Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഷഹീനെ തീര്‍ത്തതിനു പിന്നില്‍ ലങ്കന്‍ കൈകള്‍! ഇന്ത്യന്‍ ക്യാംപിലെ തുറുപ്പുചീട്ട്

ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ പോരിനു മുമ്പ് ഇന്ത്യയുടെ ഏറ്റവും വലിയ പേടിസ്വപ്‌നം അവരുടെ ഇടംകൈയന്‍ സ്റ്റാര്‍ പേസറായ ഷഹീന്‍ അഫ്രീഡിയായിരുന്നു. ന്യൂബോള്‍ കൊണ്ട് അദ്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ പവര്‍പ്ലേ ഓവറുകള്‍ എങ്ങനെ അതിജീവിക്കുമെന്നതായിരുന്നു ഇന്ത്യയെ കുഴക്കിയ പ്രധാന ചോദ്യം.

നേരത്തേ നടന്ന ഗ്രൂപ്പ് മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഷഹീന്‍ വിതച്ച നാശം ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. അന്നു രോഹിത് ശര്‍മയെയും വിരാട് കോലിയെയും ആദ്യ പത്തോവറിനുള്ളില്‍ ഷഹീന്‍ ബൗള്‍ഡാക്കിയിരുന്നു. ഡെത്ത് ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെയും പുറത്താക്കുകയും ചെയ്തു.

NUWAN SENEVIRATNE

പക്ഷെ സൂപ്പര്‍ ഫോറില്‍ ഷഹീനെ തല്ലിച്ചതയ്ക്കുന്ന ഇന്ത്യന്‍ ബാറ്റര്‍മാരെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. 10 ഓവറില്‍ 7.9 ഇക്കോണമി റേറ്റില്‍ 79 റണ്‍സാണ് അദ്ദേഹത്തിനെതിരേ ഇന്ത്യ വാരിക്കൂട്ടിയത്. ഒരു വിക്കറ്റ് മാത്രമേ ഷഹീന് വീഴ്ത്താനുമായുള്ളൂ. നേരത്തേ ഷഹീനു മുന്നില്‍ മുട്ടിടിച്ചിരുന്ന ഇന്ത്യന്‍ ബാറ്റര്‍മാരെ മാറ്റിയെടുത്തതിനു പിന്നില്‍ ശ്രീലങ്കന്‍ കരങ്ങളാണെന്നത് അധികം പേര്‍ക്കുമറിയാത്ത രഹസ്യമാണ്.

ലങ്കയില്‍ നിന്നുള്ള ഇടംകൈയന്‍ ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റായ നുവാന്‍ സെനെവിരത്‌നെയാണ് ഇന്ത്യന്‍ ബാറ്റര്‍മാരെ അടിമുടി മാറ്റിയെടുത്തത്. ഷഹീനടക്കമുള്ള ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ നേരത്തേ പതറിയ ചരിത്രമുള്ള ഇന്ത്യന്‍ ബാറ്റര്‍മാരെ ഈ കുറവ് മറികടക്കാന്‍ നെറ്റ്‌സില്‍ അദ്ദേഹം സഹായിക്കുകയായിരുന്നു.

ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചാണ് സെനെവിരത്‌നെ ഇപ്പോള്‍ ടീം ഇന്ത്യയുടെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റെന്ന വലിയ റോളിലേക്കു എത്തിയിരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് കൂടുതലായി അറിയാം. ശ്രീലങ്കയ്ക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുകയായിരുന്നു ഒരു കാലത്തു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്‌നം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ടു മല്‍സരങ്ങളില്‍ കളിച്ചെങ്കിലും കരിയര്‍ എങ്ങുമെത്തിയില്ല.

ജീവിതം മുന്നോട്ടു കൊണ്ടുപോവാനായി കൊളംബോയില്‍ സ്‌കൂള്‍ വാനിന്റെ ഡ്രൈവറായി അദ്ദേഹത്തിനു പിന്നീട് ജോലി ചെയ്യേണ്ടി വന്നു. എങ്കിലും ഒഴിവുസമയങ്ങളില്‍ തന്റെ പഴയ ക്ലബ്ബായ നോണ്‍ഡെസ്‌ക്രിപ്റ്റ്‌സ് ക്രിക്കറ്റ് ക്ലബ്ബിലും (എന്‍സിസി) സെനെവിരത്‌നെ സന്ദര്‍ശനം നടത്തിയിരുന്നു. 2015ലായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറിയ സംഭവം നടന്നത്. എന്‍സിസിയില്‍ വച്ച് ശ്രീലങ്കുടെ മുന്‍ ബാറ്ററും ടീം മാനേജറുമായിരുന്ന ചരിത് സേനനായകെയെ അദ്ദേഹം കണ്ടുമുട്ടി.

SHAHEEN AFRIDI

ത്രോഡൗണില്‍ സെനെവിരത്‌നെയുടെ മിടുക്കില്‍ സേനനായകെ ആകൃഷ്ടനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നു 2016ല്‍ ലങ്കയുടെ എ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫുമാരുടെ സംഘത്തില്‍ സെനെവിരത്‌നെയെ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതേ വര്‍ഷം തന്നെ ലങ്കയുടെ സീനിയര്‍ ടീമിലും ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായി അദ്ദേഹത്തിനു ഇടം ലഭിച്ചു.

പക്ഷെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി സെനെവിരത്‌നെയ്ക്കു സ്ഥിരം കരാറില്ലായിരുന്നു. 2017ല്‍ ഇന്ത്യന്‍ ടീം ലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ അദ്ദേഹത്തെ നെറ്റ്‌സില്‍ സഹായത്തിനു വളിക്കുകയും ചെയ്തിരുന്നു. നെറ്റ്‌സില്‍ വച്ച് സെനെവിരത്‌നെയുടെ പ്രകടനം വിരാട് കോലിക്കു ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇതോടെയാണ് അദ്ദേഹം ടീം ഇന്ത്യയുടെ കണ്ണിലുടക്കുന്നത്.

തുടര്‍ന്നാണ് ഇന്ത്യന്‍ ടീം മാനേജര്‍ സെനെവിരത്‌നെയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ സേനനായകെയോടു അന്വേഷിച്ചത്. ഒടുവില്‍ അദ്ദേഹത്തെ ഇന്ത്യ തങ്ങളുടെ ഇടംകൈയന്‍ ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റായി നിയമിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് സെനെവിരത്‌നെയ്ക്കു തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല.

Story first published: Tuesday, September 12, 2023, 11:58 [IST]
Other articles published on Sep 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+