For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഇന്ത്യക്കു 17 അംഗ ടീം, നിര്‍ണായക സൂചന പുറത്ത്; സഞ്ജുവില്ല! ഒരു പുതുമുഖം

ഏഷ്യാ കപ്പ് ഏകദിന ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുക്കുന്നത്. നായകന്‍ രോഹിത് ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവര്‍ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 15 അംഗ സ്‌ക്വാഡിനു പകരം 17 പേരുള്‍പ്പെട്ട സംഘത്തെയാവും ഇന്ത്യ പ്രഖ്യാപിക്കുകയെന്നതാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

ഐസിസിയുടെ ഏകദിന ലോകകപ്പ് കൂടി മുന്നില്‍ കണ്ടാണ് ഇത്രയും വലിയ സംഘത്തെ തിരഞ്ഞെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡിനെക്കുറിച്ചുള്ള നിര്‍ണായ സൂചനകള്‍ പിടിഐ പുറത്തു വിട്ടിരിക്കുകയാണ്. ഇതു പ്രകാരം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു ടീമില്‍ ഇടമില്ല.

SANJU SAMSON

വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച വൈറ്റ് ബോള്‍ പരമ്പരകളിലെ മോശം പ്രകടനമാണ് അദ്ദേഹത്തിനു തിരിച്ചടിയായതെന്നാണ് സൂചനകള്‍. ഏകദിന പരമ്പരയിലെ ഒരു കളിയില്‍ ഫിഫ്റ്റി നേടിയെങ്കിലും മറ്റുള്ളവയില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു.

സഞ്ജുവിനു പകരം ഏകദിനത്തില്‍ ഇനിയും ക്ലിക്കായിട്ടില്ലാത്ത സൂര്യകുമാര്‍ യാദവ് ടീമില്‍ ഇടം പിടിച്ചപ്പോള്‍ ഒരു പുതുമുഖവും സംഘത്തിലുണ്ടാവും. നാല്- അഞ്ച് സ്ഥാനങ്ങളില്‍ നിറംമങ്ങിയ സൂര്യക്കു ഫിനിഷറുടെ റോള്‍ നല്‍കാനാണ് ടീം മാനേജ്‌മെന്റിന്റെ പുതിയ പ്ലാന്‍. അവസാനത്തെ 15-20 ഓവറുകളില്‍ ബാറ്റ് ചെയ്യുന്നത് താരത്തിന്റെ ശൈലിക്കും അനുയോജ്യമാണെന്നു ടീം മാജേ്‌മെന്റ് വിലയിരുത്തുന്നു.

യുവ മധ്യനിര ബാറ്റര്‍ തിലക് വര്‍മയാണ് ഇന്ത്യന്‍ സംഘത്തിലെ പുതുമുഖം. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെയായിരുന്നു ടി20 ഫോര്‍മാറ്റില്‍ താരം അരങ്ങേറിയത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒരു ഫിഫ്റ്റിയടക്കം നേടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഇതാണ് ഏഷ്യാ കപ്പ് ടീമിലേക്കു തിലകിനു വഴി തുറക്കാന്‍ കാരണം. ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിക്കുകയാണെങ്കില്‍ കെഎല്‍ രാഹുലും ശ്രേയസ് അയ്യരും തീര്‍ച്ചയായും ടീമിലുണ്ടാവുമെന്നു പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഹുലായിരിക്കും ഏഷ്യാ കപ്പിലും അതിനു ശേഷമുള്ള ഏകദിന ലോകകപ്പിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും ടീമിന്റെ ഭാഗമാവും. സ്പിന്‍ ബൗളിങ് നിരയില്‍ യുസ്വേന്ദ്ര ചഹര്‍, ആര്‍ അശ്വിന്‍ എന്നിവരില്‍ ഒരാള്‍ക്കു മാത്രമേ ടീമില്‍ ഇടം ലഭിക്കുകയുള്ളൂവെന്നാണ് വ്യക്തമായിരിക്കുന്നത്. നിലവിലെ ഫോമും അനുഭവസമ്പത്തും പരിഗണിക്കുമ്പോള്‍ അശ്വിനു ടീമിലേക്കു നറുക്കുവീഴാന്‍ സാധ്യത കൂടുതലാണ്.

TILAK VARMA

17 അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ടീമുകള്‍ക്കു അനുമതി നല്‍കിയിട്ടുണ്ട്. ഇതിനകം ടീമുകള്‍ പ്രഖ്യാപിച്ച പാകിസ്താനും ബംഗ്ലാദേശും 17 പേരുടെ സംഘത്തെയാണ് തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നത്. ലോകകപ്പിനായി 15 അംഗ താല്‍ക്കാലിക ടീമിനെ തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്.

സപ്തംബര്‍ അഞ്ചിനകം ഈ ലിസ്റ്റ് ഐസിസിക്കു സമര്‍പ്പിക്കുകയും വേണം. പക്ഷെ സമയപരിധി സപ്തംബര്‍ 27 വരെയുള്ളതിനാല്‍ മാറ്റങ്ങള്‍ വരുത്താനും സാധിക്കും. ഏഷ്യാ കപ്പിനായി ചില താരങ്ങളെക്കൂടി ടീമില്‍ അധികമായി ഉള്‍പ്പെടുത്തുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോടു പറഞ്ഞു.

പിടിഐ പുറത്തുവിട്ട ഇന്ത്യയുടെ 17 അംഗ സാധ്യതാ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍, ഫിറ്റ്‌നസ് തെളിയിക്കണം), ശ്രേയസ് അയ്യര്‍ (ഫിറ്റ്‌നസ് തെളിയിക്കണം), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ആര്‍ അശ്വിന്‍/ യുസ്വേന്ദ്ര ചഹല്‍.

Story first published: Sunday, August 20, 2023, 6:22 [IST]
Other articles published on Aug 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+