Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: കോലി വളര്‍ത്തിയവര്‍, ഇപ്പോള്‍ രോഹിത്തിന്റെ വിശ്വസ്തര്‍! ആരൊക്കെയെന്ന് അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നീ വമ്പന്‍ ടൂര്‍ണമെന്റുകള്‍ക്കായുള്ള തയ്യാറെടുപ്പിലാണ്. ഏകദിന ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയരാവുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. വിരാട് കോലി സ്ഥാനമൊഴിഞ്ഞ് രോഹിത് ശര്‍മ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയ ശേഷം നടക്കുന്ന ആദ്യത്തെ ഏകദിന ലോകകപ്പാണിത്. 2019ലെ ഏകദിന ലോകകപ്പില്‍ കോലിക്ക് കീഴിലിറങ്ങിയ ഇന്ത്യ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് പുറത്തായത്.

ഇത്തവണ രോഹിത് ശര്‍മക്ക് കീഴില്‍ സ്വന്തം മണ്ണിലിറങ്ങുമ്പോള്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ വാനോളമാണ്. കോലി ക്യാപ്റ്റനായിരിക്കെ വളര്‍ത്തിയ ചില താരങ്ങള്‍ ഇപ്പോള്‍ രോഹിത് ശര്‍മയുടെ വിശ്വസ്തരായി മാറിയിട്ടുണ്ട്. ഇവരെല്ലാം ഏകദിന ലോകകപ്പ് കളിക്കാനും സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ കോലിക്ക് കീഴില്‍ വളര്‍ന്ന് രോഹിത്തിന്റെ വിശ്വസ്തരായി മാറി അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം റിഷഭ് പന്താണ്. എംഎസ് ധോണിക്ക് ശേഷം വിക്കറ്റ് കീപ്പറായി ആര് എന്ന ചോദ്യത്തിന് വിരാട് കോലി കണ്ടെത്തിയ ഉത്തരമാണ് റിഷഭ് പന്ത്. കോലിയുടെ ക്യാപ്റ്റന്‍സിയിലാണ് റിഷഭിന്റെ അരങ്ങേറ്റം. 2017 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരേ ടി20 കളിച്ചാണ് റിഷഭ് ദേശീയ ടീമിലേക്കെത്തിയത്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരേക്കാളേറെ കോലി റിഷഭിനെ പിന്തുണച്ചു. പ്രകടനം മോശമായപ്പോഴും പിന്തുണച്ച് ടീമില്‍ തുടരാന്‍ അവസരം നല്‍കി.

അന്ന് കോലി നല്‍കിയ പിന്തുണയിലാണ് റിഷഭ് സൂപ്പര്‍ താരമായി വളര്‍ന്നത്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം ടെസ്റ്റ് സെഞ്ച്വറിയടക്കം നേടി റിഷഭ് കസറിയിരുന്നു. രോഹിത് ശര്‍മ നായകനായ ശേഷവും ടീമില്‍ നിര്‍ണ്ണായക സ്ഥാനം റിഷഭിന് ലഭിക്കുന്നു. കോലിയുടെ കീഴില്‍ വളര്‍ന്ന് പ്രതിഭ തെളിയിച്ചവനാണ് റിഷഭ് പന്തെന്ന് നിസംശയം പറയാം. അന്ന് കോലി പിന്തുണച്ചില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ റിഷഭിന് ഇന്നത്തെ നിലയിലേക്ക് വളരാന്‍ സാധിക്കുമായിരുന്നില്ല.

kohli, rohit

രണ്ടാമത്തെ താരം യുസ്‌വേന്ദ്ര ചഹാലാണ്. ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയ സ്പിന്നറാണ് ചഹാല്‍. ഐപിഎല്ലില്‍ കോലി ആര്‍സിബിയുടെ നായകനായിരിക്കെയാണ് ചഹാലിനെ വളര്‍ത്തിക്കൊണ്ടുവരുന്നത്. ഇന്ന് ഇന്ത്യയുടെ ടി20 ടീമിലെ വജ്രായുധമാണ് ചഹാല്‍. ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലെങ്കിലും രോഹിത്തിന് കീഴിലും ചഹാലിന് അവസരം ലഭിക്കുന്നു. രോഹിത് പിന്തുണക്കുന്ന സ്പിന്നര്‍മാരിലൊരാളാണ് ചഹാല്‍.

ചഹാലും കോലി വളര്‍ത്തി രോഹിത്തിന് കൈമാറിയ താരമാണ്. ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവും കോലിക്ക് കീഴില്‍ വളര്‍ന്നവനാണ്. കുല്‍ദീപിനെപ്പോലെ ബൗളിങ് ശൈലിയുള്ളവര്‍ വിരളമാണ്. ഇത് മനസിലാക്കിയാണ് കുല്‍ദീപിനെ കോലി പിന്തുണച്ചത്. കുല്‍ദീപ് യാദവ്-യുസ് വേന്ദ്ര ചഹാല്‍ കൂട്ടുകെട്ടിനെയാണ് സ്പിന്‍ നിരയില്‍ കോലി പിന്തുണച്ചിരുന്നത്. രോഹിത് നായകസ്ഥാനത്തേക്കെത്തിയപ്പോഴും ഇതേ സ്പിന്‍ കൂട്ടുകെട്ടിനെയാണ് പിന്തുണക്കുന്നത്.

ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് മുഹമ്മദ് സിറാജ്. ഒരു കാലത്ത് തല്ലുകൊള്ളിയായിരുന്ന സിറാജ് ഇന്ന് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പുള്ളവനാണ്. ആര്‍സിബിയില്‍ കോലി നായകനായിരിക്കെയാണ് സിറാജിനെ കൊണ്ടുവരുന്നത്. മോശം പ്രകടനത്തെത്തുടര്‍ന്ന് നിരവധി വിമര്‍ശനം സിറാജിന് കേള്‍ക്കേണ്ടി വന്നു. ഈ സമയത്തെല്ലാം കോലി അദ്ദേഹത്തെ പിന്തുണച്ചു. ഇതാണ് ഇന്നത്തെ സൂപ്പര്‍ താരമായി സിറാജ് വളരാനുള്ള കാരണം.

രോഹിത് മൂന്ന് ഫോര്‍മാറ്റിലും സിറാജിനെ പിന്തുണക്കുന്നു. ഏഷ്യാ കപ്പിലും സിറാജ് ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാവും. ശര്‍ദുല്‍ ഠാക്കൂറാണ് മറ്റൊരാള്‍. ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ ശര്‍ദുലിനെയും വളര്‍ത്തിയത് കോലിയാണ്. ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമെന്ന് പറയാനാവില്ലെങ്കിലും മൂന്ന് ഫോര്‍മാറ്റിലും പരിഗണിക്കപ്പെടുന്ന താരമാണ് ശര്‍ദുല്‍. രോഹിത് ശര്‍മയും ശര്‍ദുലിന് വളരെയധികം പിന്തുണ നല്‍കുന്നുണ്ട്.

Story first published: Thursday, August 17, 2023, 23:00 [IST]
Other articles published on Aug 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+