For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: രാഹുല്‍ ഇല്ല, പകരം ഇഷാന്‍ വേണ്ട! സഞ്ജു മതി, കാരണം ചൂണ്ടിക്കാട്ടി ചോപ്ര

ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേ ശനിയാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തിനു മുമ്പ് ഇന്ത്യക്കു അപ്രതീക്ഷിത ഷോക്കാണ് നേരിട്ടിരിക്കുന്നത്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും മധ്യനിര ബാറ്ററുമായ കെഎല്‍ രാഹുലിനെ ഈ മല്‍സരത്തില്‍ ഇന്ത്യക്കു നഷ്ടമായിരിക്കുകയാണ്. പാകിസ്താനെതിരേ മാത്രമല്ല, നേപ്പാളുമായുള്ള രണ്ടാം ഗ്രൂപ്പ് മല്‍സരത്തിലും രാഹുല്‍ കളിക്കില്ല. ഇതോടെ അദ്ദേഹത്തിനു പകരം ഇഷാന്‍ കിഷനായിരിക്കും പ്ലെയിങ് ഇലവനിലേക്കു വരികയെന്നു ഉറപ്പായിരിക്കുകയാണ്.

പക്ഷെ ഇഷാനല്ല, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് പാകിസ്താനെതിരേ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവേണ്ടതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഇന്ത്യ- പാക് പോരാട്ടത്തെപ്പറ്റി സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

ISHAN KISHAN

പാകിസ്താനുമായുള്ള മല്‍സരത്തില്‍ കെഎല്‍ രാഹുല്‍ ലഭ്യമല്ലെങ്കില്‍ ഇഷാന്‍ കിഷനെ എവിടെ പ്ലേസ് ചെയ്യുമെന്നതു നിര്‍ണായകമായി മാറും. ട്രാവല്‍ റിസര്‍വായി ടീമിന്റെ ഭാഗമായുള്ള സഞ്ജു സാംസണിനെയും രാഹുലിനു പകരം ടീമിലെടുക്കാന്‍ കഴിയും.

രാഹുല്‍ ടീമില്‍ ഇല്ലെങ്കില്‍ സഞ്ജുവിനു പ്രധാന ടീമിലേക്ക വരാന്‍ സാധിക്കുമെന്നു ഞാന്‍ കരുതുന്നു. രാഹുലിനു പകരം അഞ്ചാം നമ്പര്‍ ബാറ്ററെയാണ് ടീമിനു ആവശ്യമെന്നതിനാല്‍ സെലക്ഷന്‍ അതിന്റെ അടിസ്ഥാനത്തിലായിരിക്കണം വേണ്ടത്.

മധ്യനിര ബാറ്ററും വിക്കറ്റ് കീപ്പറുമായ സഞ്ജുവായിരിക്കണം രാഹുലിന്റെ ബാക്കപ്പ്. മധ്യനിരയിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്താന്‍ അര്‍ഹനാക്കുന്നതായും ചോപ്ര വിലയിരുത്തി.

ഇഷാന്‍ കിഷന്റെ ടീമിലെ റോളിനെക്കുറിച്ചും ചോപ്ര വിശകലനം നടത്തി. സഞ്ജുവാണ് രാാഹുലിനു പകരം ബെസ്റ്റ് ഓപ്ഷനെങ്കിലും അതു സംഭവിച്ചേക്കില്ല. ഇടംകൈ- വലംകൈ ഓപ്പണര്‍മാര്‍ക്കാണ് ഇന്ത്യ കൂടുതല്‍ മൂല്യം കല്‍പ്പിക്കുന്നത്. അതിനര്‍ഥം രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്നായിരിക്കും ഓപ്പണ്‍ ചെയ്യുകയെന്നതാണ്.

ശുഭ്മന്‍ ഗില്ലിനു മാറിക്കൊടുക്കേണ്ടിയും വരും. വലംകൈ-ഇടംകൈ ബാറ്റിങ് കോമ്പിനേഷനു വേണ്ടി സൂര്യകുമാര്‍ യാദവിനു പകരം തിലക് വര്‍മയെ ഉള്‍പ്പെടുത്തിയേക്കുകയും ചെയ്യും. മുന്‍നിരയില്‍ മാത്രമല്ല താഴെയും ഇടംകൈ- വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ പ്രധാനപ്പെട്ടതാണ്. അതോടൊപ്പം ബൗളിങില്‍ കുറച്ചു ഓവറുകള്‍ ടീമിനു ഉപയോഗിക്കാവുന്ന താരമാണ് തിലകെന്നും ചോപ്ര വിശദമാക്കി.

SANJU SAMSON

വിരാട് കോലിയുടെ ബാറ്റിങ് പൊസിഷന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം നിരീക്ഷണം നടത്തി. ഇതു വിലയിരുത്താന്‍ രണ്ടു പാരാമീറ്ററുകളാണുള്ളത്. ആദ്യത്തേത് നാലാം നനമ്പറില്‍ കോലി മികച്ച വിജയം നേടിയിട്ടുണ്ടെന്നത്.

പക്ഷെ മൂന്നാം നമ്പറില്‍ അസാധാരണമായ വിജയമാണ് അദ്ദേഹം കൊയ്തിരിക്കുന്നത്. മൂന്നാം നമ്പറില്‍ അതിശയിപ്പിക്കുന്ന പ്രകടനവും റെക്കോര്‍ഡുമുള്ളതിനാല്‍ തന്നെ കോലി ആ പൊസിഷന്‍ നിലനിര്‍ത്തേണ്ടതു പ്രധാനമാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും ഒരു ഓഫ് സ്പിന്നര്‍ ആവശ്യമായിരുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ അശ്വിനോ, വാഷിങ്ടണ്‍ സുന്ദറോ ടീമിലുണ്ടായിരുന്നെങ്കില്‍ അതു മുതല്‍ക്കൂട്ടായി മാറുമായിരുന്നു.

എതിര്‍ ടീമിന്റെ മധ്യനിരയില്‍ രണ്ട്- മൂന്ന് ഇടംകൈയന്‍ ബാറ്റര്‍മാരുണ്ടെങ്കില്‍ ഇടംകൈയന്‍ സ്പിന്നറെക്കൊണ്ട് അവര്‍ക്കെതിരേ ബൗള്‍ ചെയ്യിക്കാതിരിക്കാനായിരിക്കും രോഹിത്തും ഹാര്‍ദിക്കും ശ്രദ്ധിക്കുകയെന്നുറപ്പാണ്. അവിടെയാണ് ഇടംകൈയന്‍ ബാറ്ററും ഓഫ്‌സ്പിന്നറുമായ തിലക് വര്‍മയുടെ പ്രാധാന്യമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഏഷ്യാ കപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

സഞ്ജു സാംസണ്‍ (ബാക്കപ്പ്).

Story first published: Wednesday, August 30, 2023, 8:30 [IST]
Other articles published on Aug 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+