Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഷഹീനെയല്ല, പാക് നിരയില്‍ ഇന്ത്യ സൂക്ഷിക്കേണ്ടത് രണ്ടു പേരെ!

ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനുമായുള്ള എല്‍ ക്ലാസിക്കോ പോരാട്ടത്തിനു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. ശനിയാഴ്ച കാന്‍ഡിയിലെ പല്ലെക്കെലെ സ്റ്റേഡിയത്തില്‍ വച്ചാണ് ബദ്ധവൈരികള്‍ മുഖാമുഖം വരുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ കുഞ്ഞന്മാാരായ നേപ്പാളിനെ തകര്‍ത്തെറിഞ്ഞ് പാകിസ്താന്‍ തുടക്കം ഗംഭീരമാക്കിക്കഴിഞ്ഞു. ഇനി ഇന്ത്യയെയും മലര്‍ത്തിയടിക്കാനായാല്‍ സൂപ്പര്‍ ഫോറിലെത്തുന്ന ആദ്യത്തെ ടീമായി ബാബര്‍ ആസവും സംഘവും മാറും.

എന്നാല്‍ വിജയത്തോടെ തന്നെ പോസിറ്റീവായി ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും രോഹിത് ശര്‍മയും സംഘവും ആഗ്രഹിക്കുക. ചിരവൈരികളായ പാകിസ്താനെ ആദ്യ കളിയില്‍ തന്നെ വീഴ്ത്താനായാല്‍ ഇതിനേക്കാള്‍ നല്ലൊരു തുടക്കം ഇന്ത്യക്കു ലഭിക്കാനുമില്ല. പക്ഷെ നിരവധി മാച്ച് വിന്നര്‍മാരടങ്ങുന്ന, ഏകദിനത്തിലെ നമ്പര്‍ വണ്‍ ടീം കൂടിയായ പാകിസ്താനെ വീഴ്ത്താന്‍ ഇന്ത്യക്കു തങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ കെട്ടഴിക്കേണ്ടതായി വരും.

BABAR AZAM

പാകിസ്താന്‍ നിരയില്‍ ചില താരങ്ങളില്‍ നിന്നും വലിയ വെല്ലുവിളിയായിരിക്കും ഇന്ത്യന്‍ ടീമിനു നേരിടേണ്ടി വരിക. ഇന്ത്യക്കു ഏറ്റവുമധികം ഭീഷണിയുയര്‍ത്തുന്ന പാക് താരങ്ങള്‍ ആരൊക്കെയാണന്നു നമുക്കു പരിശോധിക്കാം. പാക് നായകന്‍ ബാബര്‍ ആസം, ഓപ്പണിങ് ബാറ്റര്‍ ഫഖര്‍ സമാന്‍ എന്നിവരൊണ് ഇന്ത്യ പ്രധാനമായും സൂക്ഷിക്കേണ്ടത്. ഇവരെ എളുപ്പത്തില്‍ പുറത്താക്കാനായില്ലെങ്കില്‍ പാക് പടയെ പിടിച്ചുകെട്ടുക ഇന്ത്യക്കു കടുപ്പമായി മാറും.

ഇന്ത്യക്കെതിരേ വളരെ മികച്ച റെക്കോര്‍ഡുള്ള ബാറ്റര്‍മാരാണ് ബാബറും ഫഖറും. പ്രത്യേകിച്ചും ഫഖറിനെ കൂടുതല്‍ ഭയപ്പെടണം. 2017 മുതലുള്ള കണക്കുകളെടുത്താല്‍ ഇന്ത്യക്കെതിരേ അദ്ദേഹം പുലര്‍ത്തിയ സ്ഥിരത ഞെട്ടിക്കുന്നതാണ്. അന്നു മുതല്‍ ഇതുവരെ കളിച്ചിട്ടുള്ള അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 51.75 ശരാശരിയില്‍ ഫഖര്‍ വാരിക്കൂട്ടിയത് 207 റണ്‍സാണ്.

അഞ്ചു ഇന്നിങ്‌സുകളില്‍ ഒരു തവണ അദ്ദേഹം നോട്ടൗട്ടുമായിരുന്നു. തുടക്കം മുതല്‍ വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ബാറ്ററാണ് ഫഖര്‍. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തെ പുറത്താക്കുകയെന്നതും വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

എന്നാല്‍ ഇന്ത്യയുടെ പേസാക്രമണത്തെ നേരിടുമ്പോള്‍ ഫഖര്‍ പലപ്പോഴും പതറിയിട്ടുള്ളതായി കാണാന്‍ കഴിയും. അതുകൊണ്ടു തന്നെ പേസര്‍മാര്‍ക്കെതിരേയുള്ള അദ്ദേഹത്തിന്റെ വീക്ക്‌നെസ് മനസ്സിലാക്കിയാവണം ഇന്ത്യ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യേണ്ടത്.

2017 മുതല്‍ ഇന്ത്യയുടെ പേസര്‍മാര്‍ക്കെതിരേ ഫഖര്‍ നേരിട്ടത് 121 ബോളുകളാണ്. ഇവയില്‍ നിന്നും നേടാനാത് 76 റണ്‍സ് മാത്രമാണ്. ഇന്ത്യന്‍ പേസര്‍മാര്‍ക്കെതിരേ 62.81 എന്ന മോശം സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. പേസര്‍മാര്‍ക്കെതിരേ റണ്‍സ് നേടുന്നതിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലുമുള്ള ഫഖറിന്റെ ദൗര്‍ബല്യം തന്നെയാണ് ഇതു തുറന്നു കാണിക്കുന്നത്.

ഫഖറിന്റെ ശൈലിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ബാറ്റിങ് രീതിയാണ് ബാബറിന്റേത്. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കുന്ന ശൈലിയല്ല പാക് നായകന്റേത്. പതിയെ തുടങ്ങി, ഇന്നിങ്‌സിനു നല്ലൊരു അടിത്തറയിട്ട ശേഷം സ്‌കോറിങിനു വേഗത കൂട്ടുകയെന്നതാണ് ബാബറിന്റെ രീതി. പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിന് ഏറ്റവുമധികം ആശ്രയിക്കാവുന്ന താരം കൂടിയാണ് അദ്ദേഹം.

FAKHAR ZAMAN

ഇന്ത്യക്കെതിരേ ഏകദിനത്തില്‍ ബാബര്‍ കളിച്ചത് അഞ്ചു ഇന്നിങ്‌സുകളാണ്. ഇവയില്‍ നിന്നും 40നടുത്ത് ശരാശരിയില്‍ 158 റണ്‍സ് നേടുകയും ചെയ്തു. മികച്ച ബാറ്റിങ് ടെക്‌നിക്കിനു അവകാശി കൂടിയാണ് ബാബര്‍. അതുകൊണ്ടു തന്നെ ഒരു സാധാരണ ബോളില്‍ അദ്ദേഹത്തെ പുറത്താക്കാമെന്നു ഇന്ത്യക്കു പ്രതീക്ഷയും വേണ്ട. വളരെ മികച്ചൊരു ബോളിലൂടെ മാത്രമേ ബാബറിന്റെ വിലപ്പെട്ട വിക്കറ്റ് വീഴത്താന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ.

ഫഖറിന്റെ വീക്ക്‌നെസ് ഇന്ത്യന്‍ പേസാക്രമണാണെങ്കില്‍ ബാബറിനു നേരെ തിരിച്ചാണ്. ഇന്ത്യയുടെ സ്പിന്‍ ബൗളിങാണ് അദ്ദേഹത്തെ വെള്ളം കുടിപ്പിച്ചിട്ടള്ളത്. പ്രത്യേകിച്ചും കുല്‍ദീപ് യാദവിനെ നേരിടുകയെന്നത് ബാബറിനു വളരെ ദുഷ്‌കരമായ കാര്യമാണ്. ഇന്ത്യക്കെതിരേയുള്ള അവസാനത്തെ നാലു ഇന്നിങ്‌സുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹം കളിച്ചത് 93 ബോളുകളാണ്.

ഇവയില്‍ നിന്നും നേടാനായത് 62 റണ്‍സുമാണ്. 20.67 എന്ന ദയനീയ ശരാശരിയാണ് സ്പിന്നര്‍മാര്‍ക്കെതിരേ ബാബറിനുള്ളത്. അതുകൊണ്ടു തന്നെ ബാബറിനെ തളയ്ക്കാനുള്ള ദൗത്യം കുല്‍ദീപുള്‍പ്പെടുന്ന സ്പിന്നര്‍മാരെയായിരിക്കും നായകന്‍ രോഹിത് ഏല്‍പ്പിക്കുകയെന്നുറപ്പാണ്.

Story first published: Thursday, August 31, 2023, 12:31 [IST]
Other articles published on Aug 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+