For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: 32 ബോളില്‍ 10, പാകിസ്താനെതിരേ ഗില്‍ ഇനി എന്തു ചെയ്യണം? ഉപദേശിച്ച് കൈഫ്

ഏഷ്യാ കപ്പില്‍ ഞായറാഴ്ച ചിരവൈരികളായ പാകിസ്താനുമായുള്ള സൂപ്പര്‍ 4 പോരാട്ടത്തിനു മുമ്പ് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ മധ്യനിര താരം മുഹമ്മദ് കൈഫ്. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനുമായി ഇന്ത്യ കൊമ്പുകോര്‍ത്തപ്പോള്‍ ഗില്‍ ഫ്‌ളോപ്പായിരുന്നു.

പാകിസ്താന്റെ ന്യൂബോള്‍ പേസാക്രമണത്തിനു മുന്നില്‍ മുട്ടിടിച്ച താരം 32 ബോളില്‍ നേടിയത് 10 റണ്‍സ് മാത്രമായിരുന്നു. ഒരേയൊരു ബൗണ്ടറിയാണ് ഗില്ലിനു കുറിക്കാനായത്. ഒടുവില്‍ ഹാരിസ് റൗഫിന്റെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡായി ക്രീസ് വിടുകയും ചെയ്തു.

SHUBMAN GILL

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു പാകിസ്താനുമായുള്ള അടുത്ത പോരാട്ടത്തില്‍ ഗില്ലിന്റെ ഗെയിം പ്ലാന്‍ എന്തായിരിക്കണമെന്നു കൈഫ് ഉപദേശിച്ചത്. നേരത്തേ നടന്ന മല്‍സരത്തില്‍ പാകിസ്താനെതിരേ ഒരു ദൃഢനിശ്ചയവുമില്ലാതെയാണ് ഗില്‍ ബാറ്റ് വീശിയത്. 19-20 ബോളുകള്‍ നേരിട്ട അവന്‍ നേടിയത് ഒരേയൊരു ബൗണ്ടറിയാണ്. അതാവട്ടെ ലെഗ് സൈഡിലൂടെയുമായിരുന്നു.

അതുകൊണ്ടു തന്നെ ഗില്‍ അടുത്ത തവണ കൂടുതല്‍ ദൃഡനിശ്ചയം കാണിച്ചേ തീരൂ. ബോള്‍ വേഗതയില്‍ സ്വിങ് ചെയ്യുമ്പോള്‍ വളരെ പെട്ടെന്നു ബാറ്റിങ് പൊസിഷനിലേക്കു വരേണ്ടതുണ്ട്. ഇന്‍ഡോറിലെ നെറ്റ് സെഷനുകളില്‍ ഗില്‍ ചെയ്യേണ്ടതും ഇക്കാര്യമാണെന്നു മുഹമ്മദ് കൈഫ് ആവശ്യപ്പെട്ടു.

സെന്റര്‍ വിക്കറ്റിലെ പരിശീലനം പോലെ ഇന്‍ഡോര്‍ നെറ്റ് സെഷന്‍ ഗുണം ചെയ്യില്ലെന്നു അദ്ദേഹം സമ്മതിക്കുന്നു. പക്ഷെ മൂവ് ചെയ്യുന്ന ബോളുകള്‍ക്കെതിരേ മെച്ചപ്പെട്ട ബാറ്റിങ് പൊസിഷനുകളിലേക്കു വരാന്‍ അതു ഗില്ലിനെ സഹായിക്കുമെന്നു കൈഫ് അഭിപ്രായപ്പെട്ടു.

നെറ്റ്‌സില്‍ സൈഡ് ആം ത്രോ ചെയ്യുന്നവരെ നേരിടുന്നതു ഗില്ലിനു ഗുണം ചെയ്യും. പാകിസ്താനുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ അവന്റെ പുറത്താവല്‍ നോക്കുമ്പോള്‍ കൃത്യമായ സമയത്തു ബാറ്റ് താഴേക്കു കൊണ്ടുവരാന്‍ സാധിച്ചില്ലെന്നു നമുക്കു കാണാം. ഇതിന്റെ ഫലമായി ബോള്‍ സ്റ്റംപുകളില്‍ പതിക്കുകയും ചെയ്തുവെന്നും കൈഫ് നിരീക്ഷിച്ചു.

ഇടംകൈ, സൈഡ് ആം ത്രോ ചെയ്യുന്നവര്‍ക്കെതിരേ ഗില്ലിന്റെ ബാറ്റിന്റെ വേഗത തീര്‍ച്ചയായും ടെസ്റ്റ് ചെയ്യപ്പെടും. ഇതു പാകിസ്താന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയെ നന്നായി നേരിടാന്‍ അവനെ സഹായിക്കുമെന്നും കൈഫ് വിലയിരുത്തി.

SHUBMAN GILL

പാകിസ്താനെതിരേ നിറംമങ്ങിയെങ്കിലും നേപ്പാളുമായുള്ള രണ്ടാം ഗ്രൂപ്പ് മല്‍സരത്തില്‍ അപരാജിത ഫിഫ്റ്റിയുമായി ഗില്‍ ഫോമിലേക്കു മടങ്ങിയെത്തിയിരുന്നു. ഡെക്ക്‌വര്‍ത്ത്‌ലൂയിസ് നിയമപ്രകാരം ഇന്ത്യ പത്തു വിക്കറ്റിന്റെ അനായാസ വിജയം കൊയ്ത കളിയില്‍ 67 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. 62 ബോളുകള്‍ നേരിട്ട ഗില്ലിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു.

അതേസമയം, ഫിറ്റ്‌നസ് വീണ്ടെടുത്ത് കെഎല്‍ രാഹുല്‍ ടീമിലേക്കു മടങ്ങിയെത്തിയത് സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ ടീം സെലക്ഷന്‍ ദുഷ്‌കരമായിട്ടുണ്ട്. രാഹുലിനു പകരം കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും വിക്കറ്റ് കാത്തത് ഇഷാന്‍ കിഷനായിരുന്നു. പാകിസ്താനുമായുള്ള കളിയില്‍ അഞ്ചാം നമ്പറില്‍ ബാറ്റിങിനു ഇറങ്ങി ഇഷാന്‍ ഫിഫ്റ്റിയുമായി കസറുകയും ചെയ്തു.

കരിയറിലാദ്യമായി അഞ്ചാമനായി ഏകദിനത്തില്‍ കളിച്ച അദ്ദേഹം 82 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. സൂപ്പര്‍ ഫോറില്‍ പാകിസ്താനുമായുള്ള കളിയില്‍ രാഹുല്‍ തിരികെയെത്തുമ്പോള്‍ ആരെ പുറത്ത് ഇരുത്തുമെന്നതാണ് ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യം. മിന്നുന്ന ഫോമിലുള്ള ഇഷാനെ ഒഴിവാക്കാന്‍ ഇന്ത്യ ധൈര്യപ്പെടില്ല. ഗില്ലിനു പകരം രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ഇഷാന്‍ കളിക്കുമോയെന്നാണ് അറിയാനുള്ളത്.

Story first published: Friday, September 8, 2023, 9:41 [IST]
Other articles published on Sep 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+