Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: തീയായി സിറാജ്, ശ്രീലങ്ക 'തവിടുപൊടി'! ലോക റെക്കോഡ്

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം തെറ്റായിപ്പോയെന്ന് ലങ്കന്‍ നായകന്‍ ദസുന്‍ ഷനകക്ക് തോന്നിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ആദ്യ ഓവറില്‍ കുശാല്‍ പെരേരയെ ഡെക്കിന് പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.

രണ്ടാം ഓവര്‍ മെയ്ഡനാക്കിയ മുഹമ്മദ് സിറാജ് നാലാം ഓവറില്‍ തിരിച്ചെത്തിയത്
ശ്രീലങ്കയുടെ അന്തകനാവാനായിരുന്നു. ഒരോവറില്‍ നാല് വിക്കറ്റുകളാണ് സിറാജ് പിഴുതത്. ആദ്യ പന്തില്‍ ഒാപ്പണര്‍ പതും നിസങ്കയെ (2) രവീന്ദ്ര ജഡേജയുടെ കൈയിലെത്തിച്ചാണ് സിറാജ് തുടങ്ങിയത്. തൊട്ടടുത്ത പന്തില്‍ സദീര സമരവിക്രമയെ (0) സിറാജ് എല്‍ബിയില്‍ കുടുക്കി.

mohammed siraj

ഹാട്രിക് നേടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാല്‍ നാലാം പന്തില്‍ ചരിത് അസന്‍കയെ ഗോള്‍ഡന്‍ ഡെക്കാക്കി. അസലന്‍കയുടെ ഷോട്ട് ഇഷാന്‍ കിഷന്റെ കൈയിലെത്തുകയായിരുന്നു. അഞ്ചാം പന്തില്‍ ധനഞ്ജയ് ഡി സില്‍വയെ (4) മുഹമ്മദ് സിറാജ് കെ എല്‍ രാഹുലിന്റെ കൈയിലുമെത്തിച്ചു. ഇതോടെ നാലാം ഓവറില്‍ നാല് വിക്കറ്റാണ് സിറാജ് പിഴുതത്. രണ്ട് ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടുകൊടുക്കാതെയാണ് സിറാജിന്റെ നാല് വിക്കറ്റ് പ്രകടനം.

ഇതുകൊണ്ടും തീര്‍ന്നില്ല. ആറാം ഓവര്‍ എറിയാനെത്തി നാലാം പന്തില്‍ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ (0) സിറാജ് ക്ലീന്‍ബൗള്‍ഡ് ചെയ്ത് അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കുകയും ചെയ്തു. ഷനക പുറത്താവുമ്പോള്‍ 5.4 ഓവറില്‍ 6 വിക്കറ്റിന് 12 റണ്‍സെന്ന നിലയിലായിരുന്നു ശ്രീലങ്ക. ഇതോടെ ചരിത്ര നേട്ടത്തിലേക്കും സിറാജ് എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി വേഗത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ബൗളറെന്ന റെക്കോഡാണ് സിറാജ് സ്വന്തമാക്കിയത്.

16 പന്തുകളില്‍ നിന്നാണ് സിറാജിന്റെ അഞ്ച് വിക്കറ്റ് നേട്ടം. നാല് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സിറാജിന്റെ അഞ്ച് വിക്കറ്റ് നേട്ടമെന്നതാണ് എടുത്തു പറയേണ്ടത്. ഏകദിന ചരിത്രത്തില്‍ വേഗത്തില്‍ അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോഡില്‍ ഒന്നാം സ്ഥാനം പങ്കിടാനും സിറാജിനായി. ഏഷ്യാ കപ്പ് ചരിത്രത്തില്‍ മൂന്ന് വിക്കറ്റിനുള്ളില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യ ബൗളറെന്ന നേട്ടത്തിലേക്കെത്താനും സിറാജിന് സാധിച്ചു. ഏകദിനത്തില്‍ 50 വിക്കറ്റ് ക്ലബ്ബിലേക്കും സിറാജെത്തി.

ഇന്ത്യക്കായി ഒരോവറില്‍ നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറെന്ന റെക്കോഡിലേക്കാണ് സിറാജ് എത്തിയിരിക്കുന്നത്. ഏഷ്യാ കപ്പ് ഫൈനലില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന റെക്കോഡും സിറാജ് സ്വന്തമാക്കി. 2002ന് ശേഷമുള്ള കണക്ക് പ്രകാരം ഏകദിന പവര്‍പ്ലേയിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡും സിറാജ് സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കയുടെ മഖായ എന്റിനി പാകിസ്താനെതിരേ 8 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതിന് മുമ്പുള്ള റെക്കോഡ്. സിറാജ് 7 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് പ്രകടനവുമായി ഈ റെക്കോഡ് തകര്‍ത്തിരിക്കുകയാണ്. 2002ന് ശേഷം ഇന്ത്യക്കാരന്റെ ഏകദിന പവര്‍പ്ലേയിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ശ്രീലങ്കയ്‌ക്കെതിരേ ഭുവനേശ്വര്‍ കുമാര്‍ 7 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തെയാണ് സിറാജ് മറികടന്നത്.

Story first published: Sunday, September 17, 2023, 16:38 [IST]
Other articles published on Sep 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+