Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഫൈനലുള്‍പ്പെടെ മൂന്ന് തവണ ഇന്ത്യ- പാക് പോര്! എന്താവും സ്‌കോര്‍? പ്രവചിച്ച് ഉത്തപ്പ

ഏഷ്യാ കപ്പില്‍ ഇത്തവണ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടങ്ങളുടെ ചാകരയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഗ്രൂപ്പുഘട്ടത്തില്‍ ഒരു തവണ മാത്രമേ ഇന്ത്യ- പാക് മല്‍സരം ഔദ്യോഗികമായി ഷെഡ്യൂള്‍ ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാല്‍ സൂപ്പര്‍ ഫോറിലും അതിനു ശേഷം ഫൈനലിലുമുള്‍പ്പെടെ പരമാവധി മൂന്നു തവണ വരെ ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക് പോരാട്ടം സംഭവിക്കാം.

ടൂര്‍ണമെന്റില്‍ മൂന്നു തവണ ഇരുടീമുകളും കൊമ്പുകോര്‍ത്താല്‍ എങ്ങനെയാവും സ്‌കോര്‍? ഇതേക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്ററും ഓപ്പണറുമായ റോബിന്‍ ഉത്തപ്പ. ശനിയാഴ്ചയാണ് ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാകിസ്താനും ആദ്യമായി ശക്തി പരീക്ഷിക്കുന്നത്. ഗ്രൂപ്പിലെ മൂന്നാമത്തെ ടീം നേപ്പാളാണ്.

ROHIT BABAR

ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനായാല്‍ ഇന്ത്യക്കും പാകിസ്താനും സൂപ്പര്‍ ഫോറിലെത്താം. അവിടെയും ഒരു തവണ ഇരുടീമുകളും ഏറ്റുമുട്ടും. സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുകയാണെങ്കില്‍ 17ന് നടക്കാനിരിക്കുന്ന കലാശപ്പോരിലും ഇന്ത്യ- പാക് ക്ലാസിക്ക് കാണാനാവും.

ജിയോ സിനിമയുടെ ആകാശ്‌വാണി ഷോയില്‍ വന്നപ്പോഴായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിലെ വിജയികളെപ്പറ്റി റോബിന്‍ ഉത്തപ്പ പ്രവചനം നടത്തിയത്. പാകിസ്താന്‍ വളരെ മികച്ച ടീമാണ്. അവരുടെ ടീമിലുള്ള കളിക്കാര്‍ കഴിവുറ്റവരും പ്രതിഭാശാലികളുമാണ്. അതുപോലെ തന്നെയാണ് നമ്മുടെ ടീമിലുള്ളവരും. ഇതു വളരെ മികച്ച രണ്ടു ഗെയിമുകളുണ്ടാക്കുമെന്നു ഞാന്‍ കരുതുന്നു, മൂന്നാമത്തേതും പ്രതീക്ഷിക്കുകയും ചെയ്യുന്നതായി ഉത്തപ്പ വ്യക്തമാക്കി.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരങ്ങളിലെ വിജയികളെപ്പറ്റി എന്റെ പ്രവചനം എല്ലായ്‌പ്പോഴും 3-0 എന്നായിരിക്കും. എല്ലാ കളിയിലും ഇന്ത്യ ജയിക്കുമെന്നായിരിക്കും ഞാന്‍ പ്രവചിക്കുക. പക്ഷെ ഇങ്ങനെ പറഞ്ഞതുകൊണ്ട് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഒരു മല്‍സരവും എളുപ്പമായിരിക്കില്ലെന്നും ഉത്തപ്പ പറയുന്നു.

ഏഷ്യാ കപ്പില്‍ കൂടുതല്‍ തവണ ഏറ്റുമുട്ടുന്നതിലൂടെ ടീമെന്ന നിലയില്‍ ഇന്ത്യയെയും പാകിസ്താനെയും പരസ്പരം നന്നായി മനസ്സിലാക്കാന്‍ സഹായിക്കുമെന്നു മറ്റൊരു മുന്‍ താരം അഭിഷേക് നായര്‍ ചൂണ്ടിക്കാട്ടി. ഇതൊരു ശീലത്തിന്റെ കാര്യമാണെന്നു ഞാന്‍ കരുതുന്നു. നിങ്ങള്‍ ഒരു ടീമിനെതിരേ കൂടുതല്‍ കളിക്കുന്തോറും അവരെക്കുറിച്ച് നന്നായി മനസ്സിലാക്കും.

അതു സമ്മര്‍ദ്ദവും കുറയ്ക്കും. ഇരുടീമുകള്‍ക്കും ഇതു ഗുണം ചെയ്യും. ഇന്ത്യന്‍ ടീമിന്റെ കാര്യമെടുത്താല്‍ നിങ്ങള്‍ പാകിസ്താനെതിരേ കൂടുതല്‍ കളിച്ചാല്‍ അവരുടെ വ്യത്യസ്തവും മൂര്‍ച്ചയേറിയതുമായ ഫാസ്റ്റ് ബൗളര്‍മാരെ അടുത്തറിയാന്‍ കഴിയും. അതു നിങ്ങളെ കൂടുതല്‍ നന്നായി അവര്‍ക്കെതിരേ തയ്യാറെടുക്കാനും സഹായിക്കും.

പാകിസ്താന്റെ ബാറ്റര്‍മാര്‍ക്കെതിരേ തയ്യാറെടുക്കാനും നമ്മുടെ ബൗളര്‍മാരെ അതു സഹായിക്കും. ലോകകപ്പില്‍ അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന വമ്പന്‍ പോരാട്ടത്തിനു മുമ്പ് പാകിസ്താനെതിരേ കുറച്ചു തവണ കളിക്കാനായാല്‍ അതു എല്ലായ്‌പ്പോഴും വളരെ നല്ലതാണെന്നും അഭിഷേക് വിലയിരുത്തി.

ഒക്ടോര്‍ 14നാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുക. ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ അപരാജിത റെക്കോര്‍ഡുള്ള ഇന്ത്യ ഇത്തവണയും അതു കാത്തുസൂക്ഷിക്കാമെന്ന പ്രതീക്ഷയിലാണ്.

Story first published: Wednesday, August 30, 2023, 13:05 [IST]
Other articles published on Aug 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+