Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഫൈനലില്‍ ഇന്ത്യ എവിടെ മാറണം? ബെസ്റ്റ് പ്ലേയിങ് 11 ഇതാ! ഓള്‍റൗണ്ടര്‍ പുറത്ത്

കൊളംബോ: ഏഷ്യാ കപ്പിലെ ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടാന്‍ പോവുകയാണ്. സൂപ്പര്‍ ഫോറില്‍ പാകിസ്താനേയും ശ്രീലങ്കയേയും തകര്‍ത്ത ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റാണ് ഫൈനലിന് ഇറങ്ങുന്നത്. ശ്രീലങ്ക ബംഗ്ലാദേശിനേയും പാകിസ്താനെയും കീഴടക്കിയാണ് ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്മാരാണ് ശ്രീലങ്ക. കൊളംബോയിലാണ് മത്സരമെന്നത് ആതിഥേയരെന്ന നിലയില്‍ ശ്രീലങ്കയ്ക്ക് മുന്‍തൂക്കം നല്‍കുന്നു.

ഏഴ് തവണ ഏഷ്യയിലെ രാജാക്കന്മാരായ ഇന്ത്യ ഇത്തവണയും സജീവ കിരീട പ്രതീക്ഷയിലാണ്. ഏഴാം കിരീടത്തോടെ ഇന്ത്യക്കൊപ്പമെത്താനുള്ള അവസരമാണ് ശ്രീലങ്കയെ കാത്തിരിക്കുന്നത്. സൂപ്പര്‍ ഫോറില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ വിജയം നേടിയിരുന്നെങ്കിലും ശ്രീലങ്കയോട് നന്നായി വിറച്ചിരുന്നു. അതുകൊണ്ടുതന്നെ ഫൈനലില്‍ പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്. ഫൈനലില്‍ ഇന്ത്യക്ക് ഏറ്റവും മികച്ച പ്ലേയിങ് 11നെ കളത്തിലിറക്കേണ്ടതായുണ്ട്.

അതില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും തുടരണം. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. രണ്ട് പേരും തമ്മിലുള്ള ഓപ്പണിങ് കൂട്ടുകെട്ട് വളരെ മികച്ചതാണ്. അതുകൊണ്ടുതന്നെ ഇവര്‍ തുടരും. രോഹിത്തും ഗില്ലും നന്നായി തുടങ്ങേണ്ടത് അത്യാവശ്യമാണ്. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരേ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇവര്‍ക്കായിരുന്നു. കലാശപ്പോരാട്ടത്തിലും ഇവരുടെ പ്രകടനം നിര്‍ണ്ണായകം.

ശുബ്മാന്‍ ഗില്‍ 5 മത്സരത്തില്‍ നിന്ന് 275 റണ്‍സുമായി തലപ്പത്താണ്. രോഹിത് 194 റണ്‍സാണ് നേടിയത്. ബംഗ്ലാദേശിനെതിരേ ഹിറ്റ്മാന്‍ ഡെക്കായിരുന്നു. മൂന്നാം നമ്പറില്‍ വിരാട് കോലി ബാറ്റു ചെയ്യും. നാല് മത്സരത്തില്‍ നിന്ന് 129 റണ്‍സാണ് കോലി നേടിയത്. നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ തുടരണം.

മൂന്ന് മത്സരത്തില്‍ നിന്ന് 169 റണ്‍സാണ് രാഹുല്‍ നേടിയത്. ഇതില്‍ ഒരു സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും. രാഹുലിന്റെ മധ്യനിരയിലെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

shubman gill

ശ്രീലങ്ക സ്പിന്നാക്രമണത്തിലൂടെ ഇന്ത്യയെ വിറപ്പിക്കാനാവും പദ്ധതിയിടുക. രാഹുല്‍ സ്പിന്നിനെ നന്നായി കളിക്കുന്ന ബാറ്റ്‌സ്മാനാണ്. അതുകൊണ്ടുതന്നെ കലാശപ്പോരാട്ടത്തിലെ രാഹുലിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ശ്രേയസ് അയ്യര്‍ക്ക് ഫൈനലില്‍ സീറ്റില്ല. ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന ശ്രേയസ് പതിയെ തിരിച്ചുവരവ് നടത്തുന്നതേയുള്ളൂ. ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ തിടുക്കപ്പെട്ട ശ്രേയസിനെ കളിപ്പിക്കാതിരിക്കുന്നതാവും ഇന്ത്യക്ക് നല്ലത്.

അഞ്ചാം നമ്പറില്‍ ഇഷാന്‍ കിഷന്‍ തുടരണം. പാകിസ്താനെതിരായ അര്‍ധ സെഞ്ച്വറി പ്രകടനത്തിന് ശേഷം വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ ഇഷാന് സാധിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിലെ ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ അഭാവം വിലയിരുത്തുമ്പോള്‍ ഇഷാന്‍ കിഷനെ കളിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവുകയാണ്. ഫോമിലേക്കെത്തിയാല്‍ വലിയ സ്‌കോര്‍ നേടാന്‍ ഇഷാന് കഴിവുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ പ്രകടനം നിര്‍ണ്ണായകം.

ആറാം നമ്പറില്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കുമ്പോള്‍ ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയുണ്ടാവും. ഹാര്‍ദിക് ഓള്‍റൗണ്ടര്‍ പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ജഡേജയുടെ ബാറ്റിങ് പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. പന്തുകൊണ്ടു ഭേദപ്പെട്ട് നില്‍ക്കുമ്പോഴും ബാറ്റുകൊണ്ട് ജഡേജയ്ക്ക് കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൊളംബോയില്‍ സ്പിന്നിനാണ് മുന്‍തൂക്കം.

അതുകൊണ്ടുതന്നെ എട്ടാം നമ്പറില്‍ സ്വാഭാവികമായും കളിക്കേണ്ടത് അക്ഷര്‍ പട്ടേലാണ്. എന്നാല്‍ ബംഗ്ലാദേശിനെതിരേ പരിക്കേറ്റ അക്ഷര്‍ ഇന്ത്യന്‍ ടീമിലുണ്ടാവില്ല. വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. ഇന്ത്യ ശാര്‍ദ്ദുല്‍ താക്കൂറിനെ എട്ടാം നമ്പറില്‍ കളിപ്പിക്കാനാണ് സാധ്യത. കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ അസാധ്യ മികവാണ് ശാര്‍ദ്ദുല്‍ കാട്ടുന്നത്. തല്ലുകൊള്ളിയായ ബൗളറാണെങ്കിലും വിക്കറ്റ് നേടാന്‍ മിടുക്കുകാട്ടുന്നു.

ഒമ്പതാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ് കളിക്കണം. കുല്‍ദീപ് ഒമ്പത് വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്തി കഴിഞ്ഞു. പേസ് നിരയില്‍ മുഹമ്മദ് ഷമിക്ക് ടീമില്‍ ഇടമുണ്ടാവില്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും തന്നെ തുടരും.

ഇന്ത്യ ബെസ്റ്റ് 11- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Saturday, September 16, 2023, 14:56 [IST]
Other articles published on Sep 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+