേഹവും തുടര്‍ന്നേനെ.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് ടീമുകളുടെ ഭാഗമാവാന്‍ ബാലാജിക്ക് സാധിച്ചിട്ടുണ്ട്. 73 മത്സരത്തില്‍ നിന്ന് 76 വിക്കറ്റാണ് ബാലാജി വീഴ്ത്തിയത്. 2014ന് ശേഷം ഐപിഎല്‍ മതിയാക്കിയ ബാലാജി ഏറെക്കാലം സിഎസ്‌കെയുടെ ബൗളിങ് പരിശീലകനായും പ്രവര്‍ത്തിച്ചിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് എക്കാലവും ആരാധക മനസില്‍ ഇടം പിടിച്ച ബൗളര്‍മാരിലൊരാളായി മാറാന്‍ ബാലാജിക്ക് സാധിച്ചു.

Story first published: Thursday, September 14, 2023, 15:35 [IST]
Other articles published on Sep 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+