മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവുമാണ് വിരാട് കോലി. തൊട്ടതെല്ലാം പൊന്നാക്കുന്ന കോലി ബാറ്റുകൊണ്ട് നേടിയെടുത്ത റെക്കോഡുകള്‍ ആരേയും മോഹിപ്പിക്കുന്നതാണ്. കോലിയുടെ പ്രകടന മികവിനൊപ്പം അദ്ദേഹം വലിയ പ്രാധാന്യം നല്‍കുന്നത് ഫിറ്റ്‌നസിന്റെ കാര്യത്തിലാണ്. ഏത് സാഹചര്യത്തിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കോലി വിട്ടുവീഴ്ച ചെയ്യാറില്ല. കോലി നായകനായിരിക്കെ ഇന്ത്യന്‍ ടീമിനുള്ളിലെ ഫിറ്റ്‌നസ് നിലവാരവും വളരെ മികച്ചതായിരുന്നു.
ഇപ്പോഴും ഇന്ത്യന്‍ ടീമിനുള്ളിലെ ഏറ്റവും ഫിറ്റ്‌നസുള്ള താരങ്ങളിലൊരാള്‍ വിരാട് കോലിയാണ്. ഇത്രയും മികച്ച ഫിറ്റ്‌നസ് നിലവാരം കോലിക്കുണ്ടാവുന്നത് എങ്ങനെയാണ്?. കോലിയുടെ ഭക്ഷണ ക്രമം തന്നെയാണ് അതിന് കാരണം. മികച്ച ഫിറ്റ്‌നസിനായി കോലിയെ സഹായിക്കുന്ന അദ്ദേഹത്തിന്റെ ഭക്ഷണ ക്രമങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
അമിതമായി ആഹാരം കഴിക്കുന്ന താരമല്ല കോലി. പ്രത്യേകിച്ച് അരി ആഹാരം. മൂന്ന് ഘട്ടങ്ങളിലായി അല്‍പ്പം അരി ആഹാരം അദ്ദേഹം ദിവസവും കഴിക്കും. ശരീരത്തിലെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമാണ് ഈ ഭക്ഷണ രീതി. ഗോതമ്പിന്റെ സൂപ്പും കോലി ദിവസവും കഴിക്കും. കൊഴുപ്പ് കുറച്ച് മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഇത് അദ്ദേഹത്തെ സഹായിക്കുന്നു. വിദേശ പര്യടനങ്ങളിലടക്കം ഈ ഭക്ഷണക്രമം പിന്തുടരാന്‍ കോലി ശ്രമിക്കാറുണ്ട്.
മറ്റൊരു കാര്യം ജ്യൂസാണ്. കൃത്യമായ ഇടവേളകളില്‍ പഴങ്ങളുടെ ജ്യൂസ് കോലി കുടിക്കാറുണ്ട്. ശരീരത്തിലെ വിറ്റാമിന്റെ അളവ് നിലനിര്‍ത്താന്‍ ഈ ഭക്ഷണ ക്രമം കോലിയെ സഹായിക്കുന്നു. വിറ്റാമിന്‍സ് കൂടുതല്‍ ശരീരത്തിലേക്കെത്തുന്ന ജ്യൂസുകളാണ് കോലി കുടിക്കുന്നത്. ശരീരത്തിലെ താപനിലയെ കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ജ്യൂസുകളാണ് അദ്ദേഹം കുടിക്കുന്നത്. ഫിസിയോയുടെ നിര്‍ദേശം അനുസരിച്ചാണ് അദ്ദേഹം ഇത് ചെയ്യുന്നത്.

കോലി സസ്യാഹാരങ്ങളോട് കൂടുതല്‍ താല്‍പര്യം കാട്ടുന്ന താരമാണ്. മാംസാഹാരങ്ങള്‍ ഫിസിയോയുടെ നിര്‍ദേശം അനുസരിച്ച് വളരെ കുറച്ച് മാത്രമാണ് കോലി കഴിക്കുന്നത്. അമിതമായി കൊഴുപ്പ് ശരീരത്തില്‍ അടിയാതിരിക്കാനാണ് കോലി ഇത്തരത്തില്‍ മാംസാഹാരങ്ങള്‍ ഒഴിവാക്കുന്നത്. എന്നാല്‍ മസിലുകള്‍ക്ക് ആവശ്യമായ മാംസാഹാരങ്ങള്‍ കഴിക്കേണ്ടതായുമുണ്ട്. ജിമ്മിലെ പരിശീലകന്റെ നിര്‍ദേശം അനുസരിച്ചും അദ്ദേഹം ഭക്ഷണത്തില്‍ ക്രമീകരണം നടത്തിയിട്ടുണ്ട്.
നട്ട് ബട്ടേഴ്‌സ് എപ്പോഴും കോലിയുടെ കൈയിലുണ്ടാവും. വാട്ടര്‍മെലോണ്‍, കപ്പള്ളങ്ങ, ഡ്രാഗണ്‍ ഫ്രൂട്ട് എന്നിവയെല്ലാമാണ് കോലിയുടെ ഇഷ്ട പഴങ്ങള്‍. കൂടാതെ സമയം ലഭിക്കുമ്പോഴെല്ലാം ഗ്രീന്‍ ടീ ഉപയോഗിക്കുന്ന താരമാണ് കോലി. ദിവസം 3-4 ഗ്ലാസ് ഗ്രീന്‍ ടീയെങ്കിലും കോലി കുടിക്കും. മറ്റൊരു കാര്യം സൂപ്പാണ്. വിവിധ തരം സൂപ്പുകള്‍ ഇഷ്ടമുള്ളയാളാണ് കോലി. വിറ്റാമിനും മിനറല്‍സും ഉള്‍പ്പെടുന്ന സൂപ്പുകള്‍ കുടിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
അതുകൊണ്ടുതന്നെ സൂപ്പുകളോട് കോലിക്ക് പ്രത്യേക ഇഷ്ടമാണുള്ളത്. ഗ്രില്‍ഡ് ചെയ്ത പച്ചക്കറികളാണ് കോലിക്ക് കൂടുതല്‍ താല്‍പര്യം. കലോറി കുറവുള്ളതും നൂട്രീഷ്യന്‍സ് ധാരാളം ഉള്ളതുമാണ് ഗ്രില്‍ഡ് പച്ചക്കറി വിഭവങ്ങളെ കോലിയുടെ ഫേവറേറ്റെന്ന് തന്നെ വിശേഷിപ്പിക്കാം. കോലി കുടിക്കുന്ന വെള്ളം ഇവിയാന്‍ നാച്ചുറല്‍ സ്പ്രിങ് വാട്ടറാണ്. ഫ്രാന്‍സില്‍ നിന്നുള്ള ഈ വെള്ളം മികച്ച ഗുണമേന്മയുള്ളതും കെമിക്കല്‍സ് ഇല്ലാത്തതുമാണ്. അതുകൊണ്ടുതന്നെയാണ് കോലി ഈ വെള്ളം ഉപയോഗിക്കുന്നത്.
ദിവസവും മൂന്ന് മണിക്കൂറെങ്കിലും പരിശീലനത്തിനും വ്യായാമത്തിനുമായി കോലി മാറ്റിവെക്കാറുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. നിലവില്‍ ഏഷ്യാ കപ്പിനായുള്ള തയ്യാറെടുപ്പിലാണ് കോലി. പിന്നാലെ ഏകദിന ലോകകപ്പും വരാനിരിക്കെയാണ്. മികച്ച ഫിറ്റ്‌നസോടെ കളിക്കുന്ന കോലി ഇനിയൊരു നാല് അഞ്ച് വര്‍ഷമെങ്കിലും ക്രിക്കറ്റില്‍ തുടര്‍ന്നേക്കും. ആധുനിക ക്രിക്കറ്റില്‍ ഏറ്റവും ഫിറ്റ്‌നസുള്ള ബാറ്റ്‌സ്മാനാണ് കോലിയെന്ന് പറയാം.