For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: രാഹുലിനെപ്പറ്റി കൈഫിന്റെ മുന്നറിയിപ്പ്! പണി കിട്ടും, സംഭവിച്ചാല്‍ സഞ്ജു ടീമില്‍

ഏഷ്യാ കപ്പിലെ കന്നിയങ്കം തൊട്ടരികെത്തി നില്‍ക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാംപില്‍ നിന്നുള്ള വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ സേവനം ഗ്രൂപ്പുഘട്ടത്തിലെ രണ്ടു മല്‍സരങ്ങളിലും ടീമിനു ലഭിക്കില്ലെന്നു ഉറപ്പായിരിക്കുകയാണ്. കോച്ച് രാഹുല്‍ ദ്രാവിഡ് തന്നെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞത്. പൂര്‍ണ ഫിറ്റല്ലാത്തതു കാരണമാണ് ചിരവൈരികളായ പാകിസ്താന്‍, കുഞ്ഞന്‍മാരായ നേപ്പാള്‍ എന്നിവര്‍ക്കെതിരേ രാഹുല്‍ പുറത്തിരിക്കുന്നത്.

ദ്രാവിഡിന്റെ ഈ വിശദീകരണത്തിനു പിന്നാലെ ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായ മുഹമ്മദ് കൈഫ്. രാഹുലിന്റെ പരിക്ക് കൂടുതല്‍ വഷളാവാന്‍ സാധ്യതയുണ്ടെന്നും ഒരുപക്ഷെ ടൂര്‍ണമെന്റിലെ ആദ്യ രണ്ടു കളിയില്‍ മാത്രമല്ല ശേഷിച്ച മല്‍സരങ്ങളിലും കളിച്ചേക്കില്ലെന്നുമാണ് കൈഫ് ചൂണ്ടിക്കാട്ടിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

KL RAHUL

ഐപിഎല്ലിനിടെ കാല്‍ത്തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നു മാസങ്ങളോളം പുറത്തിരുന്ന ശേഷമായിരുന്നു ഏഷ്യാ കപ്പിലൂടെ രാഹുല്‍ ടീമിലേക്കു തിരിച്ചുവരവ് നടത്തിയത്. പക്ഷെ പുതിയൊരു പരിക്ക് അദ്ദേഹത്തിനു സംഭവിച്ചതായും ഈ കാരണത്താണ് ഏഷ്യാ കപ്പിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും കളിക്കാത്തതെന്നുമാണ് ദ്രാവിഡ് അറിയിച്ചിരിക്കുന്നത്.

കെഎല്‍ രാഹുലിന്റെ പരിക്ക് ഭേദമാവുമെന്നു ഒരു ഉറപ്പുമില്ല. അതു കൂടുതല്‍ വഷളായി മാറിയേക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ അദ്ദേഹം ഫിറ്റല്ലെങ്കില്‍ ഏഷ്യാ കപ്പിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ക്കു ശേഷം ഫിറ്റാവുമെന്നു യാതൊരു ഗ്യാരണ്ടിയുമില്ല.

ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ഇതൊരു നല്ല വാര്‍ത്തയല്ല. കാരണം ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ വളരെ നന്നായി കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. രാഹുലിന്റെ ഈ റോളിലെ സ്റ്റാറ്റസ് മികച്ചതാണെന്നും കൈഫ് നിരീക്ഷിച്ചു.

ബാറ്റ് ചെയ്യുമ്പോള്‍ എങ്ങനെ 'ഗിയര്‍' മാറ്റണമെന്നു കെഎല്‍ രാഹുലിനറിയാം. വലിയ ഷോട്ടുകള്‍ കളിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. ഇന്നിങ്‌സിനു എങ്ങനെ സ്ഥിരത നല്‍കണമന്നും രാഹുലിനറിയാം.

ഇഷാന്‍ കിഷനെ കളിപ്പിക്കുകയാണെങ്കിലും രാഹുലിന്റെ ഒരു യഥാര്‍ഥ പകരക്കാരനെ ഇന്ത്യക്കു ലഭിക്കില്ല. വിക്കറ്റ് കീപ്പിങിനെക്കൂടാതെ ഫിനിഷിങ് ടച്ച് കൂടി നല്‍കാന്‍ രാഹുലിനു കഴിയുമെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

രാഹുലിന്റെ പരിക്ക് ഇനിയും വഷളായേക്കുമെന്ന കൈഫിന്റെ വാക്കുകള്‍ സത്യമായി മാറുകയാണെങ്കില്‍ അതു ഏറ്റവുമധികം സന്തോഷിപ്പിക്കുക മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ ആരാധകരെയായിരിക്കും.

കാരണം രാഹുലിന്റെ ബാക്കപ്പായിട്ടാണ് സഞ്ജുവിനെ ഇന്ത്യ ഏഷ്യാ കപ്പിനായി ശ്രീലങ്കയിലേക്കു തങ്ങള്‍ക്കൊപ്പം കൂട്ടുന്നത്. ടൂര്‍ണമെന്റില്‍ നിന്നും രാഹുല്‍ പിന്‍മാറുകയാണെങ്കില്‍ അതു സഞ്ജുവിനു പ്രധാന ടീമിലേക്കു വഴി തുറക്കുകയും ചെയ്യും.

SANJU SAMSON

രാഹുലിനെക്കുറിച്ചു മാത്രമല്ല സമീപകാലത്തു മോശം ഫോമിലൂടെ കടന്നുപോവുന്ന യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെപ്പറ്റിയും കൈഫ് സംസാരിച്ചു. ഗില്ലിന്റെ ഫോമില്‍ അടുത്തിടെയായി അല്‍പ്പം ഇടിവ് സംഭവിച്ചിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ അവനു അത്ര നന്നായി പെര്‍ഫോം ചെയ്യാനാനായില്ല.

പക്ഷെ പാകിസ്താനുമായുള്ള ആദ്യ മല്‍സരം നടക്കുന്ന കാന്‍ഡിയിലെ പിച്ച് അവനു യോജിക്കുമെന്നു ഞാന്‍ കരുതുന്നു. പേസും ബൗണ്‍സും ഗില്ലിന് ഇഷ്ടമാണ്. ബോള്‍ തീര്‍ച്ചയായു മൂവ് ചെയ്യും, അതുകൊണ്ടു തന്നെ ടോപ് ത്രീക്ക് എല്ലായ്‌പ്പോഴും വെല്ലുവിളിയുണ്ടാവുമെന്നും കൈഫ് വിലയിരുത്തി.

ഇന്ത്യയുടെ ആദ്യത്തെ മല്‍സരം പാകിസ്താനുമായിട്ടാണ്. അവരുടെ ടീമിലുള്ള ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരെല്ലാം മികച്ച ബൗളര്‍മാരുമാണ്. ഇതു വലിയ പോരാട്ടം തന്നെയായിരിക്കും. ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പ് വളരെ മികച്ചതായിരുന്നുവെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, August 30, 2023, 7:21 [IST]
Other articles published on Aug 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+