മുംബൈ: ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനല്‍ ടിക്കറ്റ് നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി അര്‍ഹിക്കുന്നത് സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. പാകിസ്താനെതിരേ അഞ്ച് വിക്കറ്റുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവെച്ച കുല്‍ദീപ് ശ്രീലങ്കയ്‌ക്കെതിരേ നാല് വിക്കറ്റും വീഴ്ത്തി കസറിയിരുന്നു. ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് കുല്‍ദീപ് നല്‍കുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുപോയ കുല്‍ദീപ് തിരിച്ചുവരവില്‍ ടീമിന്റെ നട്ടെല്ലായി മാറുകയാണ്.
കറക്കി വീഴ്ത്തുന്ന കുല്‍ദീപിന്റെ സ്പിന്‍ മികവ് എല്ലാ എതിരാളികളേയും വിറപ്പിക്കുന്നതാണ്. കുല്‍ദീപിന്റെ ഗംഭീര ഫോം ഇന്ത്യയുടെ ലോകകപ്പ് കിരീട സാധ്യതയും ഉയര്‍ത്തുന്നതാണ്. വിരമിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ഇതിഹാസ താരമായി കുല്‍ദീപ് മാറുമെന്ന കാര്യം ഉറപ്പാണ്. പല ഇതിഹാസ റെക്കോഡുകളും ഇതിനോടകം കുല്‍ദീപ് സ്വന്തമാക്കിയിട്ടുണ്ട്. വിരമിക്കുന്നതിന് മുമ്പ് മുന്‍ ഓസീസ് സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ ചില വമ്പന്‍ റെക്കോഡുകള്‍ തകര്‍ക്കാന്‍ കുല്‍ദീപിന് സാധിച്ചേക്കും.
ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഏകദിനത്തില്‍ കൂടുതല്‍ വിക്കറ്റ് എന്ന റെക്കോഡില്‍ ഷെയ്ന്‍ വോണിനെ മറികടക്കാന്‍ കുല്‍ദീപിന് സാധിച്ചേക്കും. 194 മത്സരത്തില്‍ നിന്ന് 293 വിക്കറ്റാണ് ഷെയ്ന്‍ വോണിന്റെ ഏകദിന കരിയറിലുള്ളത്. 4.25 എന്ന മികച്ച ഇക്കോണമിയുള്ള വോണ്‍ 1999ല്‍ ഓസീസിനെ ലോക ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്കും വഹിച്ചിരുന്നു. 28കാരനായ കുല്‍ദീപ് യാദവ് 88 മത്സരത്തില്‍ നിന്ന് 150 വിക്കറ്റുകളാണ് വീഴ്ത്തിയത്. 5.11 എന്ന മികച്ച ഇക്കോണമിയും താരത്തിനുണ്ട്.
വിരമിക്കുന്നതിന് മുമ്പ് വോണിന്റെ ഏകദിന വിക്കറ്റ് റെക്കോഡുകളെ മറികടക്കാന്‍ കുല്‍ദീപിന് സാധിക്കുമെന്ന് തന്നെ വിലയിരുത്താം. ഏകദിനത്തില്‍ കൂടുതല്‍ നാല് വിക്കറ്റ് പ്രകടനമെന്ന റെക്കോഡിലും വോണിനെ മറികടക്കാന്‍ കുല്‍ദീപിന് സാധിച്ചേക്കും. ഷെയ്ന്‍ വോണിന്റെ ഏകദിന കരിയറില്‍ 12 നാല് വിക്കറ്റ് പ്രകടനവും ഒരു അഞ്ച് വിക്കറ്റ് പ്രകടനവുമാണുള്ളത്. നാല് തവണയാണ് ഏകദിന ലോകകപ്പില്‍ വോണ്‍ നാല് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ളത്.

കുല്‍ദീപ് യാദവ് ഇതിനോടകം 7 തവണ നാല് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനവും കുല്‍ദീപ് കാഴ്ചവെച്ചു. 6 തവണ കൂടി ഈ നേട്ടത്തിലേക്കെത്തിയാല്‍ വോണിനെ മറികടക്കാന്‍ കുല്‍ദീപിന് സാധിച്ചേക്കും. നിലവിലെ കുല്‍ദീപിന്റെ ഫോം വിലയിരുത്തുമ്പോള്‍ ഈ റെക്കോഡില്‍ വോണിനെ മറികടക്കാന്‍ കുല്‍ദീപിന് സാധിച്ചേക്കും.
ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ് എന്ന റെക്കോഡില്‍ ഷെയ്ന്‍ വോണിനെ മറികടക്കാനുള്ള അവസരവും കുല്‍ദീപ് യാദവിന് മുന്നിലുണ്ട്. 1999ലെ ഏകദിന ലോകകപ്പില്‍ 20 വിക്കറ്റുകളാണ് വോണ്‍ സ്വന്തം പേരിലാക്കിയത്. 17 ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റുകളാണ് വോണ്‍ വീഴ്ത്തിയത്.
2019ലെ ഏകദിന ലോകകപ്പില്‍ ആറ് വിക്കറ്റ് മാത്രമാണ് കുല്‍ദീപ് സ്വന്തമാക്കിയത്. ഇത്തവണത്തെ ഏകദിന ലോകകപ്പിലൂടെ വോണിന്റെ ഒരു ലോകകപ്പിലെ കൂടുതല്‍ വിക്കറ്റെന്ന നേട്ടത്തെ മറികടക്കാനുള്ള അവസരം കുല്‍ദീപിന് മുന്നിലുണ്ട്.
കുല്‍ദീപ് യാദവിന്റെ തിരിച്ചുവരവിന് പിന്നില്‍ ചില രഹസ്യങ്ങളുണ്ട്. അതിലൊന്ന് അദ്ദേഹം ബൗളിങ്ങില്‍ വരുത്തിയ ചില സുപ്രധാന മാറ്റങ്ങളാണ്. നേരത്തെ അദ്ദേഹത്തിന്റെ റണ്ണപ്പ് അല്‍പ്പം വളഞ്ഞുവരുന്ന രീതിയിലായിരുന്നു. ഇങ്ങനെ പന്ത് എറിഞ്ഞിരുന്നപ്പോള്‍ 70ല്‍ താഴെയായിരുന്നു കുല്‍ദീപിന്റെ ശരാശരി വേഗം. ഇത് അദ്ദേഹത്തിന്റെ ദൗര്‍ബല്യമായിരുന്നു. ബാറ്റ്‌സ്മാന്‍മാര്‍ ഇതിനെ നന്നായി മുതലാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ നേരെയുള്ള റണ്ണപ്പിലേക്കെത്തിയതോടെ വേഗം വര്‍ധിപ്പിക്കാനും കൂടുതല്‍ മികവ് കാട്ടാനും കുല്‍ദീപ് യാദവിന് സാധിക്കുന്നു.