Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഇന്ത്യയുടെ 15 അംഗ ടീമില്‍ ആരൊക്കെ? സഞ്ജു പുറത്താവും! നാല് സ്പിന്നര്‍മാര്‍

മുംബൈ: ഏഷ്യാ കപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ എത്തിയതോടെ ഇനി പടയൊരുക്കത്തിന്റെ സമയാണ്. ഓഗസ്റ്റ് 30ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താനും നേപ്പാളും ഏറ്റുമുട്ടും. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുന്നത്. ഇത്തവണ ശക്തമായ ടീം കരുത്ത് ഇന്ത്യക്കുണ്ട്. കൂടാതെ ഏകദിന ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ ഏഷ്യാ കപ്പില്‍ കിരീടത്തിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

അവസാന ഏഷ്യാ കപ്പില്‍ നാണംകെട്ട ഇന്ത്യക്ക് ഇത്തവണ എന്തുവിലകൊടുത്തും കിരീടം തിരിച്ചുപിടിക്കേണ്ടതായുണ്ട്. ശ്രീലങ്കയിലെ സാഹചര്യത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും മുന്‍തൂക്കമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പ്രതീക്ഷകളുമേറെ. ഏഷ്യാ കപ്പ് അടുത്ത മാസം ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ ടീമില്‍ ആരൊക്കെയുണ്ടാവും? ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള ടീമിനെ ഇന്ത്യ കളത്തിലിറക്കാനാണ് സാധ്യത. ഏഷ്യാ കപ്പില്‍ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള 15 അംഗ ടീമിനെ പരിശോധിക്കാം.

രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടിനെ ഇന്ത്യ കളത്തിലിറക്കാനാണ് സാധ്യത. രണ്ടുപേരും മികച്ച കൂട്ടുകെട്ടുകള്‍ ഇന്ത്യക്കായി സൃഷ്ടിച്ചവരാണ്. ഏകദിന ലോകകപ്പിലും ഇന്ത്യ ഇതേ ഓപ്പണിങ് കൂട്ടുകെട്ടിനെയാവും ഇറക്കുക. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പില്‍ ഇരുവരും കളത്തിലിറങ്ങും. ഇഷാന്‍ കിഷന്‍ ബാക്കപ്പ് ഓപ്പണറായി എത്തിയേക്കും. റുതുരാജ് ഗെയ്ക്‌വാദിനെയും യശ്വസി ജയ്‌സ്വാളിനെയും ഇന്ത്യ ഏഷ്യാ കപ്പില്‍ പരിഗണിച്ചേക്കില്ല.

വിരാട് കോലി ടീമിന്റെ നെടുന്തൂണായി ഒപ്പമുണ്ടാവും. ശ്രീലങ്കയില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള കോലിയുടെ പ്രകടനം ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവും. നാലാം നമ്പറില്‍ ഇന്ത്യ ശ്രേയസ് അയ്യരേയും സൂര്യകുമാര്‍ യാദവിനെയും പരിഗണിച്ചേക്കും. ശ്രേയസ് അയ്യര്‍ നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്താണ്. ഏഷ്യാ കപ്പിന് മുമ്പായി ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് പദ്ധതികളുടെ ഭാഗമായതിനാല്‍ ശ്രേയസിന് ഏഷ്യാ കപ്പില്‍ സീറ്റുറപ്പ്.

virat kohli. ishan kishan

അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലിനാണ് അവസരം. ഇന്ത്യ ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുലിനെയാണ്. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പില്‍ രാഹുലിന് ഇടമുറപ്പാണ്. പരിക്കേറ്റ് പുറത്തുള്ള രാഹുല്‍ ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് വിവരം. രാഹുലിനും ഇഷാനും കളിക്കാന്‍ ഫിറ്റ്‌നസുണ്ടെങ്കില്‍ സഞ്ജുവിന് ടീമില്‍ ഇടം പ്രതീക്ഷിക്കേണ്ട. സൂര്യകുമാറിനെ കൈവിട്ട് ഇന്ത്യ സഞ്ജുവിനെ പിന്തുണക്കാനുള്ള സാധ്യതയും വളരെ കുറവാണ്.

പേസ് ഓള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യയുണ്ടാവും. മറ്റാരെയും ഇപ്പോള്‍ ഇന്ത്യക്ക് ഈ റോളില്‍ പരിഗണിക്കാനാവില്ല. ശര്‍ദുല്‍ ഠാക്കൂറിനെ പേസ് ഓള്‍റൗണ്ടറെന്ന് വിളിക്കാമെങ്കിലും ഏഷ്യാ കപ്പില്‍ സീറ്റ് ലഭിച്ചേക്കില്ല. ഇന്ത്യ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലിനെയും രവീന്ദ്ര ജഡേജയേയും ടീമില്‍ ഉല്‍പ്പെടുത്തും. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹാലും തുടരും. ശ്രീലങ്കയിലാണ് മത്സരമെന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്.

പേസ് നിരയില്‍ മൂന്ന് സൂപ്പര്‍ പേസര്‍മാരെയാവും ഇന്ത്യ ഉള്‍പ്പെടുത്തുക. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം ജസ്പ്രീത് ബുംറയുമുണ്ടാവും. നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്താണെങ്കിലും അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ ബുംറ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. ലോകകപ്പിന് മുമ്പ് ബുംറയെ ഫോമിലേക്കെത്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്താനാവും സാധ്യത.

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

Story first published: Thursday, July 20, 2023, 15:05 [IST]
Other articles published on Jul 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+