Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: രാഹുലും ശ്രേയസും പുറത്ത്! എന്നിട്ടും സഞ്ജുവില്ല, ഇന്ത്യന്‍ ടീമില്‍ സര്‍പ്രൈസ് താരം

ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇതിനിടെ 15 അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്കറ്റ് വിദഗ്ധര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയിലാണ് മുന്‍ കോച്ച് രവി ശാസ്ത്രി, മുന്‍ സെലക്ടര്‍മാരായിരുന്ന സന്ദീപ് പാട്ടീല്‍, എംഎസ്‌കെ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് തങ്ങളുടെ ടീമുകളെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഈ മാസം അവസാനത്തോടെ ശ്രീലങ്കയിലും പാകിസ്താനിലുമായിട്ടാണ് ഏഷ്യാ കപ്പ് നടക്കാനിരിക്കുന്നത്. പരിക്കേറ്റ് പുറത്തുള്ള കെഎല്‍ രാഹുലും ശ്രേയസ് അയ്യരും ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയരാവാനിരിക്കുകയാണ്. ഈ കാരണത്താലാണ് ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകുന്നതെന്നാണ് വിവരം. ഒക്ടോബറില്‍ ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്.

KL RAHUL

ഈ ടൂര്‍ണമെന്റ് കൂടി പരിഗണിച്ചായിരിക്കും ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ അജിത് അഗാര്‍ക്കര്‍ക്ക് കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുക. മടങ്ങിവരവിനൊരുങ്ങുന്ന രാഹുലിനെയും ശ്രേയസിനെയും ഒഴിവാക്കിയാണ് ശാസ്ത്രി തന്റെ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ശാസ്ത്രി മാത്രമല്ല ഇരുവരും ടീമില്‍ വേണ്ടെന്ന അതേ അഭിപ്രായം തന്നെയാണ് പാട്ടീലിനും പ്രസാദിനുമുള്ളത്.

രണ്ടു പേരും ഒഴിവാക്കപ്പെട്ടിട്ടും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച വൈറ്റ് ബോള്‍ പരമ്പരയിലെ മോശം പ്രകടനമാണ് കാരണം. ഏകദിന പരമ്പരിയെ ഒരു കളിയില്‍ 51 റണ്‍സ് നേടിയതൊഴിച്ചാല്‍ ബാക്കിയുള്ള മല്‍സരങ്ങളിലെല്ലാം സഞ്ജു നിരാശപ്പെടുത്തിയിരുന്നു.

രാഹുലും ശ്രേയസും നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. ഈ മാസം 24നു തുടങ്ങുന്ന ഏഷ്യാ കപ്പിനുള്ള ക്യാംപില്‍ ഇരുവരും ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ ടൂര്‍ണമെന്റിനുള്ള ടീമില്‍ ഇരുവരെയും ഉള്‍പ്പെടുത്തുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല.

ശാസ്ത്രി, പാട്ടീല്‍, പ്രസാദ് എന്നിവര്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ സ്‌ക്വാഡില്‍ ഒരു സര്‍പ്രൈസ് താരവും ഇടം പിടിച്ചിട്ടുണ്ട്. യുവ ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മയാണിത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് താരത്തിനു തുണയായത്.

TILAK VARMA

ഒരു ഫിഫ്റ്റിയടക്കം അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 57.67 ശരാശരിയോടെ 173 റണ്‍സ് തിലക് സ്‌കോര്‍ ചെയ്തിരുന്നു. മികച്ചൊരു ഇടംകൈയന്‍ ബാറ്ററെ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ മധ്യനിരയില്‍ ആവശ്യമാണെന്നും തിലക് ഈ റോളില്‍ ഏറ്റവും അനുയോജ്യനാണെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

പക്ഷെ ഇന്ത്യക്കായി ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത തിലകിനെ ഏഷ്യാ കപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ നേരിട്ടു കളിപ്പിക്കുന്നത് തിരിച്ചടിയാവുമോയെന്നു കണ്ടറിയണം. തിലക് ടീമിലെത്തുകയും ടൂര്‍ണമെന്റില്‍ ഫ്‌ളോപ്പാവുകയും ചെയ്താല്‍ ഈ ചൂതാട്ടത്തിന് സെലക്ഷന്‍ കമ്മിറ്റിക്കു വലിയ പഴി കേള്‍ക്കേണ്ടിവരും.

അതേസമയം, നിലവില്‍ ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യമല്ലെങ്കിലും സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ശാസ്ത്രി, പാട്ടീല്‍, പ്രസാദ് എന്നിവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ സ്ലോ പിച്ചുകളില്‍ ഇംപാക്ടുണ്ടാക്കാന്‍ ചഹലിനു കഴിയുമെന്നാണ് അവരുടെ വിലയിരുത്തല്‍. ഏകദിനത്തില്‍ ഇനിയും ക്ലിക്കായിട്ടില്ലെങ്കിലും ടി20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവിനെയും അവര്‍ ടീമിലെടുത്തു.

ക്രിക്കറ്റ് വിദഗ്ധര്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.

Story first published: Wednesday, August 16, 2023, 6:06 [IST]
Other articles published on Aug 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+