For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഇന്ത്യ മിന്നിക്കുന്നുണ്ട്, പക്ഷെ ചില പ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ട്! പരിഹരിക്കണം

കൊളംബോ: ഏഷ്യാ കപ്പില്‍ രണ്ട് സൂപ്പര്‍ ഫോര്‍ മത്സരങ്ങളും ജയിച്ച് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തിരിക്കുകയാണ്. പാകിസ്താനേയും ശ്രീലങ്കയേയും തകര്‍ത്താണ് ഇന്ത്യ ആദ്യം ഫൈനലില്‍ സീറ്റുറപ്പിച്ചത്. ഇന്ന് നടക്കുന്ന പാകിസ്താന്‍-ശ്രീലങ്ക മത്സരത്തിലെ വിജയിയാണ് കലാശപ്പോരാട്ടത്തില്‍ ഇന്ത്യ നേരിടുക. പാക്-ശ്രീലങ്ക പോരാട്ടം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാല്‍ പാകിസ്താന്‍ പുറത്താവുകയും ഇന്ത്യ-ശ്രീലങ്ക ഫൈനല്‍ നടക്കുകയും ചെയ്യും.

ഇന്ത്യയാണ് നിലവില്‍ കിരീട സാധ്യതയില്‍ മുന്നിലുള്ളത്. ശക്തമായ താരനിരയുള്ള ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാട്ടുന്നു. ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ ഇന്ത്യയുടെ പ്രകടനം ടീമിന് വലിയപ്രതീക്ഷകള്‍ നല്‍കുന്നതാണ്. എന്നാല്‍ ഇന്ത്യ മിന്നല്‍ പ്രകടനം തുടരുമ്പോഴും ആശങ്കപ്പെടുത്തുന്ന ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും ടീമിനെ വേട്ടയാടുന്നുണ്ട്. പരിഹാരം എളുപ്പമല്ലാത്തതും ഇന്ത്യയെ പ്രയാസപ്പെടുത്തുന്നതുമായ മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ കാര്യം അക്ഷര്‍ പട്ടേലിന്റെ പ്രകടനമാണ്. ഇന്ത്യ രവീന്ദ്ര ജഡേജയ്ക്കും കുല്‍ദീപ് യാദവിനുമൊപ്പം നിര്‍ണ്ണായക സ്ഥാനം നല്‍കുന്ന സ്പിന്നറാണ് അക്ഷര്‍ പട്ടേല്‍. എന്നാല്‍ അവസരത്തിനൊത്ത് പന്തുകൊണ്ട് തിളങ്ങാന്‍ അക്ഷറിന് സാധിക്കുന്നില്ല. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ പരിഗണിക്കുന്ന താരമാണ് അക്ഷര്‍. എന്നാല്‍ ലോകകപ്പ് വരാനിരിക്കെ അക്ഷറിന്റെ പ്രകടനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതല്ല. അവസാന ആറ് ഏകദിനത്തില്‍ നിന്ന് മൂന്ന് വിക്കറ്റ് മാത്രമാണ് അക്ഷറിന് വീഴ്ത്താനായത്.

5.7 ആണ് അദ്ദേഹത്തിന്റെ ഇക്കോണമി. കൂട്ടുകെട്ടുകള്‍ പൊളിക്കാനും വിക്കറ്റ് വീഴ്ത്താനും അദ്ദേഹത്തിനാവുന്നില്ല. ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും കസറിയപ്പോഴും അക്ഷര്‍ നനഞ്ഞ പടക്കമായി മാറിയിരുന്നു. യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ അക്ഷറിനായില്ല. ബാറ്റുകൊണ്ട് നിര്‍ണ്ണായക റണ്‍സ് വാലറ്റത്ത് സൃഷ്ടിച്ചു. എന്നാല്‍ പന്തുകൊണ്ട് തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അക്ഷര്‍ കാഴ്ചവെച്ചത്.

ravindra jadeja

രണ്ടാമത്തെ കാര്യം രവീന്ദ്ര ജഡേജയുടെ ബാറ്റിങ്ങാണ്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജക്ക് നിര്‍ണ്ണായക റോളാണ് ടീമിലുള്ളത്. ഏഴാം നമ്പറില്‍ ബാറ്റുചെയ്യാനിറങ്ങി നിര്‍ണ്ണായക റണ്‍സടിക്കാന്‍ ജഡേജക്ക് സാധിച്ചിരുന്നു. എന്നാല്‍ സമീപകാലത്തായി ജഡേജയുടെ ബാറ്റിങ് മികവ് ഇന്ത്യക്ക് വലിയ തലവേദനയാണ്. അവസാന എട്ട് ഏകദിന ഇന്നിങ്‌സില്‍ നിന്ന് 27.8 ശരാശരിയില്‍ 131 റണ്‍സാണ് ജഡേജ നേടിയത്. അതും 57.6 സ്‌ട്രൈക്ക് റേറ്റില്‍.

ഇന്ത്യ ഫിനിഷര്‍ റോളിലേക്കടക്കം പരിഗണിക്കുന്നവനാണ് ജഡേജ. സ്പിന്നറെന്ന നിലയില്‍ മാത്രമല്ല മികച്ചൊരു ബാറ്റ്‌സ്മാനെന്ന നിലയിലും ജഡേജയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. പക്ഷെ സമീപകാലത്തായി ബാറ്റുകൊണ്ട് വലിയ സംഭാവന ചെയ്യാന്‍ ജഡേജക്ക് സാധിക്കുന്നില്ലെന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു. ജഡേജ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെക്കുന്നത് ഇന്ത്യക്ക് കൂടുതല്‍ ആധിപത്യം നേടിത്തരുമെന്ന കാര്യം ഉറപ്പാണ്.

സമീപകാലത്തെ ജഡേജയുടെ മോശം ബാറ്റിങ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ടെന്നുറപ്പ്. മൂന്നാമത്തെ കാര്യം സ്പിന്നിനെതിരായ ഇന്ത്യയുടെ ബാറ്റിങ് പ്രകടനമാണ്. ഇന്ത്യയുടെ എല്ലാ ബാറ്റ്‌സ്മാന്‍മാരും സ്പിന്നിനെതിരേ മികച്ച റെക്കോഡുള്ളവരാണ്. എന്നാല്‍ പ്രധാനപ്പെട്ട മത്സരങ്ങളില്‍ സ്പിന്നിനെതിരേ ഇന്ത്യന്‍ താരങ്ങള്‍ പതറുന്നതാണ് കാണാനാവുന്നത്. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരം ഇതിന് ഉദാഹരണമാണ്.

ഇന്ത്യയുടെ 10 വിക്കറ്റുകളും ശ്രീലങ്കന്‍ സ്പിന്നര്‍മാരാണ് വീഴ്ത്തിയത്. ദുനിത് വെല്ലാലാഗെയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ നാണംകെടുത്തിയത്. ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരെയെല്ലാം യുവ സ്പിന്നര്‍ മടക്കി അയച്ചു. സ്പിന്നിനെതിരേ ഇന്ത്യയുടെ പ്രധാന താരങ്ങള്‍ പതറുന്നത് ഇതാദ്യമായല്ല. സ്പിന്നില്‍ ബാറ്റിങ് മെച്ചപ്പെടുത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമായി മാറിയിരിക്കുകയാണ്. ഇതിനും പരിഹാരം പ്രയാസമുള്ള കാര്യമാണെന്നതാണ് വസ്തുത.

Story first published: Thursday, September 14, 2023, 11:06 [IST]
Other articles published on Sep 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+