For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup: ഇന്ത്യയുടെ ബെസ്റ്റ് ഫിനിഷര്‍ ധോണിയല്ല, കോലി പറഞ്ഞത് മറ്റൊരാളെ! അശ്വിന്‍ പറയുന്നു

മുംബൈ: ഏഷ്യാ കപ്പില്‍ ഫൈനല്‍ ടിക്കറ്റെടുത്തിരിക്കുകയാണ് ഇന്ത്യ. സൂപ്പര്‍ ഫോറില്‍ പാകിസ്താനേയും ശ്രീലങ്കയേയും കീഴടക്കിയാണ് ഇന്ത്യ ഫൈനല്‍ സീറ്റുറപ്പിച്ചത്. കലാശപ്പോരാട്ടത്തിലെ ഇന്ത്യയുടെ എതിരാളി ആരാണെന്നത് ഇന്ന് നടക്കുന്ന പാകിസ്താന്‍-ശ്രീലങ്ക മത്സരം തീരുമാനിക്കും. ഇത്തവണ മികച്ച ഫോമിലാണ് ഇന്ത്യ കളിക്കുന്നത്. ബാറ്റിങ് നിരയും ബൗളിങ് നിരയും സംതുലിതമായ പ്രകടനം കാഴ്ചവെക്കുന്നതിനാല്‍ ഇന്ത്യക്ക് വലിയ കിരീട സാധ്യതയാണുള്ളത്.

രോഹിത് ശര്‍മയുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. തുടര്‍ച്ചയായ മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിന് സാധിക്കുന്നു. നേപ്പാളിനെതിരേയും പാകിസ്താനെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും ഗംഭീര പ്രകടനമാണ് ഹിറ്റ്മാന്‍ കാഴ്ചവെച്ചത്. ഇപ്പോഴിതാ രോഹിത്തിന്റെ ബാറ്റിങ്ങിനെക്കുറിച്ച് കോലി പറഞ്ഞത് ആര്‍ അശ്വിന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഡെത്തോവറില്‍ എതിര്‍ നായകന്മാരെ വിറപ്പിക്കുന്ന ബാറ്റ്‌സ്മാന്‍ ധോണിയല്ലെന്നും അത് രോഹിത് ശര്‍മയാണെന്നും കോലി പറഞ്ഞുവെന്നാണ് അശ്വിന്‍ വെളിപ്പെടുത്തിയത്. ഇത് വൈറലായി മാറിക്കഴിഞ്ഞു. രോഹിത് 10000 ഏകദിന റണ്‍സ് ക്ലബ്ബിലേക്കെത്തിയതിന് പിന്നാലെയാണ് അശ്വിന്‍ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. '5-6 വര്‍ഷം മുമ്പ് രോഹിത് ശര്‍മ ബാറ്റുചെയ്യവെ ഞാനും കോലിയുംകൂടി അവന്റെ ബാറ്റിങ്ങിനെക്കുറിച്ച് സംസാരിച്ചിരുന്നു.

അവസാന ഓവറുകളില്‍ ക്യാപ്റ്റന്റെ ഉറക്കം കെടുത്ത ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ആരാണെന്ന് അറിയാമോയെന്ന് കോലി എന്നോട് ചോദിച്ചു. ധോണിയാണോയെന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. അപ്പോള്‍ കോലി പറഞ്ഞത് ധോണിയല്ല അത് രോഹിത് ശര്‍മയാണെന്നും അവസാന ഓവറുകളില്‍ അവനെതിരേ എവിടെയാണ് പന്തെറിയേണ്ടതെന്ന് ബൗളര്‍മാര്‍ക്ക് അറിയില്ലെന്നും കോലി പറഞ്ഞു'- തന്റെ യുട്യൂബ് ചാനലിലൂടെ അശ്വിന്‍ പറഞ്ഞു.

rohit sharma

അവസാന ഓവറുകളിലേക്ക് കടന്നാല്‍ രോഹിത് ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ്. ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് രോഹിത്. 100 കടന്നാല്‍ രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ഏതൊരു എതിരാളിയേയും വിറപ്പിക്കുന്നതാണ്. അനായാസം സിക്‌സര്‍ നേടാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ് രോഹിത്. അതുകൊണ്ടാണ് അദ്ദേഹത്തെ ഹിറ്റ്മാനെന്ന് വിളിക്കുന്നത്. മികച്ച ടൈമിങ് രോഹിത്തിന്റെ ബാറ്റിങ്ങിലുണ്ട്.

അതുകൊണ്ടുതന്നെ നിലയുറപ്പിച്ചാല്‍ രോഹിത് കളിക്കുന്ന മിക്ക ഷോട്ടുകളും സിക്‌സറോ ഫോറോ പോകും. രോഹിത് ഫോമിലേക്കെത്തിയാല്‍ വിക്കറ്റ് നേടാന്‍ പ്രയാസമാണ്. പേസിനേയും സ്പിന്നിനേയും കടന്നാക്രമിക്കുന്നവനാണ് രോഹിത്. ഷോട്ട് ബോളുകള്‍ ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാരേയും പ്രയാസപ്പെടുത്തുന്നു. എന്നാല്‍ രോഹിത്തിന്റെ ഇഷ്ട ഷോട്ടുകളിലൊന്നാണ് പുള്‍ ഷോട്ട്. കളിക്കുന്ന 90 ശതമാനം പുള്‍ ഷോട്ടും സിക്‌സറോ ഫോറോ ആക്കാന്‍ രോഹിത്തിന് സാധിക്കാറുണ്ട്.

കരിയറിന്റെ തുടക്കത്തില്‍ മധ്യനിര ബാറ്റ്‌സ്മാനായിരുന്നു രോഹിത്. അന്ന് ടീമിലെ സ്ഥിര സാന്നിധ്യമാകാന്‍ രോഹിത്തിനായിരുന്നില്ല. എന്നാല്‍ ഓപ്പണിങ്ങിലേക്കെത്തിയതോടെ ഇന്ത്യയുടെ നട്ടെല്ലായി മാറാന്‍ രോഹിത്തിനായി. ഇന്ത്യക്കാരില്‍ കൂടുതല്‍ ഇന്നിങ്‌സെടുത്ത് 2000 ഏകദിന റണ്‍സ് നേടിയവരില്‍ മൂന്നാം സ്ഥാനത്തായിരുന്നു രോഹിത്. ഈ നാണക്കേടില്‍ നിന്നാണ് രോഹിത് ഉദിച്ചുയര്‍ന്നത്.

2013ലെ ഈ നാണക്കേടില്‍ നിന്ന് 2023ലേക്കെത്തിയപ്പോള്‍ വേഗത്തില്‍ 10000 റണ്‍സ് നേടുന്ന ഇന്ത്യക്കാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ രോഹിത്തിനായിരിക്കുകയാണ്. 2011ലെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്ന രോഹിത്തിന് കീഴിലാണ് 2023ല്‍ ഇന്ത്യ ലോകകപ്പ് കളിക്കുന്നത്. 2013ന് ശേഷം ഇന്ത്യക്കായി ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാനാണ് രോഹിത്. 8053 റണ്‍സാണ് അദ്ദേഹം നേടിയത്.

9141 റണ്‍സുമായി വിരാട് കോലിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഇത്തവണ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും രോഹിത് ശര്‍മക്ക് കീഴില്‍ കപ്പടിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സിക്‌സറില്‍ ഹിറ്റ്മാനോളം മികവുള്ള മറ്റൊരു താരവും ഇന്നില്ലെന്നതാണ് വസ്തുത. വിരമിക്കുമ്പോഴേക്കും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് രോഹിത് സ്വന്തം പേരിലാക്കുമോയെന്നത് കണ്ടറിയാം.

Story first published: Thursday, September 14, 2023, 12:04 [IST]
Other articles published on Sep 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+