For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: പാക് ടീം എന്തുകൊണ്ട് തോറ്റു? ഇന്ത്യയുടെ മിടുക്കല്ല! 2017 മറക്കരുത്

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെ തകര്‍ത്തടുക്കിയിരിക്കുകയാണ് ഇന്ത്യ. 228 റണ്‍സിനാണ് ചിരവൈരികളായ പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 2 വിക്കറ്റിന് 356 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 32 ഓവറില്‍ 128 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഇന്ത്യക്കായി വിരാട് കോലിയും (122*) കെ എല്‍ രാഹുലും (111*) തകര്‍പ്പന്‍ സെഞ്ച്വറി നേടിയപ്പോള്‍ ശുബ്മാന്‍ ഗില്ലും (58) രോഹിത് ശര്‍മയും (56) അര്‍ധ സെഞ്ച്വറികളുമായും മിന്നിച്ചു.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു. ഇന്ത്യയുടെ സര്‍വാധിപത്യം കണ്ട മത്സരത്തില്‍ പാകിസ്താന് തൊട്ടതെല്ലാം പിഴച്ചു. എന്നാല്‍ പാകിസ്താന്റെ വമ്പന്‍ തോല്‍വിക്ക് കാരണമായത് എന്താണ്?. പരിശോധിക്കാം. ഒന്നാമത്തെ പിഴവ് നായകന്‍ ബാബര്‍ ആസം കാട്ടിയ മണ്ടത്തരമാണ്. ടോസ് നേടി ആദ്യം ബാറ്റുചെയ്യാന്‍ തയ്യാറാവാത്തത് പാകിസ്താന്‍ കാട്ടിയ വലിയ അബദ്ധമാണ്.

ശക്തമായ ബൗളിങ് കരുത്തുള്ള ടീമാണ് പാകിസ്താന്‍. അതുകൊണ്ടുതന്നെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പാകിസ്താന് സാധിക്കുമായിരുന്നു. മഴ ഇടക്കിടെ വില്ലനായ സാഹചര്യത്തില്‍ ഡെത്ത് വര്‍ത്ത് ലൂയിസ് നിയമം മത്സരത്തില്‍ ഉപയോഗിക്കപ്പെട്ടേക്കാം എന്നത് മുന്നില്‍ക്കണ്ടാണ് ബാബര്‍ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത്. എന്നാല്‍ മത്സരത്തിന്റെ ഫലവും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനവും നോക്കുമ്പോള്‍ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യേണ്ടിയിരുന്നു.

രണ്ടാമത്തെ കാരണം പാകിസ്താനെ പരിക്ക് വേട്ടയാടിയതാണ്. പാകിസ്താന്റെ മൂന്ന് പ്രധാന പേസര്‍മാരേയും പരിക്ക് ബാധിച്ചു. രണ്ടാം ഓവറില്‍ ക്യാച്ചിന് ശ്രമിക്കുന്നതിനിടെയാണ് ഷഹീന്‍ ഷാ അഫ്രീദിക്ക് പരിക്കേല്‍ക്കുന്നത്. വിരലിന് പരിക്കേറ്റതോടെ മികച്ച ലൈനോ ലെങ്‌തോ കണ്ടെത്താനാവാതെ ഷഹീന്‍ പതറി. ഇത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൃത്യമായി മുതലാക്കുകയും ചെയ്തു. അതിവേഗ പേസറായ ഹാരിസ് റൗഫിനും പരിക്കേറ്റു.

rohit, sharma

റിസര്‍വ് ഡേയില്‍ പന്തെറിയാന്‍ റഊഫ് ഇല്ലാതെ പോയത് പാകിസ്താനെ കാര്യമായി ബാധിച്ചു. ഫീല്‍ഡ് ചെയ്യുന്നതിനിടെ നസീം ഷായ്ക്കും പരിക്കേറ്റതോടെ പാക് പേസ് നിരക്ക് വീര്യമില്ലാതെയായി. ഇത് പാകിസ്താന്റെ തോല്‍വിയുടെ പ്രധാന കാരണമായി. ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നസീമിനും ഹാരിസിനും നഷ്ടമാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ പാകിസ്താന്റെ കിരീട പ്രതീക്ഷകള്‍ക്കത് വലിയ തിരിച്ചടിയാവും.

പരിക്കാണ് പാകിസ്താന്റെ തോല്‍വിയുടെ മുഖ്യ കാരണം. ഇത് മുതലാക്കിയ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ മിടുക്കും എടുത്തു പറയേണ്ടതാണ്. സൂപ്പര്‍ ഫോറിലെ ജയത്തില്‍ ഇന്ത്യ മതിമറന്നാല്‍ വലിയ നാണക്കേട് നേരിടേണ്ടി വന്നേക്കും. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഇതിന് ഉദാഹരണമാണ്. ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം നേടാന്‍ ഇന്ത്യക്കായി. എന്നാല്‍ ഫൈനലിലേക്കെത്തിയപ്പോള്‍ ഇന്ത്യയെ തകര്‍ത്തെറിയാന്‍ പാകിസ്താന് സാധിച്ചു.

പാകിസ്താന്റെ പേസ് കരുത്ത് അതി ശക്തമാണ്. നസീം ഷാ, ഷഹീന്‍, ഹാരിസ് എന്നിവര്‍ പൂര്‍ണ്ണഫിറ്റ്‌നസിലേക്കെത്തിയാല്‍ ഇന്ത്യയുടെ ബാറ്റിങ് നിര വിയര്‍ക്കും. സൂപ്പര്‍ ഫോറിലെ പാകിസ്താന്റെ മോശം ഫീല്‍ഡിങ്ങും തോല്‍വിയുടെ കാരണങ്ങളിലൊന്നാണ്. ശുബ്മാന്‍ ഗില്ലിനെ ഡെക്കിന് പുറത്താക്കാനുള്ള അവസരം പാകിസ്താന്‍ പാഴാക്കിയിരുന്നു. രണ്ട് തവണയാണ് ഗില്ലിനെ പാക് ടീം കൈവിട്ടുകളഞ്ഞത്. മറ്റ് ഫീല്‍ഡിങ് പിഴവുകളും നിരവധിയായിരുന്നു.

പാകിസ്താന്‍ ഈ തോല്‍വികൊണ്ട് തളരുന്ന ടീമല്ല. ഫൈനലിലേക്ക് പാകിസ്താനെത്താന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇന്ത്യ കരുതിത്തന്നെ മുന്നോട്ട് പോകാത്ത പക്ഷം വലിയ നാണക്കേട് നേരിടേണ്ടി വന്നേക്കും.

Story first published: Tuesday, September 12, 2023, 13:32 [IST]
Other articles published on Sep 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+