Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP 2023: സച്ചിനും കോലിയും രോഹിത്തുമല്ല! റണ്‍വേട്ടക്കാരിലെ തലവനാര്? പട്ടിക ഇതാ

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അടുത്ത മാസം 31ന് ആരംഭിക്കാന്‍ പോവുകയാണ്. ഏകദിന ലോകകപ്പിന് മുമ്പ് ഏഷ്യയിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള അവസരമാണ് മുന്നിലുള്ളത്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നീ വമ്പന്മാര്‍ പ്രതീക്ഷയോടെയാണ് ടൂര്‍ണമെന്റിനിറങ്ങുന്നത്. പാകിസ്താന്‍ ആതിഥേയരാണെങ്കിലും ഭൂരിഭാഗം മത്സരങ്ങള്‍ക്കും വേദിയാവുന്നത് ശ്രീലങ്കയാണ്. നാല് മത്സരങ്ങള്‍ പാകിസ്താനിലും ബാക്കി ഒമ്പത് മത്സരങ്ങള്‍ ശ്രീലങ്കയിലുമാണ് നടക്കുന്നത്.

ഏഷ്യാ കപ്പില്‍ മറ്റൊരു ശക്തമായ പോരാട്ടം നടക്കാനിരിക്കെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുള്ള താരമാരാണെന്ന് അറിയാമോ?. കൂടുതല്‍ തവണ ഏഷ്യാ കപ്പ് നേടിയത് ഇന്ത്യയാണെങ്കിലും ഈ റെക്കോഡില്‍ തലപ്പത്തുള്ളത് ഇന്ത്യന്‍ താരമല്ല. അത് ശ്രീലങ്കയുടെ സനത് ജയസൂര്യയാണ്. 1990-2008 കാലയളവിലായി 25 മത്സരങ്ങളാണ് അദ്ദേഹം ഏഷ്യാ കപ്പില്‍ കളിച്ചത്. 53ന് മുകളില്‍ ശരാശരിയില്‍ 1220 റണ്‍സാണ് നേടിയത്. ഇതില്‍ ആറ് സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും ഉള്‍പ്പെടും.

sanath jayasurya

ഒരു തവണ മാത്രമാണ് അദ്ദേഹം ഡെക്കിന് പുറത്തായത്. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണറാണ് ജയസൂര്യ. തല്ലിത്തകര്‍ക്കുന്ന ബാറ്റിങ് ശൈലികൊണ്ട് ലോക ക്രിക്കറ്റിനെ വിസ്മയിപ്പിക്കാന്‍ ജയസൂര്യക്ക് സാധിച്ചു. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളതും ശ്രീലങ്കന്‍ താരമാണ്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കുമാര്‍ സംഗക്കാരയാണിത്. 2004-2014 കാലയളവില്‍ 24 മത്സരം കളിച്ച അദ്ദേഹം 48.86 ശരാശരിയില്‍ 1075 റണ്‍സാണ് നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും എട്ട് ഫിഫ്റ്റിയും ഉള്‍പ്പെടും.

മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡുകളോടെ വിരമിച്ച താരമാണ് മുന്‍ ശ്രീലങ്കന്‍ നായകന്‍ കൂടിയായ സംഗക്കാര. ഇന്ത്യക്കാരില്‍ മുന്നിലുള്ളത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 1990-2012 കാലയളവില്‍ 23 മത്സരങ്ങളാണ് അദ്ദേഹം ഏഷ്യാ കപ്പില്‍ കളിച്ചത്. 51.10 ശരാശരിയില്‍ 971 റണ്‍സും നേടി. ഇതില്‍ രണ്ട് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഏഷ്യാ കപ്പില്‍ സച്ചിന്‍ ഒരു തവണ പോലും ഡെക്കായിട്ടില്ലെന്നതാണ് കൗതുകം.

നാലാം സ്ഥാനത്ത് പാകിസ്താന്റെ ഷുഹൈബ് മാലിക്കാണ്, 2000-2018 കാലയളവില്‍ 17 മത്സരം കളിച്ച് 786 റണ്‍സാണ് മാലിക് നേടിയത്. 65.50 ശരാശരിയില്‍ കളിച്ച മാലിക്കിന്റെ പേരില്‍ മൂന്ന് വീതം സെഞ്ച്വറിയും ഫിഫ്റ്റിയുമുണ്ട്. മാലിക്കും ഏഷ്യാ കപ്പില്‍ ഡെക്കായിട്ടില്ല. നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്തുണ്ട്. 2008-2018 കാലയളവില്‍ 22 മത്സരം കളിച്ച് 46.56 ശരാശരിയില്‍ 745 റണ്‍സാണ് രോഹിത് നേടിയത്.

ഇതില്‍ ഒരു സെഞ്ച്വറിയും 6 ഫിഫ്റ്റിയും ഉള്‍പ്പെടും. ഒരു തവണ രോഹിത് ഡെക്കായിട്ടുമുണ്ട്. ഇത്തവണയും രോഹിത്തിന്റെ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. അവസാന ഏഷ്യാ കപ്പില്‍ ശക്തമായ താരനിരയുമായി ഇറങ്ങിയിട്ടും ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ കിരീടം തിരിച്ചുപിടിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ഏഷ്യാ കപ്പില്‍ കോലിക്ക് അധികം മത്സരങ്ങള്‍ കളിക്കാനായില്ല.

2010-2014 കാലയളവിലായി 11 മത്സരം കളിച്ച് 613 റണ്‍സാണ് അദ്ദേഹം നേടിയത്. 61.30 ശരാശരിയില്‍ കളിക്കുന്ന കോലി മൂന്ന് സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും നേടി.ഇത്തവണ ഇന്ത്യന്‍ ടീമിനൊപ്പം കോലിയുണ്ടാവും. ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ കരുത്ത് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഏഷ്യാ കപ്പിലൂടെ ലഭിക്കുന്നത്.

ഇത്തവണത്തെ ഏഷ്യാ കപ്പ് പല യുവതാരങ്ങള്‍ക്കും ഉയര്‍ന്നുവരാനുള്ള അവസരം കൂടിയാണ് നല്‍കുന്നത്. ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരെല്ലാം ഏഷ്യാ കപ്പില്‍ ഇന്ത്യക്കൊപ്പം തിളങ്ങാന്‍ കാത്തിരിക്കുന്ന പ്രതിഭകളാണ്.

Story first published: Sunday, July 9, 2023, 8:04 [IST]
Other articles published on Jul 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+