For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: സെഞ്ച്വറി അടിച്ചോ, അടുത്ത ഇന്നിങ്‌സില്‍ രണ്ടക്കം കാണില്ല! കോലിക്ക് ഇതെന്തുപറ്റി?

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ കോലി നിരാശപ്പെടുത്തിയിരിക്കുകയാണ്. 12 പന്ത് നേരിട്ട് 3 റണ്‍സ് മാത്രമാണ് ഇതിഹാസ താരത്തിന് നേടാനായത്. യുവ സ്പിന്നര്‍ ദുനിത് വെല്ലാലാഗെയുടെ പന്തില്‍ ഷോട്ട് ഫീല്‍ഡര്‍ ദസുന്‍ ഷണകയ്ക്ക് ക്യാച്ച് നല്‍കിയാണ് കോലിയുടെ മടക്കം. പാകിസ്താനെതിരേ പുറത്താവാതെ 122 റണ്‍സുമായി കസറിയ കോലിക്ക് തൊട്ടടുത്ത ഇന്നിങ്‌സില്‍ രണ്ടക്കം കാണാനാവാതെ മടങ്ങേണ്ടി വന്നു.

സ്ഥിരതയോടെ കസറിയിരുന്ന കോലിക്ക് ഇപ്പോള്‍ സെഞ്ച്വറിക്ക് തൊട്ടടുത്ത മത്സരത്തില്‍ ഫ്‌ളോപ്പാവുകയെന്നത് ശീലമായിരിക്കുകയാണ്. 70 സെഞ്ച്വറി പിന്നിട്ട ശേഷമാണ് കോലി ഈ ദുശീലം തുടരുന്നത്. 71ാം സെഞ്ച്വറി നേടിയ ശേഷം തൊട്ടടുത്ത ഇന്നിങ്‌സില്‍ 7 പന്തില്‍ 2 റണ്‍സാണ് കോലി നേടിയത്. 72ാം സെഞ്ച്വറി നേടിയ ശേഷമുള്ള അടുത്ത ഇന്നിങ്‌സില്‍ 5 പന്തില്‍ 1 റണ്‍സാണ് കോലി നേടിയത്.

73ാം സെഞ്ച്വറിക്ക് ശേഷം തൊട്ടടുത്ത ഇന്നിങ്‌സില്‍ 9 പന്തില്‍ 4 റണ്‍സാണ് അദ്ദേഹം നേടിയത്. 74ാം സെഞ്ച്വറിക്ക് ശേഷം 9 പന്തില്‍ 4 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. 75ാം സെഞ്ച്വറിക്ക് ശേഷം കളിച്ച ഇന്നിങ്‌സില്‍ 9 പന്തില്‍ 4 തന്നെയാണ് കോലി നേടിയത്. 76ാം സെഞ്ച്വറിക്ക് ശേഷമുള്ള മത്സരത്തില്‍ 7 പന്തില്‍ 4 റണ്‍സാണ് അദ്ദേഹം നേടിയത്.

പാകിസ്താനെതിരേ കോലി നേടിയത് 77ാം സെഞ്ച്വറിയാണ്. തൊട്ടടുത്ത ഇന്നിങ്‌സില്‍ 3 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. വളരെ കൗതുകം തോന്നുന്ന കളിക്കണക്കാണിത്. സെഞ്ച്വറിക്ക് തൊട്ടടുത്ത ഇന്നിങ്‌സില്‍ രണ്ടക്കം കാണാന്‍ അടുത്തൊന്നും കോലിക്ക് സാധിച്ചിട്ടില്ല. നിരാശയുണ്ടാക്കുന്ന കണക്കാണിത്. കോലിയുടെ വിക്കറ്റ് എതിരാളികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ നട്ടെല്ലാണ് കോലി. അതുകൊണ്ടുതന്നെ ഈ കണക്കുകള്‍ അല്‍പ്പം നിരാശയുണ്ടാക്കുന്നതാണ്.

virat kohli

പുറത്താകുന്നതിന് മുമ്പ് രോഹിത് ശര്‍മയുമായി വമ്പനൊരു റെക്കോഡ് സൃഷ്ടിക്കാനും കോലിക്കായി. ഏകദിനത്തില്‍ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 5000 റണ്‍സ് പിന്നിട്ടിരിക്കുകയാണ്. വേഗത്തില്‍ ഈ നേട്ടത്തിലേക്കെത്തുന്ന കൂട്ടുകെട്ട് എന്ന റെക്കോഡില്‍ പേരുചേര്‍ക്കാനും ഇരുവര്‍ക്കുമായി. പാകിസ്താനെതിരായ മത്സരത്തിലൂടെ വേഗത്തില്‍ 13000 ഏകദിന റണ്‍സെന്ന റെക്കോഡിലേക്ക് കോലിയെത്തിയിരുന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരേ കോലിക്ക് മികവ് ആവര്‍ത്തിക്കാനായില്ല.

അതേ സമയം രോഹിത് ശര്‍മ ബാറ്റിങ് മികവ് തുടരുകയാണ്. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ച്വറിയോടെ രോഹിത് റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കുമെത്തിയിരിക്കുകയാണ്. ഈ പ്രകടനത്തോടെ ഏകദിനത്തില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനും ഹിറ്റ്മാന് സാധിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ വേഗത്തില്‍ ഈ നാഴികക്കല്ല് പിന്നിടുന്നവരില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും രോഹിത്തിനായി. സച്ചിന്റെ റെക്കോഡാണ് രോഹിത് പഴങ്കഥയാക്കിയത്.

എന്നാല്‍ തലപ്പത്ത് വിരാട് കോലിയാണുള്ളത്. ഏഷ്യാ കപ്പില്‍ ഇത് 10ാം തവണയാണ് രോഹിത് 50 പ്ലസ് സ്‌കോര്‍ നേടുന്നത്. ഈ നേട്ടത്തിലേക്കെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി മാറാനും ഹിറ്റ്മാന് സാധിച്ചിരിക്കുകയാണ്. 48 പന്ത് നേരിട്ട് 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 53 റണ്‍സില്‍ നില്‍ക്കവെ രോഹിത്തിനെ ദുനിത് വെല്ലാലാഗെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.

ശ്രീലങ്കയ്‌ക്കെതിരേ ഒന്നാം വിക്കറ്റില്‍ 80 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ സാധിച്ചെങ്കിലും പിന്നീട് ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നു. 91 റണ്‍സിലേക്കെത്തിയപ്പോഴേക്കും മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 11 റണ്‍സിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് വെല്ലാലാഗെയാണ്. യുവ ഇടം കൈയന്‍ സ്പിന്നറുടെ അപ്രതീക്ഷിത ആക്രമണത്തിന് മുന്നില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര പതറിയെന്നതാണ് വസ്തുത.

Story first published: Tuesday, September 12, 2023, 16:49 [IST]
Other articles published on Sep 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+