Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: പാകിസ്താന് ഇവരെ ഭയം, ഇന്ത്യയുടെ 'മാച്ച് വിന്നര്‍മാര്‍'! ആരൊക്കെയെന്ന് അറിയാം

കാന്‍ഡി: ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം ഇന്ന് നടക്കാന്‍ പോവുകയാണ്. ലോക ക്രിക്കറ്റ് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വീണ്ടുമൊരു ചിരവൈരി പോരാട്ടം എത്തുന്നത്. ഇന്ത്യക്കും പാകിസ്താനും ജയം അഭിമാന പ്രശ്‌നമായതിനാല്‍ തീപ്പൊരി പോരാട്ടം തന്നെ പ്രതീക്ഷിക്കപ്പെടുന്നു. ഏകദിന ലോകകപ്പ് വരാനിരിക്കെ വളരെ പ്രാധാന്യത്തോടെയാണ് ഈ മത്സരത്തെ എല്ലാവരും വീക്ഷിക്കുന്നത്. കരുത്തുറ്റ ബൗളിങ് നിരയുള്ള പാക് ടീമിന്റെ വെല്ലുവിളി ഇന്ത്യ എങ്ങനെ മറികടക്കുമെന്നത് കണ്ടറിയണം.

ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഫൗഫ്, നസീം ഷാ എന്നിവരുടെ പേസാക്രമണമാണ് പാകിസ്താന്റെ കുന്തമുന. ഇന്ത്യ രോഹിത് ശര്‍മ, വിരാട് കോലി, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെയെല്ലാം ബാറ്റിങ് കരുത്തില്‍ വിശ്വസിച്ചാണ് ഇറങ്ങുന്നത്. എന്നാല്‍ പാകിസ്താന്റെ പേസാക്രമണത്തിന് മുന്നില്‍ ഇന്ത്യയുടെ ബാറ്റിങ് നിര വിയര്‍ക്കാനാണ് സാധ്യത. മത്സരത്തില്‍ പാകിസ്താന്‍ ഭയപ്പെടുന്നത് ഇന്ത്യയുടെ മൂന്ന് താരങ്ങളെയാണ്. അത് ആരൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ താരം വിരാട് കോലിയാണ്. ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ കോലിക്ക് ഗംഭീര റെക്കോഡാണ് പാകിസ്താനെതിരേയുള്ളത്. അവസാനമായി ഇരും ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 53 പന്തില്‍ പുറത്താവാതെ 82 റണ്‍സുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ കോലിക്ക് സാധിച്ചിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ പാകിസ്താനെതിരേ മികച്ച റെക്കോഡാണ് കോലിക്കുള്ളത്. 13 ഇന്നിങ്‌സില്‍ നിന്ന് 48.73 ശരാശരിയില്‍ 536 റണ്‍സാണ് കോലി നേടിയത്. അതും 96.23 സ്‌ട്രൈക്ക് റേറ്റില്‍.

കോലിയുടെ സമീപകാല പ്രകടനങ്ങളും വളരെ മികച്ചതാണ്. 12 മത്സരത്തില്‍ നിന്ന് 554 റണ്‍സാണ് കോലി നേടിയത്. അതും 50.36 ശരാശരിയില്‍. 115.41 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് കോലിയുടെ പേരിലുള്ളത്. കോലിയുടെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സുകളിലൊന്ന് പാകിസ്താനെതിരേയാണ്. 2012ല്‍ 183 റണ്‍സാണ് കോലി നേടിയത്. പാകിസ്താന്റെ സൂപ്പര്‍ പേസ് നിരയ്‌ക്കെതിരേ കോലിയുടെ റെക്കോഡുകള്‍ അവരെ ഭയപ്പെടുത്തുമെന്ന കാര്യം ഉറപ്പാണ്.

hardik pandya

രണ്ടാമത്തെ താരം ഹാര്‍ദിക് പാണ്ഡ്യയാണ്. ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമാണ് ഹാര്‍ദിക് പാണ്ഡ്യ. സമീപകാലത്ത് മോശം ഫോമിലാണെങ്കിലും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഹാര്‍ദിക്. പാകിസ്താനെതിരേ ഏകദിനത്തില്‍ മികച്ച റെക്കോഡ് ഹാര്‍ദിക്കിന് അവകാശപ്പെടാനാവും. 3 ഇന്നിങ്‌സില്‍ നിന്ന് 122 റണ്‍സാണ് ഹാര്‍ദിക് നേടിയത്. 61 ശരാശരിയിലായിരുന്നു ഹാര്‍ദിക്കിന്റെ പ്രകടനം.

179 എന്ന ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റും ഹാര്‍ദിക്കിനുണ്ടായിരുന്നു. അഞ്ച് വിക്കറ്റും അദ്ദേഹം പാകിസ്താനെതിരേ നേടിയിട്ടുണ്ട്. സമീപകാലത്ത് മോശം ഫോമിലാണെങ്കിലും പാകിസ്താനെതിരേ തകര്‍പ്പന്‍ റെക്കോഡാണ് ഹാര്‍ദിക്കിനുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണയും ഹാര്‍ദിക്കിന്റെ പ്രകടനത്തില്‍ ഇന്ത്യ പ്രതീക്ഷവെക്കുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താന്‍ ബൗളിങ്ങിന് മുന്നില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ 43 പന്തില്‍ 76 റണ്‍സുമായി കസറാന്‍ ഹാര്‍ദിക്കിനായിരുന്നു.

കഴിഞ്ഞ 12 മാസത്തെ ഹാര്‍ദിക്കിന്റെ കണക്കുകള്‍ നോക്കുമ്പോള്‍ 10 ഇന്നിങ്‌സില്‍ നിന്ന് 280 റണ്‍സാണ് ഹാര്‍ദിക് നേടിയത്. 31.11 ശരാശരിയും 97 സ്‌ട്രൈക്ക് റേറ്റും ഹാര്‍ദിക്കിനുണ്ട്. 10 വിക്കറ്റും അദ്ദേഹം വീഴ്ത്തി. ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ളവനാണ് ഹാര്‍ദിക്. മൂന്നാമത്തെ താരം കുല്‍ദീപ് യാദവാണ്. ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് പ്ലേയിങ് 11 ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. കുല്‍ദീപിന്റെ സ്പിന്‍ മികവിനെ പാക് ടീം ഭയക്കും.

അവസാന 12 മാസത്തില്‍ 15 മത്സരം കളിച്ച കുല്‍ദീപ് 29 വിക്കറ്റുകളാണ് വീഴ്ത്തിയത്. 4.94 റണ്‍സ് ഇക്കോണമിയിലാണ് കുല്‍ദീപ് മിന്നിച്ചത്. പാകിസ്താനെതിരേയും കുല്‍ദീപ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 3 മത്സരത്തില്‍ നിന്ന് 5 വിക്കറ്റാണ് കുല്‍ദീപ് പാക് ടീമിനെതിരേ നേടിയത്. ബാബര്‍ ആസമിനെയടക്കം വിറപ്പിച്ചിട്ടുള്ള ബൗളറാണ് കുല്‍ദീപ്. ബാബറിനെതിരേ 18 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് തവണ പുറത്താക്കാന്‍ കുല്‍ദീപിന് സാധിച്ചിട്ടുണ്ട്.

Story first published: Saturday, September 2, 2023, 10:48 [IST]
Other articles published on Sep 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+