For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഇത്തവണ ഇന്ത്യ തന്നെ രാജാക്കന്മാര്‍, ഈ കാര്യങ്ങള്‍ കരുത്ത്! പാകിസ്താന്‍ വിറക്കും

മുംബൈ: ഏഷ്യാ കപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്നുകഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഏഷ്യാ കപ്പാണ് വരാനിരിക്കുന്നത്. ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പ് ഈ വര്‍ഷം തന്നെ നടക്കാനിരിക്കെ ഇന്ത്യക്ക് ഏഷ്യയിലെ രാജാക്കന്മാരാവേണ്ടത് അഭിമാന പ്രശ്‌നമാണെന്ന് പറയാം. എന്നാല്‍ ശ്രീലങ്ക, പാകിസ്താന്‍ എന്നിവരുടെ വെല്ലുവിളി മറികടക്കാതെ കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കില്ല.

ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഞെട്ടിക്കാന്‍ കഴിവുള്ള നിരയാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. എന്നാല്‍ അവസാന ഏഷ്യാ കപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ സജീവമാണ്. മൂന്ന് പ്രധാന കാര്യങ്ങളാണ് ഇന്ത്യക്് ശക്തി നല്‍കുന്നത്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ കാര്യം ടീം കരുത്താണ്. ശക്തമായ ടീമാണ് ഇത്തവണ ഇന്ത്യക്കുള്ളത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ നിലവിലെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാമുണ്ട്. അതുകൊണ്ടുതന്നെ ടീമിന് ആത്മവിശ്വാസവുമേറെ. പരിക്കേറ്റ് ടീമിന് പുറത്തായിരുന്ന കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും മടങ്ങിയെത്തിയതോടെ ടീം കരുത്ത് കൂടുതല്‍ ശക്തമായി.

സമീപകാലത്തായി ഇന്ത്യ ഏറ്റവും പ്രയാസപ്പെട്ടത് മധ്യനിര ബാറ്റിങ്ങിലാണ്. ശ്രേയസ് അയ്യരും കെ എല്‍ രാഹുലും മടങ്ങിയെത്തുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇന്ത്യക്ക് സാധിക്കും. രാഹുലിന്റേയും ശ്രേയസിന്റേയും ഫോം ചോദ്യം ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇരുവരും അനുഭവസമ്പന്നരായ താരങ്ങളായതിനാല്‍ പെട്ടെന്ന് തന്നെ ഫോമിലേക്കെത്താന്‍ സാധിച്ചേക്കും.

virat kohli, kl rahul

ജസ്പ്രീത് ബുംറ മടങ്ങിയെത്തിയതോടെ ബൗളിങ് നിര കൂടുതല്‍ ഉണര്‍ന്നു. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ബുംറ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രസിദ്ധ് കൃഷ്ണയും മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഇതോടെ ഇന്ത്യയുടെ പേസ് നിരയുടെ ആശങ്കകള്‍ക്കും പരിഹാരമായി. ഇതും ഇന്ത്യക്ക് ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. ബുംറ, പ്രസിദ്ധ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിര എതിരാളികളുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്.

ടീമിന്റെ സംതുലിതാവസ്ഥയാണ് എടുത്തു പറയേണ്ടത്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ മാത്രം ആശ്രയിക്കുന്ന നിരയാണ് ഇന്ത്യയുടേതെന്ന് പറയാനാവില്ല. ഇത്തവണ മാച്ച് വിന്നര്‍മാരായ യുവതാരങ്ങള്‍ ഒപ്പമുണ്ട്. തിലക് വര്‍മ, ഇഷാന്‍ കിഷന്‍ എന്നീ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ സമീപകാലത്തായി മികച്ച ഫോമിലാണ്. ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരങ്ങളാണ് ഇവരെന്ന് പറയാം. സൂര്യകുമാര്‍ യാദവും മത്സരത്തെ പെട്ടെന്ന് മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ്.

അനുഭവസമ്പന്നരായ താരങ്ങളാലും യുവത്വം നിറഞ്ഞ താരങ്ങളാലും സമ്പന്നമാണ് ഇന്ത്യന്‍ ടീം. ഇത് ടീമിന്റെ പ്രതീക്ഷകളുയര്‍ത്തുന്നു. സമീപകാലത്തായി ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. പ്രധാനമായും യുവതാരങ്ങളുടെ ആക്രമണ ശൈലി ഇന്ത്യയുടെ പദ്ധതികളെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നു. ആക്രമണത്തിലൂന്നിയുള്ള ഇന്ത്യയുടെ ശൈലി ടീമിന് ഗുണം ചെയ്‌തേക്കും.

മറ്റൊരു കാര്യം ശ്രീലങ്കയിലെ അനുഭവസമ്പത്താണ്. ഇന്ത്യന്‍ ടീമിലെ മിക്ക താരങ്ങള്‍ക്കും ശ്രീലങ്കന്‍ പിച്ചുകളില്‍ വലിയ അനുഭവസമ്പത്തുണ്ട്. ഇത് ടീമിന് ഗുണകരമായി മാറിയേക്കും. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കെല്ലാം മികച്ച റെക്കോഡാണ് ഈ മൈതാനത്തുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ സജീവം. ഹാര്‍ദിക് പാണ്ഡ്യയുടെ മോശം ഫോമാണ് ഇന്ത്യക്ക് തലവേദന. ഒരു സമയത്ത് ഹാര്‍ദിക് ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷറായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആ മികവ് കാട്ടാനാവുന്നില്ല. സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം ഹാര്‍ദിക് ഫ്‌ളോപ്പായിരുന്നു. ഏകദിന ലോകകപ്പും വരാനിരിക്കെ ഫിനിഷിങ് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് പറയാം.

Story first published: Wednesday, August 23, 2023, 7:31 [IST]
Other articles published on Aug 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+