Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: പാകിസ്താനെതിരേ സിറാജ് വേണ്ട! ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റം നിര്‍ദേശിച്ച് ഭാജി

പകിസ്താനുമായുള്ള വമ്പന്‍ പോരാട്ടത്തില്‍ ജയിക്കാന്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഞായറാഴ്ച കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തിലാണ് ബദ്ധവൈരികള്‍ ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ പല്ലെക്കെലെയില്‍ നടന്ന ഗ്രൂപ്പുഘട്ടത്തിലെ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ മല്‍സരത്തില്‍ പാകിസ്താനെതിരേ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ ഇന്ത്യ പുറത്ത് ഇരുത്തിയിരുന്നു. പകരം ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമായിരുന്നു ടീമിലെ സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍. ഷമിക്കു പകരം സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുന്നതിനു വേണ്ടിയായിരുന്നു ഇത്.

MOHAMMAD SHAMI

എന്നാല്‍ നേപ്പാളുമായുള്ള രണ്ടാമത്തെ കളിയില്‍ ബുംറ കളിച്ചിരുന്നില്ല. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു അദ്ദേഹം നാട്ടിലേക്കു മടങ്ങുകയായിരുന്നു. ബുംറയ്ക്കു പകരം ഷമിയെ ഇന്ത്യ കളിപ്പിക്കുകയും ചെയ്തു. എന്നാല്‍ പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചിനു മുമ്പ് ബുംറ ടീമില്‍ തിരിച്ചെത്തിക്കഴിഞ്ഞു. ഇതോടെ പാകിസ്താനെതിരെ ആരെയാവും ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കുകയെന്നാണ് അറിയാനുള്ളത്.

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു പാകിസ്താനെതിരേ ഇന്ത്യയുടെ ബെസ്റ്റ് പ്ലെയിങ് ഇലവനെപ്പറ്റി ഹര്‍ഭജന്‍ സംസാരിച്ചത്. ബുംറ പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തിയാലും ഷമി ടീമില്‍ തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നു അദ്ദേഹം വ്യക്തമാക്കി. എന്റെ അഭിപ്രായത്തില്‍ പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചില്‍ സിറാജിനു പകരം ഷമിയെ ഇന്ത്യ കളിപ്പിക്കണം. ഷമി വളരെ അനുഭവസമ്പത്തുള്ള താരമാണ്.

ഇത്രയും മല്‍സര പരിചയമുള്ള ഒരാള്‍ പുറത്ത് ഇരിക്കുന്നതിനോടു എനിക്കു യോജിപ്പില്ല. ഷമിയെയും സിറാജിനെയും കളിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ ശര്‍ദ്ദുല്‍ ടാക്കൂറില്‍ നിന്നും ബാറ്റിങിലെ പ്രതീക്ഷകള്‍ വേണ്ടെന്നു വയ്ക്കാം. അങ്ങനെ വന്നാല്‍ ഒന്നു മുതല്‍ ഏഴു വരെ സ്ഥാനങ്ങളിലുള്ളവരില്‍ നിന്നും ടീമിനു കൂടുതല്‍ സംഭാവനകള്‍ വേണ്ടി വരുമെന്നും ഭാജി വിലയിരുത്തി.

MOHAMMAD SIRAJ

ശര്‍ദ്ദുലിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയോ, ഒഴിവാക്കുകയോ ചെയ്യുന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റ് അര്‍ധ മനസോടെ തീരുമാനം എടുക്കരുതെന്നു അദ്ദേഹം ആവശ്യപ്പെട്ടു. റണ്‍സ് നേടണമെന്നും സ്വന്തം ജോലി ചെയ്യണമെന്നും ബാറ്റര്‍മാരോടു ടീം ആവശ്യപ്പെടണം. സ്‌കോര്‍ ബോര്‍ഡില്‍ എത്ര തന്നെ ചെറിയ സ്‌കോറായാലും അതു പ്രതിരോധിക്കണമെന്നു ബൗളര്‍മാരോടും പറയണം.

ശര്‍ദ്ദുലിനു ബാറ്റും ബൗളും ചെയ്യാന്‍ കഴിയും. പക്ഷെ ലോകകപ്പ് അടുത്തിരിക്കെ അദ്ദേഹത്തെ കളിപ്പിക്കണോ, വേണ്ടയോ എന്ന കാര്യത്തില്‍ നമുക്കു സംശയമുണ്ടാവാന്‍ പാടില്ല.

ശര്‍ദ്ദുലിനേക്കാള്‍ മികച്ച ബൗളറാണ് സിറാജ്. അതുകൊണ്ടു തന്നെ അവനെ ഉള്‍പ്പെടുത്തുന്നത് ബൗളിങ് കൂടുതല്‍ ശക്തിപ്പെടുത്തും. അപ്പോള്‍ ബാറ്റര്‍മാര്‍ക്കു കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, September 9, 2023, 18:42 [IST]
Other articles published on Sep 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+