For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: കോലിയും രോഹിത്തും നനഞ്ഞ പടക്കമാവും! തന്ത്രം പക്കലുണ്ട്, നേപ്പാള്‍ ക്യാപ്റ്റന്‍

ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ബിയിലെ അവസാന റൗണ്ട് മല്‍സരത്തിനു മുമ്പ് ഫേവറിറ്റുകളായ ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പുമായി നേപ്പാള്‍ ക്യാപ്റ്റന്‍ രംഗത്ത്. സൂപ്പര്‍ ഫോറിലെത്താന്‍ ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമാണ് ഈ മല്‍സരം. ജയിക്കുന്നവര്‍ക്കു പാകിസ്താനു പിന്നില്‍ രണ്ടാംസ്ഥാനക്കാരായി സൂപ്പര്‍ ഫോറില്‍ കളിക്കാം. തോല്‍ക്കുന്നവര്‍ക്കു നാട്ടിലേക്കു വിമാനവും കയറാം. മഴയെ തുടര്‍ന്നു മല്‍സരം ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയായിരിക്കും സൂപ്പര്‍ ഫോറിലേക്കു മുന്നേറുന്നത്.

ചരിത്രത്തിലാദ്യമായാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേപ്പാളുമായി ഇന്ത്യ ഏറ്റുമുട്ടുന്നത്. കടലാസില്‍ ഇന്ത്യ തന്നെയാണ് കരുത്തരെങ്കിലും നേപ്പാള്‍ അത്ര എളുപ്പം കീഴടങ്ങാന്‍ തയ്യാറല്ല. ഏഷ്യാ കപ്പില്‍ ആദ്യമായി കളിക്കുന്ന അവര്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാമെന്ന പ്രതീക്ഷയിലാണ്.

KOHLI ROHIT

ആദ്യ മല്‍സരത്തില്‍ പാകിസ്താനോടു 200ന് മുകളില്‍ റണ്‍സിന്റെ മാര്‍ജിനില്‍ നേപ്പാള്‍ തകര്‍ന്നടിഞ്ഞിരുന്നു. എങ്കിലും മല്‍സരത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ പാകിസ്താനെ പ്രതിരോധത്തിലാക്കുന്നതില്‍ അവര്‍ വിജയിച്ചിരുന്നു.

ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്കെതിരേ തങ്ങളുടെ പക്കല്‍ ചില പ്ലാനുകളുണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് നേപ്പാള്‍ ക്യാപ്റ്റന്‍ രോഹിത് പൗഡെല്‍. മല്‍സരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം മേയില്‍ എസിസി പ്രീമിയര്‍ കപ്പിന്റെ ഫൈനലില്‍ യുഎഇയെ വീഴ്ത്തി ചാംപ്യന്‍മാരായതോടെയാണ് നേപ്പാള്‍ ഏഷ്യാ കപ്പിനു അര്‍ഹത നേടിയത്. ഇന്ത്യക്കെതിരേ കളിക്കുന്നതില്‍ വളരെയധികം ആവേശത്തിലാണ് തങ്ങളെന്നു നേപ്പാള്‍ നായകന്‍ പൗഡേല്‍ പറഞ്ഞു.

ഇന്ത്യ വലിയ രാജ്യമാണ്. ഇത്രയും വലിയൊരു വേദിയില്‍ ഇന്ത്യക്കെതിരേ നേപ്പാളിനെ പ്രതിനിധീകരിക്കുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും. വിരാട് കോലിയും രോഹിത് ശര്‍മയും കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി അവരുടെ രാജ്യത്തെ വലിയ സ്റ്റാറുകളാണ്.

KOHLI ROHIT

എന്നാല്‍ അവരെ കൈകാര്യം ചെയ്യാനുള്ള പ്ലാനുകള്‍ ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അതു മല്‍സരത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ്. രണ്ടു ടീമുകള്‍ക്കും ഈ മല്‍സരം ഒരുപോലെ പ്രധാനപ്പെട്ടതാണ്. വിജയത്തിനായി ഇരുടീമുകളും ആഗ്രഹിക്കുമെന്നും പൗഡേല്‍ വിശദമാക്കി.

ചിരവൈരികളായ പാകിസ്താനുമായുള്ള ആദ്യ കളിയില്‍ രോഹിത്തിനും കോലിക്കും ബാറ്റിങില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായിരുന്നില്ല. ഇതിന്റെ ക്ഷീണം നേപ്പാളിനെതിരേ വലിയ ഇന്നിങ്‌സുകളുമായി തീര്‍ക്കാനായിരിക്കും ഇരുവരും ആഗ്രഹിക്കുക.

22 ബോളില്‍ 11 റണ്‍സാണ് പാകിസ്താനെതിരേ രേഹിത് സ്‌കോര്‍ ചെയ്തത്. കോലി ഏഴു ബോളില്‍ ഒരു ഫോറടക്കം നാലു റണ്‍സെടുത്തും മടങ്ങുകയായിരുന്നു. ഇരുവരെയും പുറത്താക്കിയത് പാകിസ്താന്റെ സ്റ്റാര്‍ ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയായിരുന്നു. ബൗള്‍ഡായാണ് രണ്ടു പേരും ക്രീസ് വിട്ടത്.

Story first published: Monday, September 4, 2023, 11:29 [IST]
Other articles published on Sep 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+