For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഇളകാന്‍ പോലുമായില്ല, എന്നിട്ടും ധോണി കളിച്ചു! ടീമിനെ ജയിപ്പിച്ചു, വെളിപ്പെടുത്തല്‍

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു ടീമിനോടുള്ള പ്രതിബദ്ധത എത്രത്തോളമായിരുന്നുവെന്നു തെളിയിക്കുന്ന ഒരു സംഭവം പുറത്തു വന്നിരിക്കുകയാണ്. ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടവുമായി ബന്ധപ്പെട്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ മുന്‍ ഓള്‍റൗണ്ടര്‍ സഞ്ജയ് ബാംഗറാണ് ധോണിയെക്കുറിച്ച് ആര്‍ക്കുമറിയാത്ത സംഭവം വെളിപ്പെടുത്തിയത്.

2016ലെ ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള കളിയില്‍ അന്നത്തെ ക്യാപ്റ്റന്‍ കൂടിയായ ധോണി കളിച്ചത് പരിക്ക് വകവയ്ക്കാതെ ആയിരുന്നുവെന്നു ബാംഗര്‍ വ്യക്തമാക്കി. പാകിസ്താനുമായുള്ള അന്നത്തെ പോരാട്ടത്തില്‍ ധോണി കളിക്കുമോയെന്ന കാര്യം ഒരു ഘട്ടത്തില്‍ സംശയത്തിലായിരുന്നുവെന്നും പക്ഷെ എല്ലാവരെയും ആശ്ചര്യപ്പെടുത്തി അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുക്കുകയും ടീമിനായി കളിക്കുകയും ചെയ്തുവെന്നു ബാംഗര്‍ വെളിപ്പെടുത്തി.

MS DHONI

ജിമ്മില്‍ വച്ച് ഭാരമുയര്‍ത്തവെയായിരുന്നു അന്നു ധോണിക്കു പരിക്കുപറ്റിയത്. ഇതോടെ മല്‍സരം അദ്ദേഹത്തിനു നഷ്ടമാവുമോയെന്നും ടീം ആശങ്കയിലാവുകയും ചെയ്തു. പ്രവര്‍ത്തികള്‍ വാക്കുകളേക്കാള്‍ ശബ്ദത്തില്‍ സംസാരിക്കുന്നു. പാകിസ്താനുമായുള്ള മല്‍സരത്തില്‍ എംഎസ് ധോണി കളിക്കുകയെന്നത് ഒരു തരത്തിലും സാധ്യമായ കാര്യമായിരുന്നില്ല.

പാകിസ്താനെതിരേ അദ്ദേഹം കളിക്കുമെന്നു ടീമിലെ ആരും കരുതിയിരുന്നില്ല. വശങ്ങളിലേക്കു ശരീരം അനക്കാന്‍ പോലും ധോണിക്കു അപ്പോള്‍ കഴിയില്ലായിരുന്നു, കൂടാതെ ഓടാനും സാധിക്കില്ലായിരുന്നു. എന്നിട്ടും ടീമിനു വേണ്ടി താനുണ്ടാവുമമെന്നു കാണിക്കാനാണ് ധോണി ആഗ്രഹിച്ചതെന്നു മുന്‍ ബാറ്റിങ് കോച്ച് കൂടിയായ സഞ്ജയ് ബാംഗര്‍ വിശദമാക്കി.

MS DHONI

പക്ഷെ ഈ വേദനയോ, ബുദ്ധിമുട്ടുകളോ വകവയ്ക്കാതെ ധോണി ഗ്രൗണ്ടിലൂടെ ഓടി. പാകിസ്താനുമായുള്ള മല്‍സരത്തില്‍ കളിക്കുന്നതിനു വേണ്ടി തന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം ധോണി അപ്പോള്‍ ചെയ്തു. അതേക്കുറിച്ച് പലതും ആരും പറഞ്ഞിട്ടില്ല. ആ മല്‍സരം ഇന്ത്യയെ സംബന്ധിച്ച് എത്ര മാത്രം പ്രധാനമായിരുന്നുവെന്നു ടീമിലെ എല്ലാവര്‍ക്കും അറിയാവുന്നതായിരുന്നു.

ഒടുവില്‍ ധോണി മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കുകയും ഈ മല്‍സരത്തില്‍ കളിക്കാനിറങ്ങുകയും ചെയ്തു. ഈ മല്‍സരത്തില്‍ ടീമിനെ നയിച്ച ധോണി അഞ്ചു വിക്കറ്റിന്റെ വിജയവും ഇന്ത്യക്കു നേടിത്തന്നതായി ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊളംബോയില്‍ നടക്കുന്ന പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുകയാണ് ടീം ഇന്ത്യ. ടോസ് ലഭിച്ച പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

തൊട്ടുമുമ്പത്തെ കളിയില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കു കാരണം ശ്രേയസ് അയ്യര്‍ക്കു കളിയില്‍ പുറത്തിരിക്കേണ്ടി വന്നു. പകരം കെഎല്‍ രാഹുല്‍ പ്ലെയിങ് ഇലവനിലേക്കു വരികയായിരുന്നു. മുഹമ്മദ് ഷമിക്കു പകരം ജസ്പ്രീത് ബുംറയെയും ഇന്ത്യ കളിപ്പിച്ചു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്.

Story first published: Sunday, September 10, 2023, 15:24 [IST]
Other articles published on Sep 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+