For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: വീരുവും ബുംറയും ഔട്ട്! നിലവിലെ 4 പേര്‍; ഇന്ത്യയുടെ എക്കാലത്തെയും ബെസ്റ്റ് 11

ഏഷ്യാ കപ്പിന്റെ പുതിയൊരു സീസണിനു പാകിസ്താനിലും ശ്രീലങ്കയിലുമായി തുടക്കമായിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ 16ാമത്തെ എഡിഷന്‍ കൂടിയാണ് ഇത്തവണത്തേത്. ഇന്ത്യയെ സംബന്ധിച്ച് ഏറെ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ചാംപ്യന്‍ഷിപ്പാണിത്. 1984ല്‍ ആരംഭിച്ച ഏഷ്യാ കപ്പില്‍ ഏഴു തവണ ജേതാക്കളാവാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഏറ്റവുമധികം തവണ ചാംപ്യന്‍മാരായതും ഇന്ത്യ തന്നെ.

ഏകദിന ഫോര്‍മാറ്റിലായിരുന്നു ആറു തവണയും ഇന്ത്യ വിജയികളായത്. ഒരു തവണ ടി20 ഫോര്‍മാറ്റിലും ടീം കപ്പില്‍ മുത്തമിട്ടു. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള പല താരങ്ങളെയും നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. വമ്പന്‍ ഇതിഹാസ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്.

SACHIN TENDULKAR

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഓള്‍ടൈം ഇലവനെ (ഏകദിനം) തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം. ഇലവനില്‍ മുന്‍ താരങ്ങള്‍ക്കായിരിക്കും ആധിപത്യമെന്നു കാണാം. നിലവില്‍ മല്‍സരരംഗത്തുള്ളവര്‍ വെറും നാലു പേര്‍ മാത്രമേയുള്ളൂ. ശേഷിച്ച ഏഴു കളിക്കാരും ഇതിനകം ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞിട്ടുള്ളവരാണ്.

ഓള്‍ടൈം ഇലവന്റെ മുന്‍നിരയിലേക്കു വന്നാല്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം നിലവിലെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മ, ആധുനിക ക്രിക്കറ്റിലെ ബെസ്റ്റ് വിരാട് കോലി എന്നിവരാണുള്ളത്. സച്ചിനും രോഹിത്തും ചേര്‍ന്നു ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുമ്പോള്‍ മൂന്നാം നമ്പറില്‍ കോലിയാണ്.

ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരാണ് സച്ചിനും രോഹിത്തും. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍ എന്നിവരെയെല്ലാം പിന്തള്ളിയാണ് സച്ചിനും രോഹിത്തും ഇലവന്റെ ഭാഗമായത്.

ഏഷ്യാ കപ്പില്‍ 23 മല്‍സരങ്ങളില്‍ നിന്നും സച്ചിന്റെ സമ്പാദ്യം 971 റണ്‍സാണ്. രണ്ടു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും സച്ചിന്‍ കസറിയിട്ടുണ്ട്. 4.76 ഇക്കോണമി റേറ്റില്‍ 17 വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കി.

രോഹിത്താവട്ടെ 745 റണ്‍സാണ് ടൂര്‍ണമെന്റില്‍ ഇതുവരെ സ്‌കോര്‍ ചെയ്തത്. 22 മല്‍സരങ്ങളില്‍ നിന്നാണ് അദ്ദേഹം ഇത്രയും റണ്‍സെടുത്തത്. കോലിയാവട്ടെ ഏഷ്യാ കപ്പില്‍ 61.3 ശരാശരിയില്‍ വാരിക്കൂട്ടിയത് 613 റണ്‍സാണ്. കരിയര്‍ ബെസ്റ്റ് സ്‌കോറായ 183 റണ്‍സ് അദ്ദേഹം നേടിയത് 2013ലെ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേയായിരുന്നു.

ഓള്‍ടൈം ഇലവന്റെ മധ്യനിരയില്‍ സുരേഷ് റെയ്‌ന, മുഹമ്മദ് അസ്ഹറുദ്ദീന്‍, മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി എന്നിവരാണുള്ളത്. 1990കളില്‍ ഇന്ത്യയെ രണ്ടു തവണ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനാണ് അസ്ഹര്‍. ടൂര്‍ണമെന്റില്‍ 13 ഇന്നിങ്‌സുകളില്‍ നിന്നായി അദ്ദേഹത്തിന്റെ സമ്പാദ്യം 468 റണ്‍സാണ്.

മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ റെയ്‌ന ഏഷ്യാ കപ്പില്‍ 13 ഇന്നിങ്‌സുകളിലാണ് കളിച്ചത്. 60.77 ശരാശരിയില്‍ 547 റണ്‍സെടുക്കുകയും ചെയ്തു. 2008ലെ ഏഷ്യാ കപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ റെയ്‌ന നിര്‍ണായക പങ്കുവഹിച്ചിരുന്നു.

KOHLI ROHIT

2010ല്‍ ഇന്ത്യ ജേതാക്കളായത് ധോണിക്കു കീഴിലായിരുന്നു. ടര്‍ണമെന്റില്‍ 16 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം നേടിയത് 648 റണ്‍സാണ്. കൂടാതെ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം പുറത്താക്കലുകള്‍ നടത്തിയ വിക്കറ്റ് കീപ്പറും ധോണിയാണ് (36). 25 ക്യാച്ചുകളും 11 സ്റ്റംപിങുകളും ഇതിലുള്‍പ്പെടും.

ഓള്‍ടൈം ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍ രവീന്ദ്ര ജഡേജ, ഇര്‍ഫാന്‍ പഠാന്‍, കപില്‍ ദേവ് എന്നിവരാണ്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ആര്‍ അശ്വിന്‍ ഇടംപിടിച്ചപ്പോള്‍ ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദും ടീമിലുണ്ട്.

ജഡേജ 14 മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഇര്‍ഫാന്‍ 12 കളിയില്‍ നിന്നും 22 വിക്കറ്റുകളെടുത്തു. അശ്വിന്റെ സമ്പാദ്യം ഏഴു കളിയില്‍ നിന്നും 14 വിക്കറ്റുകളാണ്. കപില്‍ ഏഴു കളിയില്‍ നിന്നും 15ഉം പ്രസാദ് ഇത്ര തന്നെ മല്‍സരങ്ങളില്‍ നിന്നും 13ഉം വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്ത്യയുടെ ഓള്‍ടൈം ഇലവന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, സുരേഷ് റെയ്‌ന, മുഹമ്മദ് അസ്ഹറുദ്ദീന്‍, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഇര്‍ഫാന്‍ പഠാന്‍, കപില്‍ ദേവ്, ആര്‍ അശ്വിന്‍, വെങ്കടേഷ് പ്രസാദ്.

Story first published: Saturday, September 2, 2023, 13:53 [IST]
Other articles published on Sep 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+