For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ദ്രാവിഡും സഹീറുമില്ല, ക്യാപ്റ്റന്‍ ഗാംഗുലി അല്ല! ഇന്ത്യയുടെ ഓള്‍ടൈം ഏഷ്യാ കപ്പ് 11

ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാരെ കണ്ടെത്താനുള്ള ഏഷ്യാ കപ്പ് പോരാട്ടം ഇൗ മാസം ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുമ്പോള്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുന്നത്. ഇത്തവണ ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതില്‍ ഏഷ്യാ കപ്പിന് പ്രാധാന്യമേറെ. ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും തമ്മിലാണ് പ്രധാനമായും കിരീടത്തിനായി പോരടിക്കുന്നത്. അവസാന ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്ക്കായിരുന്നു കിരീടം.

ഇത്തവണ കിരീടം തിരിച്ചുപിടിക്കാന്‍ ഇന്ത്യ ഇറങ്ങുകയാണ്. ആരാവും ഏഷ്യയിലെ പുതിയ രാജാക്കന്മാരെന്നത് കാത്തിരുന്ന് കണ്ടറിയാം. ഏഷ്യാ കപ്പിന്റെ ചരിത്രം പരിശോധിച്ച് ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11 പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? പരിശോധിക്കാം. ഓപ്പണര്‍മാരായി സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമാണുള്ളത്. 23 മത്സരങ്ങളാണ് സച്ചിന്‍ ഏഷ്യാ കപ്പില്‍ കളിച്ചത്. 51.10 ശരാശരിയില്‍ നേടിയത് 971 റണ്‍സാണ്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഏഴ് ഫിഫ്റ്റിയും ഉള്‍പ്പെടും.

ഏഷ്യാ കപ്പില്‍ ഗംഭീര റെക്കോഡ് സച്ചിന് അവകാശപ്പെടാം. സൗരവ് ഗാംഗുലിയാണ് സച്ചിന്റെ ഓപ്പണിങ് പങ്കാളി. ഗാംഗുലി-സച്ചിന്‍ ഓപ്പണിങ് കൂട്ടുകെട്ട് ഒരു കാലത്ത് ഇന്ത്യയുടെ നട്ടെല്ലായിരുന്നു. 13 മത്സരങ്ങളാണ് ഇന്ത്യയുടെ മുന്‍ നായകന്‍ ഏഷ്യാ കപ്പില്‍ കളിച്ചത്. 51.80 ശരാശരിയില്‍ നേടിയത് 518 റണ്‍സാണ്. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മൂന്നാം നമ്പറില്‍ വീരേന്ദര്‍ സെവാഗിനാണ് അവസരം.

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ സെവാഗും 13 മത്സരങ്ങളാണ് ഏഷ്യാ കപ്പില്‍ കളിച്ചത്. 39.15 ശരാശരിയില്‍ നേടിയത് 509 റണ്‍സാണ്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറികളുമാണ് സെവാഗിന്റെ പേരിലുള്ളത്. നാലാം നമ്പറില്‍ ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ വിരാട് കോലിയാണുള്ളത്. 16 മത്സരങ്ങളാണ് കോലി കളിച്ചത്. 63.83 ശരാശരിയില്‍ നേടിയത് 766 റണ്‍സാണ്. ഇതില്‍ മൂന്ന് സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. ഇത്തവണയും കോലി ഇന്ത്യന്‍ ടീമിലുണ്ടാവും.

sachin tendulkar

അഞ്ചാം നമ്പറില്‍ നിലവിലെ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയാണുള്ളത്. ഏഷ്യാ കപ്പില്‍ ഗംഭീര റെക്കോഡാണ് രോഹിത്തിന്റെ പേരിലുള്ളത്. 26 മത്സരത്തില്‍ നിന്് 42.04 ശരാശരിയില്‍ നേടിയത് 883 റണ്‍സാണ്. ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറികളുമാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. ആറാം നമ്പറില്‍ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിനാണ് അവസരം. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജ് 11 മത്സരങ്ങളാണ് ഏഷ്യാ കപ്പില്‍ കളിച്ചത്.

39 ശരാശരിയില്‍ 312 റണ്‍സ് നേടിയ യുവിയുടെ പേരില്‍ ഒരു അര്‍ധ സെഞ്ച്വറിയുമുണ്ട്. ഏഴാം നമ്പറില്‍ വിക്കറ്റ് കീപ്പറും നായകനും ഫിനിഷറുമായി എംഎസ് ധോണിയാണുള്ളത്. 20 മത്സരങ്ങള്‍ ഏഷ്യാ കപ്പില്‍ കളിച്ച ധോണി 690 റണ്‍സാണ് അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും ധോണിയുടെ പേരിലുണ്ട്.

എട്ടാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി ഹര്‍ഭജന്‍ സിങ്ങാണുള്ളത്. ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്. ബാറ്റുകൊണ്ടും മാച്ച് വിന്നറാവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഒമ്പതാം നമ്പറില്‍ മുന്‍ ഇന്ത്യന്‍ സ്പിന്നറും ഇതിഹാസവുമായ അനില്‍ കുംബ്ലെയാണുള്ളത്. 15 മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് കുംബ്ലെ വീഴ്ത്തിയത്. 10ാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാനാണ് സ്ഥാനം. ഇടം കൈയന്‍ താരം ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയിട്ടുള്ളത്.

12 മത്സരത്തില്‍ 22 വിക്കറ്റാണ് ഇര്‍ഫാന്‍ പോക്കറ്റിലാക്കിയത്. ഇക്കോണമി 5.54 ആണ്. 11ാമനായി ഇടം കൈയന്‍ പേസര്‍ ആശിഷ് നെഹ്‌റക്കാണ് അവസരം. 6 മത്സരത്തില്‍ നിന്ന് 8 വിക്കറ്റാണ് ഇര്‍ഫാന്‍ വീഴ്ത്തിയത്.

ഇന്ത്യയുടെ ഓള്‍ടൈം ഏഷ്യാ കപ്പ് 11: സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, വിരാട് കോലി, രോഹിത് ശര്‍മ, യുവരാജ് സിങ്, എംഎസ് ധോണി, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ, ഇര്‍ഫാന്‍ പഠാന്‍, ആശിഷ് നെഹ്‌റ.

Story first published: Wednesday, August 16, 2023, 19:33 [IST]
Other articles published on Aug 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+