Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: സഞ്ജുവില്ല, നാലാം നമ്പറില്‍ സര്‍പ്രൈസ്! ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

ഏഷ്യാ കപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇതുവരെ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരുടെ ഫിറ്റ്‌നസ് സംബന്ധിച്ചുള്ള അന്തിമ റിപ്പോര്‍ട്ടിനായാണ് ഇന്ത്യ ടീം പ്രഖ്യാപനം വൈകിപ്പിക്കുന്നത്. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് റിഷഭ് പന്ത് ഒഴികെ പരിക്കേറ്റ ഇന്ത്യയുടെ മറ്റ് താരങ്ങളെല്ലാം ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ഇതോടെ ഏഷ്യാ കപ്പിനായുള്ള ടീം തിരഞ്ഞെടുപ്പ് സെലക്ടര്‍മാര്‍ക്ക് തലവേദനയായി മാറിയിട്ടുണ്ടെന്ന് ഉറപ്പാണ്.

ഇന്ത്യയുടെ എല്ലാ താരങ്ങളുടെ പൂര്‍ണ്ണ ഫിറ്റ്‌നസിലുണ്ടായാല്‍ പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11 പരിശോധിക്കാം. ഓപ്പണര്‍മാരായി നായകന്‍ രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്ലിനാണ് സീറ്റ്. രണ്ടുപേരുമാണ് സമീപകാലത്തായി ഏകദിനത്തില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായിട്ടുള്ളത്. ലോകകപ്പ് വരാനിരിക്കെ ഏഷ്യാ കപ്പില്‍ അനാവശ്യ പരീക്ഷണത്തിന് ഇന്ത്യ തയ്യാറായേക്കില്ല. ഇത്തവണത്തെ ഏഷ്യാ കപ്പ് കിരീടം നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

അതുകൊണ്ടുതന്നെ രോഹിത്-ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് ഏറ്റവും നല്ലത്. മൂന്നാം നമ്പറില്‍ വിരാട് കോലിയുടെ സീറ്റിനെക്കുറിച്ച് ചോദ്യമില്ല. ഇന്ത്യയുടെ നട്ടെല്ലായി കോലി ഉണ്ടാവും. ഏഷ്യാ കപ്പില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് കോലി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. നാലാം നമ്പറാണ് ഇന്ത്യയെ ഏറ്റവും കുഴപ്പിക്കുന്ന ചോദ്യം. തിലക് വര്‍മയെ നാലാം നമ്പറിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്.

എന്നാല്‍ ഇന്ത്യ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നേക്കില്ല. ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ കളിക്കും. നാലാം നമ്പറില്‍ ഇന്ത്യ കൂടുതല്‍ പരീക്ഷണം നടത്താന്‍ സാധ്യത കുറവാണ്. വിശ്വസ്തനെന്ന നിലയില്‍ ശ്രേയസ് തന്നെ തുടര്‍ന്നേക്കും. അഞ്ചാം നമ്പറില്‍ ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കെ എല്‍ രാഹുലിനെയാണ്. ഇന്ത്യ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി രാഹുലിനെ പരിഗണിക്കും. ഇതോടെ ഇഷാന്‍ കിഷനും സഞ്ജു സാംസണിനും പ്ലേയിങ് 11 സ്ഥാനം ഉണ്ടാവില്ല.

virat kohli, kl rahul

ആറാം നമ്പറിലേക്ക് വരുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്കാവും അവസരം. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമാണ് ഹാര്‍ദിക്. എന്നാല്‍ അദ്ദേഹത്തിന്റെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും പഴയ ഇംപാക്ട് സൃഷ്ടിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. ഹാര്‍ദിക്കിന്റെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യയുടെ ഏഷ്യാ കപ്പ് കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമാവും.

ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയുണ്ടാവും. ശ്രീലങ്കയിലാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് മത്സരങ്ങള്‍. അതുകൊണ്ടുതന്നെ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്. ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യയുടെ കിരീട നേട്ടത്തില്‍ പ്രധാനപ്പെട്ടതാണ്. എട്ടാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവുണ്ടാവും. ചൈനാമാന്‍ സ്പിന്നര്‍ സമീപകാലത്ത് നടത്തിയ പ്രകടനങ്ങളെല്ലാം മികച്ചതാണ്.
ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക റോളാണ് കുല്‍ദീപിനുള്ളത്.

ഒമ്പതാം നമ്പറില്‍ പേസര്‍ മുഹമ്മദ് ഷമിയെയാവും ഉള്‍പ്പെടുത്തുക. ഏകദിന ലോകകപ്പിലും ഷമി ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ഷമി ഏഷ്യാ കപ്പിലും പ്ലേയിങ് 11 ഉണ്ടാവും. 10ാം നമ്പറില്‍ ജസ്പ്രീത് ബുംറയുണ്ടാവും. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുണ്ടായിരുന്ന ബുംറ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. 11ാമനായി ഇന്ത്യ മുഹമ്മദ് സിറാജിനെ പരിഗണിക്കും.

എന്നാല്‍ ശ്രീലങ്കയിലെ സ്പിന്‍ സാഹചര്യം പരിഗണിച്ചാല്‍ മൂന്നാം സ്പിന്നറെ പരിഗണിക്കാവുന്നതാണ്. പക്ഷെ ഹാര്‍ദിക് പേസ് ബൗളിങ്ങില്‍ വലിയ മികവ് കാട്ടാത്ത സാഹചര്യത്തില്‍ ഇന്ത്യ സിറാജിനെ പരിഗണിച്ചേക്കും. ഏകദിന ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കുന്ന പേസറാണ് സിറാജ്. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിലും അവസരം ലഭിച്ചേക്കും.

ഇന്ത്യയുടെ ബെസ്റ്റ് 11: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Wednesday, August 16, 2023, 22:38 [IST]
Other articles published on Aug 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+