Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: പാകിസ്താനെ തുരത്തും, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ! കെ എല്‍ രാഹുല്‍ കളിക്കില്ല

മുംബൈ: ഏഷ്യാ കപ്പിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. 17 അംഗ ഇന്ത്യന്‍ ടീമില്‍ പ്രമുഖരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. രോഹിത് ശര്‍മ നയിക്കുമ്പോള്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തിയിട്ടുണ്ട്. സഞ്ജു സാംസണ്‍ ബാക്കപ്പ് താരമായി ഒതുക്കപ്പെട്ടപ്പോള്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും 17അംഗ ടീമില്‍ ഇടം പിടിച്ചു. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യത്തെ മത്സരം പാകിസ്താനെതിരേയാണ്.

സെപ്തംബര്‍ രണ്ടിനാണ് തീപാറും പോരാട്ടം നടക്കാന്‍ പോകുന്നത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ് നടക്കാനിരിക്കുന്നത്. ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യക്ക് കരുത്ത് തെളിയിക്കേണ്ടതായുണ്ട്. എന്നാല്‍ പാകിസ്താന്‍ ശക്തരായ താരങ്ങളാല്‍ സമ്പന്നമാണ്. ബാബര്‍ ആസം നയിക്കുന്ന പാക് ടീമില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ കഴിവുള്ള നിരവധി താരങ്ങളുണ്ട്.

അതുകൊണ്ടുതന്നെ പാകിസ്താനെതിരേ ഏറ്റവും ബെസ്റ്റ് 11നെത്തന്നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം. കെ എല്‍ രാഹുല്‍ ആദ്യ മത്സരം കളിക്കാനുണ്ടാവില്ലെന്ന് രോഹിത് ശര്‍മ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിര്‍ണ്ണായകമായ മാറ്റത്തോടെയാവും ഇന്ത്യ ഇറങ്ങുക. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണ് ഓപ്പണര്‍മാര്‍. ശ്രീലങ്കയിലാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്.

രോഹിത് ശര്‍മക്ക് വലിയ റെക്കോഡ് ഇവിടെ അവകാശപ്പെടാം. അതുകൊണ്ടുതന്നെ ഇന്ത്യന്‍ നായകന്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കേണ്ടതായുണ്ട്. യുവതാരം ശുബ്മാന്‍ ഗില്‍ മികച്ച പ്രകടനമാണ് ഈ വര്‍ഷം കാഴ്ചവെക്കുന്നത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം ഗില്‍ നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ താരത്തിന്റെ പ്രകടനത്തിലും പ്രതീക്ഷകളേറെ. മൂന്നാം നമ്പറില്‍ വിരാട് കോലിയാണ്. മുന്‍ ഇന്ത്യന്‍ നായകന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

ishan kishan

ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ് തുടങ്ങിയ പാകിസ്താന്റെ തകര്‍പ്പന്‍ പേസ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കോലിക്ക് സാധിക്കേണ്ടതായുണ്ട്. നാലാം നമ്പറില്‍ ഇന്ത്യ ശ്രേയസ് അയ്യരെ കളിപ്പിച്ചേക്കും. പരിക്കേറ്റ് പുറത്തായിരുന്ന ശ്രേയസിന് തിരിച്ചുവരവില്‍ തിളങ്ങാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. നാലാം നമ്പറില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ബാറ്റ്‌സ്മാനാണ് ശ്രേയസ് അയ്യരെന്ന് പറയാം.

അഞ്ചാം നമ്പറില്‍ ഇന്ത്യ ഇഷാന്‍ കിഷനെ കളിപ്പിക്കും. കെ എല്‍ രാഹുല്‍ കളിക്കാതെ വന്നാല്‍ ഇന്ത്യക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇഷാനെ പരിഗണിക്കേണ്ടി വരും. സഞ്ജു സാംസണ്‍ ബാക്കപ്പ് താരമായാണുള്ളത്. ഇഷാനാണ് രാഹുലിന്റെ ബാക്കപ്പായി ടീമിലുള്ളത്. അതുകൊണ്ടുതന്നെ ഇഷാനെ അഞ്ചാം നമ്പറില്‍ കളിപ്പിച്ചേക്കും. ഇടംകൈയന്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍. ഇന്ത്യയുടെ ടോപ് ഫോറും വലം കൈയന്‍ താരങ്ങളായതിനാല്‍ ഇടം കൈയന്‍ താരത്തെ അഞ്ചാം നമ്പറിലേക്ക് പരിഗണിച്ചേക്കും.

ആറാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയാണുള്ളത്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക്കിന്റെ പ്രകടനം ടീമിനെ സംബന്ധിച്ച് സുപ്രധാനമാണ്. സമീപകാലത്തെ ഹാര്‍ദിക്കിന്റെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കാര്യത്തില്‍ ആശങ്കകളേറെ. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയെത്തും. ശ്രീലങ്കയില്‍ ജഡേജയുടെ സ്പിന്‍ ഇന്ത്യയുടെ തുറപ്പുചീട്ടാണ്. എട്ടാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി ശര്‍ദ്ദുല്‍ താക്കൂറുമുണ്ടാവും.

ബാറ്റിങ് കരുത്തുയര്‍ത്താന്‍ ശര്‍ദ്ദുല്‍ വേണം. കൂടാതെ അദ്ദേഹത്തിന്റെ മീഡിയം പേസ് മധ്യ ഓവറുകളില്‍ വിക്കറ്റ് നേടിക്കൊടുക്കും. ഒമ്പതാം നമ്പറില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കും. ചൈനാമാന്‍ സ്പിന്നറാണ് ഇന്ത്യയുടെ എക്‌സ് ഫാക്ടറെന്ന് പറയാം. പേസ് നിരയില്‍ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരാവും ഉണ്ടാവുക. മുഹമ്മദ് ഷമിക്ക് പ്ലേയിങ് 11 സീറ്റുണ്ടാവില്ല.

ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ

Story first published: Wednesday, August 23, 2023, 6:13 [IST]
Other articles published on Aug 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+